പോലീസിന് ആളുമാറിയോ? അശോകൻ ആരാണ്? പോസ്റ്റർ കണ്ട് അമ്പരന്ന് മലയാളികൾ

Kunchacko Boban new movies: ഒളിവിൽ കഴിയുന്ന അശോകനെ കുറിച്ച് വിവരം ലഭിക്കുന്നവർ അറിയിക്കണമെന്നാണ് പോസ്റ്ററിലുള്ളത്. 

Written by - Zee Malayalam News Desk | Last Updated : Jun 24, 2023, 04:36 PM IST
  • തീർത്തും വ്യത്യസ്തമായ ഒരു പ്രൊമോഷനാണ് അണിയർ പ്രവർത്തകർ പരീക്ഷിക്കുന്നത്.
  • 47കാരനായ അശോകനെ അന്വേഷിച്ചുള്ള ലുക്ക്ഔട്ട് നോട്ടീസാണ് പലയിടങ്ങളിലായി കാണപ്പെട്ടത്.
  • വൈകാതെ തന്നെ അണിയറപ്രവർത്തകർ രഹസ്യം പുറത്തുവിടുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.
പോലീസിന് ആളുമാറിയോ? അശോകൻ ആരാണ്? പോസ്റ്റർ കണ്ട് അമ്പരന്ന് മലയാളികൾ

ഇന്ന് രാവിലെ മുതൽ നഗരങ്ങളിൽ പലയിടങ്ങളിലായി ഒട്ടിച്ചിരിക്കുന്ന ലുക്ക്ഔട്ട് നോട്ടീസ് കണ്ട് അന്തംവിട്ടിരിക്കുകയാണ് മലയാളികൾ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കൊടുംകുറ്റവാളി നാൽപ്പത്തിയേഴു വയസ്സുകാരൻ അശോകനെ അന്വേഷിച്ചുള്ള ലുക്ക്ഔട്ട് നോട്ടീസാണ് പലയിടങ്ങളിലായി കാണപ്പെട്ടത്. മലയാളവും തമിഴും സംസാരിക്കുന്ന, നിലവിൽ ഒളിവിൽപ്പോയിരിക്കുന്ന അശോകനെക്കുറിച്ചുള്ള എന്തെങ്കിലും വിവരം ലഭിക്കുന്നവർ അറിയിക്കുവാനാണ് നോട്ടീസിൽ പറയുന്നത്. 

ഒന്നൂടെ സൂക്ഷിച്ചു നോക്കിയപ്പോൾ ഒരു സംശയം, നമ്മു ടെ കുഞ്ചാക്കോ ബോബനല്ലേ ഇത്? അനിയത്തിപ്രാവുമുതൽ അഞ്ചാംപാതിരാ വരെയും, നിറം മുതൽ ന്നാ താൻ കേസുകൊട് വരെയും പ്രേക്ഷകരെ വ്യത്യസ്തവേഷങ്ങളാൽ അത്ഭുതപ്പെടുത്തിയ നമ്മുടെ ചാക്കോച്ചൻ? റൊമാന്റിക് ചോക്ലേറ്റ് ഹീറോ എന്ന പേരിലാണ് ചാക്കോച്ചൻ പൊതുവെ അറിയപ്പെടുന്നതെങ്കിലും, ആ പരിവേഷം മാറ്റിവെച്ച് സീരിയസ് വേഷങ്ങൾ അവതരിപ്പിച്ചപ്പോഴെല്ലാം ചാക്കോച്ചന്റെ സിനിമകളെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച ചരിത്രമാണുള്ളത്. 

ALSO READ: കെട്ടുകഥകളിൽ അകപ്പെടുന്ന കുഞ്ഞുജീവിതങ്ങൾ; മികച്ച പ്രതികരണം നേടി 'ആദിയും അമ്മുവും'

ചാക്കോച്ചന്റെ സമീപകാല ഹിറ്റുകളായ ന്നാ താൻ കേസുകൊട്, നായാട്ട്, അഞ്ചാം പാതിരാ, അള്ളു രാമേന്ദ്രൻ തുടങ്ങിയവ ചില ഉദാഹരണങ്ങൾ. അതുപോലെ മറ്റൊരു ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായാണോ ഈ ലുക്ക്ഔട്ട് നോട്ടീസ് എന്നാണ് പ്രേക്ഷകർ ഇപ്പോൾ സംശയിക്കുന്നത്. ചിത്രം ഏതാണെന്നു വ്യക്തമല്ലെങ്കിലും അധികം വൈകാതെ തന്നെ അണിയറപ്രവർത്തകർ ആ രഹസ്യം പുറത്തുവിടുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News