PaniPaali 2 | വീണ്ടും പണിപാളി; തരം​ഗമാകാൻ നീരജ് മാധവിന്റെ പണിപാളി 2 എത്തി

കഴിഞ്ഞ വര്‍ഷമാണ് നീരജ് പണിപാളിയുടെ ആദ്യ ഭാഗവുമായെത്തിയത്.

Written by - Zee Malayalam News Desk | Last Updated : Nov 20, 2021, 08:28 PM IST
  • പണിപാളി രണ്ടാം ഭാ​ഗം പുറത്തിയിറക്കി നീരജ് മാധവ്.
  • സരളേടെ മോളെ പൊന്നിന്റെ കരളെ എന്തിന് വന്നു നീ ? എന്ന ക്യാപ്ഷനോടെയാണ് നീരജ് രണ്ടാം ഭാ​ഗം പങ്കുവച്ചിരിക്കുന്നത്.
  • കഴിഞ്ഞ വര്‍ഷമാണ് നീരജ് പണിപാളിയുടെ ആദ്യ ഭാഗവുമായെത്തിയത്.
PaniPaali 2 | വീണ്ടും പണിപാളി; തരം​ഗമാകാൻ നീരജ് മാധവിന്റെ പണിപാളി 2 എത്തി

നൃത്തത്തിലും അഭിനയത്തിലും തന്റെ സ്ഥാനം ഉറപ്പിച്ച മലയാളികളുടെ പ്രിയ യുവതാരമാണ് നീരജ് മാധവ്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘പണിപാളി’(Panipaali) എന്ന ​ഗാനത്തിലൂ‌ടെ പാട്ടെഴുത്തും റാപ്പ് സം​ഗീതവും തനിക്ക് വഴങ്ങുമെന്ന് താരം തെളിയിച്ചിരുന്നു. പണിപാളി എന്ന ​ഗാനം കേരളത്തിൽ വലിയ തരം​ഗം സൃഷ്ടിച്ചിരുന്നു.  

 

യൂട്യൂബിലൂടെ പുറത്തിറങ്ങിയ ​ഗാനം ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ശ്രദ്ധിക്കപ്പെട്ട് ഒരു കോടിയിലേറെ വ്യൂസ് നേടിയിരുന്നു. ഇപ്പോഴിതാ റാപ്പിന്റെ രണ്ടാം ഭാ​ഗം പുറത്തിയിറക്കിയിരിക്കുകയാണ് നീരജ് മാധവ്. മികച്ച പ്രതികരണമാണ് രണ്ടാമത്തെ ഭാ​ഗത്തിനും ലഭിച്ചുകൊണ്ടിരിക്കുന്നത്. സരളേടെ മോളെ പൊന്നിന്റെ കരളെ എന്തിന് വന്നു നീ ? എന്ന ക്യാപ്ഷനോടെയാണ് നീരജ് രണ്ടാം ഭാ​ഗം പങ്കുവച്ചിരിക്കുന്നത്.

Also Read: Aryan Khan Drug Case | ആര്യനെതിരെ ഗൂഢാലോചനയ്ക്ക് തെളിവില്ല: വാട്‌സാപ്പ് ചാറ്റിലും കുറ്റകരമായി ഒന്നുമില്ലെന്ന് ബോംബെ ഹൈക്കോടതി

'ഹാപ്പി ഹാലോവീന്‍, ഹാവ് എ ലിറ്റില്‍ ടേസ്റ്റ് ഓഫ് പണിപാളി2'എന്ന കുറിപ്പോടെ പണിപാളിയുടെ രണ്ടാം ഭാഗത്തിന്റെ ടീസര്‍ താരം ഇന്നലെ പങ്കുവച്ചിരുന്നു.

Also Read: Full occupancy in theatres | തത്കാലം ഇളവില്ല; തിയറ്ററുകളിൽ മുഴുവൻ സീറ്റിലും പ്രവേശനമില്ല

കഴിഞ്ഞ വര്‍ഷമാണ് നീരജ് പണിപാളിയുടെ ആദ്യ ഭാഗവുമായെത്തിയത്. താളവും പ്രാസവും ഒപ്പിച്ച വരികളും വ്യത്യസ്തമായ അവതരണവും ഒത്തു ചേര്‍ന്ന പാട്ട് ആരാധകര്‍ ഇരുകയ്യുംം നീട്ടി ഏറ്റെടുക്കുകയായിരുന്നു. നീരജ് തന്നെയായിരുന്നു പാട്ടിന്റെ വരികളൊരുക്കിയതും പാടിയതും. ചെകുത്താൻ എന്ന പാട്ടിലൂടെ പ്രശസ്തനായ റിബിന്‍ റിച്ചാര്‍ഡ് ആണ് പാട്ടിന്റെ മാസ്റ്ററിങ് നിര്‍വഹിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News