ലോക സിനിമാ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നാണ് 'ഗോഡ്ഫാദര്‍'. ഫ്രാന്‍സിസ് ഫോര്‍ഡ് കൊപ്പോള സംവിധാനം ചെയ്ത് 1972ല്‍ പുറത്തിറങ്ങിയ ചിത്രം കുടുംബ ബന്ധങ്ങളുടെയും കുടിപ്പകയുടെയുമൊക്കെ കഥയാണ് പറയുന്നത്. മാര്‍ലന്‍ ബ്രാണ്ടോ, അല്‍ പച്ചീനോ തുടങ്ങിയവര്‍ തകര്‍ത്ത് അഭിനയിച്ച ചിത്രത്തിന് ഇന്നും ആരാധകര്‍ ഏറെയാണ്.
എഐ സാങ്കേതിക വിദ്യ ഓരോ ദിവസവും വ്യത്യസ്തമായ പരീക്ഷണങ്ങളുമായി ഏവരെയും അമ്പരപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഗോഡ്ഫാദര്‍ ചിത്രത്തിലെ കഥാപാത്രങ്ങളെ മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ അവതരിപ്പിച്ചാല്‍ എങ്ങനെയുണ്ടാകും? ഇപ്പോള്‍ ഇതാ എഐ അതിനുള്ള ഉത്തരം നല്‍കിയിരിക്കുകയാണ്. മമ്മൂട്ടിയും മോഹന്‍ലാലും ഫഹദ് ഫാസിലുമൊക്കെ ഗോഡ്ഫാദറില്‍ അഭിനയിച്ചാല്‍ എങ്ങനെയുണ്ടാകുമെന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്.
ALSO READ: പ്രധാന കഥാപാത്രങ്ങളായി ഷൈനും വിഷ്ണുവും; 'പതിമൂന്നാം രാത്രി' ടീസർ
അല്‍ പാച്ചിനോയുടെ മൈക്കിള്‍ കോര്‍ലിയോണിയായി മോഹന്‍ലാല്‍ എത്തുമ്പോള്‍ ലാസ് വേഗാസിലെ ചൂതാട്ട കേന്ദ്രത്തിന്റെ ഉടമയായ മോ ഗ്രീനാകുന്നത് മമ്മൂട്ടിയാണ്. മോ ഗ്രീനെ യഥാര്‍ത്ഥത്തില്‍ അവതരിപ്പിച്ചത് അലക്‌സ് റെക്കോയാണ്. മൈക്കിള്‍ കോര്‍ലിയോണിയുടെ സഹോദരനായ ഫ്രെഡോ കോര്‍ലിയോണിയായി ഫഹദ് ഫാസിലിനെയാണ് എഐ തിരഞ്ഞെടുത്തത്.
‘#TheGodfather’ - #DeepFake version.
@mammukka @Mohanlal #Fahad #AI pic.twitter.com/WB7pfQedVs
— Robin Alex Panicker (@robin_a_p) June 25, 2023
വാവല്‍ മനുഷ്യന്‍ എന്ന ഇന്‍സ്റ്റഗ്രാം പേജിന് പിന്നിലുള്ള വ്യക്തിയാണ് ഒറിജിനലിനെ വെല്ലുന്ന രീതിയിലുള്ള വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. 1.43 മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോ ലക്ഷക്കണക്കിന് ആളുകള്‍ ഇതിനോടകം കണ്ടു കഴിഞ്ഞു. മലയാളത്തിലെ നടന്‍മാരായ വിനയ് ഫോര്‍ട്ട്, സിദ്ധാര്‍ത്ഥ് ഭരതന്‍ തുടങ്ങിയവരെല്ലാം വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...