Mouni Roy Wedding: ബംഗാളി സുന്ദരി മൗനി റോയ് ഇനി ദുബായ് മലയാളി ബാങ്കർ സൂരജ് നമ്പ്യാര്‍ക്ക് സ്വന്തം. മലയാളത്തനിമയില്‍ ഇരുവരും വിവാഹിതരായി.
ഗോവയില്‍ വച്ച് നടന്ന ഡെസ്റ്റിനേഷൻ വെഡ്ഡിംഗില്‍ ഇരുവരുടെയും കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്തു. ദിവസങ്ങള്‍ നീണ്ട ആഘോഷങ്ങളായിരുന്നു വിവാഹത്തോടനുബന്ധിച്ച് നടന്നത്.
മൗനി റോയിയുടെ (Mouni Roy) വിവാഹത്തിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. മൗനിയുടെ ഹൽദി, മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങള്‍ ഇതിനോടകം പുറത്തുവന്നിരുന്നു.
Also Read: Mouni Roy Marriage: ബംഗാളി സുന്ദരി മൗനി റോയിയും സൂരജ് നമ്പ്യാരും വിവാഹിതരാവുന്നു
വിവാഹം കഴിഞ്ഞ ഉടന്‍തന്നെ മൗനി റോയ് തന്‍റെ ഭർത്താവ് സൂരജിനൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ പങ്കു വച്ചു. ഫോട്ടോകള്‍ വളരെ പെട്ടന്നാണ് ആരാധകര്‍ ഏറ്റെടുത്തത്.
കേരളീയ പരമ്പരാഗത ശൈലിയിലാണ് ഇരുവരും എത്തിയത്. മുണ്ടും ജുബ്ബയുമണിഞ്ഞ് സൂരജ് നമ്പ്യാര്‍ എത്തിയപ്പോള്‍ കേരളീയ ശൈലിയില്‍ ടെമ്പിള്‍ ഡിസൈന്‍ ആഭരണങ്ങള്‍ അണിഞ്ഞ് മൗനി എത്തി. വെള്ള നിറം മൗനിക്ക് ഏറെ പ്രിയമാണ്. വെള്ളനിറത്തില്‍ ചുവപ്പ് ബോര്‍ഡര്‍ ഉള്ള സാരി അണിഞ്ഞ് മുല്ലപ്പൂ ചൂടിയാണ് മൗനി മണ്ഡപത്തില്‍ എത്തിയത്.
പ്രശസ്ത ബോളിവുഡ് ഫോട്ടോഗ്രാഫർ മാനവ് മംഗ്ലാനിയാണ് മൗനി റായിയുടെ വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. കേരള ശൈലിയില്‍ നടന്ന വിവാഹത്തില്‍ സുന്ദരിയായ ഒരു ദക്ഷിണേന്ത്യൻ വധുവായി മൗനി കാണപ്പെട്ടു...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...