viral video: പിറന്നാൾ ദിനത്തിൽ കൊച്ചുമകൾക്കൊപ്പമുള്ള മല്ലികയുടെ ഡാൻസ് വൈറലാകുന്നു

ഇപ്പോഴിതാ പിറന്നാൾ ആശംസകളുമായി അമ്മൂമ്മയോടൊപ്പമുള്ള ഡാൻസ് വീഡിയോയുമായിട്ടാണ് പ്രാർത്ഥന എത്തിയിരിക്കുന്നത്.    

Last Updated : Nov 5, 2020, 08:24 PM IST
  • പ്രാർത്ഥനയ്ക്കൊപ്പം നല്ല പ്രസരിപ്പോടെയും ടൈമിംഗ് മാറാതെയും ചുവടുകൾ തെറ്റാതെയുമുള്ള മല്ലികയുടെ പ്രകടനം ആരാധകർ രണ്ടുകയ്യും ചേർത്ത് സ്വീകരിക്കുകയായിരുന്നു.
  • അര മിനിറ്റിൽ താഴെ മാത്രം ദൈർഘ്യമുള്ള വീഡിയോയുടെ അവസാനം അമ്മൂമ്മയെ നോക്കി ചിരിക്കുന്ന പ്രാർത്ഥനയേയും വീഡിയോയിൽ കാണാം.
  • എന്തായാലും ഇരുവരുടേയും പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
viral video: പിറന്നാൾ ദിനത്തിൽ കൊച്ചുമകൾക്കൊപ്പമുള്ള മല്ലികയുടെ ഡാൻസ് വൈറലാകുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയായ മല്ലികാ സുകുമാരന്റെ (Mallika Sukumaran) 66 മത്തെ പിറന്നാൾ ആണിന്ന്.  അമ്മയ്ക്ക് പിറന്നാൾ ആശംസകളുമായി മക്കളും മരുമക്കളും ചെറുമക്കളും രംഗത്തെത്തിയിരുന്നു.  

ഇപ്പോഴിതാ പിറന്നാൾ ആശംസകളുമായി അമ്മൂമ്മയോടൊപ്പമുള്ള ഡാൻസ് വീഡിയോയുമായിട്ടാണ് പ്രാർത്ഥന എത്തിയിരിക്കുന്നത്.  ഈ വീഡിയോ ഇപ്പോൾ വൈറലാകുകയാണ്.  മുറിയിൽ പ്രാർത്ഥനയും മല്ലികയും ചുവടുവയ്ക്കുന്നതിന്റെ വീഡിയോയാണിത് (Dance video).  താരപ്പകിട്ടൊന്നുമില്ലാതെ വെറും ഒരു വീട്ടുകാരിയുടെ ലുക്കിലായിരുന്നു മല്ലിക സുകുമാരൻ.  നൈറ്റി ധരിച്ചാണ് മല്ലിക വീഡിയോയിലുള്ളത്. 

Also read: ഹൈന്ദവ മതവികാരം വ്രണപ്പെടുത്തി, അമിതാഭ് ബച്ചനെതിരെ പോലീസ് കേസ്

എല്ലാത്തിനുമുപരി പ്രാർത്ഥനയ്ക്കൊപ്പം നല്ല പ്രസരിപ്പോടെയും ടൈമിംഗ് മാറാതെയും ചുവടുകൾ തെറ്റാതെയുമുള്ള മല്ലികയുടെ പ്രകടനം ആരാധകർ രണ്ടുകയ്യും ചേർത്ത് സ്വീകരിക്കുകയായിരുന്നു.  അര മിനിറ്റിൽ താഴെ മാത്രം ദൈർഘ്യമുള്ള വീഡിയോയുടെ അവസാനം അമ്മൂമ്മയെ നോക്കി ചിരിക്കുന്ന പ്രാർത്ഥനയേയും വീഡിയോയിൽ കാണാം. എന്തായാലും ഇരുവരുടേയും പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.  

വീഡിയോ കാണാം:

 

 
 
 
 

 
 
 
 
 
 
 
 
 

HAPPY BIRTHDAY TO THE COOLEST GRANDMOM EVER, you learn these tiktok dances faster than me, love u so much @sukumaranmallika

A post shared by Prarthana (@prarthanaindrajith) on

ഏറ്റവും സ്മാർട്ടും കൂളും രസികയുമായ അമ്മയും അമ്മായിയമ്മയും മുത്തശ്ശിയുമൊക്കെയാണ് നിങ്ങൾ.  ഞാൻ നിങ്ങളെ സ്നേഹിക്കുന്നു എന്നാണ് മരുമകൾ പൂർണ്ണിമ (Poornima Indrajith) കുറിച്ചത്.രസകരമായ ഒരു വീഡിയോയും പൂർണ്ണിമയും പങ്കുവെച്ചിട്ടുണ്ട്.  തനിക്കൊപ്പമുള്ള ഒരു പഴയ ചിത്രം പങ്കുവെച്ചുകൊണ്ടാണ് പൃഥ്വി (Prithviraj Sukumaran) ആശംസകൾ (Birthday wishes) നേർന്നത്. 

Trending News