Live Movie Ott: മംമ്ത മോഹൻദാസിന്റെ ലൈവ് ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?

സൗബിൻ ഷാഹിറും ഷൈൻ ടോം ചാക്കോയും പ്രിയ വാര്യറുമാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Written by - Zee Malayalam News Desk | Last Updated : Jun 24, 2023, 12:28 PM IST
  • മാധ്യമങ്ങളെയും വ്യാജ വാർത്തകളെയും കുറിച്ചു സംസാരിക്കുന്ന ഒരു ചിത്രമാണ് ലൈവ്.
  • മനോരമ മാക്സ് ആണ് ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്.
  • ജൂൺ 27 മുതൽ ചിത്രം മനോരമ മാക്സിൽ സ്ട്രീം ചെയ്ത് തുടങ്ങും‌.
Live Movie Ott: മംമ്ത മോഹൻദാസിന്റെ ലൈവ് ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?

മംമ്ത മോഹൻദാസ് കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രമാണ് ലൈവ്. കഴിഞ്ഞ മാസം തിയേറ്ററുകളിൽ റിലീസ് ചെയ്ത് ചിത്രത്തിന് വലിയ വിജയം നേടാനായിരു്നനില്ല. മാധ്യമങ്ങളെയും വ്യാജ വാർത്തകളെയും കുറിച്ചു സംസാരിക്കുന്ന ഒരു ചിത്രമാണ് ലൈവ്. ഇപ്പോഴിതാ ചിത്രം ഒടിടിയിലേക്ക് എത്തുകയാണ്. മനോരമ മാക്സ് ആണ് ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ജൂൺ 27 മുതൽ ചിത്രം മനോരമ മാക്സിൽ സ്ട്രീം ചെയ്ത് തുടങ്ങും‌.    

മംമ്ത മോഹൻദാസിനൊപ്പം സൗബിൻ ഷാഹിറും ഷൈൻ ടോം ചാക്കോയും പ്രിയ വാര്യറുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒരുത്തീ സിനിമയ്ക്ക് ശേഷം വി.കെ പ്രകാശ് ഒരുക്കിയ ചിത്രമെന്ന പ്രത്യേകതയും ലൈവിനുണ്ട്. സോഷ്യൽ ത്രില്ലർ വിഭാഗത്തിലാണ് ചിത്രം ഒരുക്കിയത്. ഫിലിംസ് 24ന്റെ ബാനറിൽ ദർപ്പൺ ബങ്ഗേജയും നിതിൻ കുമാറും ചേർന്നാണ് സിനിമ നിർമിച്ചത്. എസ് സുരേഷ് ബാബുവാണ് സിനിമയുടെ രചന.

Also Read: Jackson Bazaar Youth Ott: ജാക്സൺ ബസാർ യൂത്ത് ഒടിടിയിലെത്തി; സ്ട്രീമിങ് എവിടെ?

മാജിക് ഫ്രെയിംസ് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിച്ചത്. നടൻ മുകുന്ദൻ, കൃഷ്ണ പ്രഭ, രശ്മി സോമൻ എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന അഭിനേതാക്കൾ. നിഖിൽ എസ് പ്രവീൺ ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. സുനിൽ എസ് പിള്ളിയാണ് എഡിറ്റർ. അൽഫോൺസ് ജോസഫാണ് ചിത്രത്തിന്റെ സംഗീതം നൽകുന്നത്. ദന്തു രഞ്ജീവ് രാധയാണ് ലൈവിന്റെ കല സംവിധായകൻ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News