Leo Movie: 'ലിയോ' കേരളത്തിലെത്തിക്കുക ശ്രീ ​ഗോകുലം മൂവീസ് തന്നെ; വിജയ് ചിത്രത്തിന്റെ റിലീസ് ഒക്ടോബറിൽ

ലോകേഷിന്റെ സിനിമാറ്റിക് യൂണിവേഴ്സായ ലോക്കിവേഴ്സിന്റെ ഭാഗമാണ് ലിയോ എന്നും നേരത്തെ സംവിധായകൻ അറിയിച്ചിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Jul 6, 2023, 09:37 AM IST
  • ലിയോ കേരളത്തിൽ എത്തിക്കുന്നത് ​ഗോകുലം ​ഗോപാലൻ ആണെന്ന വാർത്തയാണ് പുറത്തുവരുന്നത്.
  • വലിയ തുകയ്ക്കാണ് ​ഗോകുലം ​ഗോപാലന്റെ ശ്രീ ​ഗോകുലം മൂവീസ് ലിയോയുടെ കേരളത്തിലെ വിതരാണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.
  • ശ്രീ ​ഗോകുലം മൂവീസിന്റെ ഔദ്യോ​ഗിക സോഷ്യൽ മീഡിയ പേജുകളിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
Leo Movie: 'ലിയോ' കേരളത്തിലെത്തിക്കുക ശ്രീ ​ഗോകുലം മൂവീസ് തന്നെ; വിജയ് ചിത്രത്തിന്റെ റിലീസ് ഒക്ടോബറിൽ

തമിഴ് സിനിമ ആരാധകർ ഏറെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് ലിയോ. ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രം ഇതിനോടകം തന്നെ വലിയ ഹൈപ്പ് ഉണ്ടാക്കി കഴിഞ്ഞു. ചിത്രത്തെ സംബന്ധിച്ചുള്ള ഓരോ അപ്ഡേറ്റുകളും ആരാധകർക്ക് ആവേശം നൽകുന്നവയാണ്. ഇപ്പോഴിതാ പുതിയൊരു അപ്ഡേറ്റ് വന്നിരിക്കുകയാണ്. ലിയോ കേരളത്തിൽ എത്തിക്കുന്നത് ​ഗോകുലം ​ഗോപാലൻ ആണെന്ന വാർത്തയാണ് പുറത്തുവരുന്നത്. വലിയ തുകയ്ക്കാണ് ​ഗോകുലം ​ഗോപാലന്റെ ശ്രീ ​ഗോകുലം മൂവീസ് ലിയോയുടെ കേരളത്തിലെ വിതരാണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ശ്രീ ​ഗോകുലം മൂവീസിന്റെ ഔദ്യോ​ഗിക സോഷ്യൽ മീഡിയ പേജുകളിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഒരു വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. ഒക്ടോബർ 19ന് ലിയോ റിലീസ് ചെയ്യും.  

അടുത്തിടെ ലിയോ സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങിയിരുന്നു. വിജയ് തന്നെ ആലപിച്ച ഗാനം താരത്തിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് പുറത്തുവിട്ടത്. അനിരുദ്ധ് രവിചന്ദ്രറാണ് സംഗീത സംവിധായകൻ. വിജയ്ക്കൊപ്പം അനിരുദ്ധും ഗാനം ആലപിച്ചിട്ടുണ്ട്. ഫാസ്റ്റ് നമ്പറിനൊപ്പം റാപ് ചേർത്താണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. നാ റെഡി (ഞാൻ റെഡി) എന്ന ​ഗാനമാണ് പുറത്ത് വിട്ടത്. വിജയിയുടെ കഴിഞ്ഞ ചിത്രങ്ങളായ മാസ്റ്റർ, ബീസ്റ്റ്, വാരിസ് എന്നിവയുടെ ഫസ്റ്റ് സിംഗളുകൾ സോഷ്യൽ മീഡിയകളിൽ തരംഗം തന്നെ സൃഷ്ടിച്ചിരുന്നു. അതുപോലെ തന്നെ നാ റെഡിയും സമൂഹമാധ്യമങ്ങളിൽ തംരഗം സൃഷ്ടിച്ചിരിക്കുകയാണ്. ഫസ്റ്റ് സിംഗിൾ അവതരിപ്പിക്കുന്നതിനോടൊപ്പം സിനിമയുടെ ഏതാനും ചിത്രീകരണ രംഗങ്ങളും വീഡിയോയിൽ കാണിക്കുന്നുണ്ട്. അന്നേ ദിവസം തന്നെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും പുറത്തുവിട്ടിരുന്നു. 

Also Read: Salaar Movie: കെജിഎഫിനെ വെല്ലുമോ 'സലാർ'? ടീസറിൽ പ്രഭാസും പൃഥ്വിയും; ആദ്യ ഭാഗം സെപ്റ്റംബറിൽ റിലീസ്

മാസ്റ്റർ എന്ന സിനിമയ്ക്ക് ശേഷം വിജയിയും ലോകേഷ് കനകരാജും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ലിയോ. ലോകേഷിന്റെ സിനിമാറ്റിക് യൂണിവേഴ്സായ ലോക്കിവേഴ്സിന്റെ ഭാഗമാണ് ലിയോ എന്നും നേരത്തെ സംവിധായകൻ അറിയിച്ചിരുന്നു. ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചത് ജമ്മു കശ്മീരിൽ വെച്ചായിരുന്നു. സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ എസ് ലളിത് കുമാറാണ് ചിത്രം നിർമിക്കുന്നത്.

പാൻ ഇന്ത്യ തലത്തിൽ പ്രചാരം ലഭിക്കുന്ന ചിത്രത്തിൽ വിവിധ ഭാഷകളിൽ നിന്നും പ്രമുഖ താരങ്ങൾ അണിനിരക്കുന്നുണ്ട്. മലയാളത്തിൽ നിന്ന് മാത്യു തോമസ്, ബാബു ആന്റണി എന്നിവർ അഭിനയിക്കുന്നു. ചിത്രത്തിൽ പ്രധാന വേഷത്തിൽ സഞ്ജയ് ദത്ത് എത്തുന്നു. ആക്ഷൻ കിങ് അർജുനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. തൃഷയാണ് വിജയുടെ നായികയായി എത്തുന്നത്. സിനിമ പ്രഖ്യാപിച്ച വേളയിൽ തന്നെ ലിയോയുടെ ഡിജിറ്റൽ, സാറ്റ്ലൈറ്റ്, മ്യൂസിക് അവകാശങ്ങൾ വൻ തുകയ്ക്ക് വിറ്റ് പോയിരുന്നു. നെറ്റ്ഫ്ലിക്സാണ് ലിയോയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News