Drishyam 2 ലെ തന്റെ മേരിക്ക് ലഭിച്ച മികച്ച പ്രതികരണത്തിൽ നന്ദി അറിയിച്ച് Krishna Prabha

മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.  100 ശതമാനം ദൃശ്യം ഒന്നാം ഭാഗത്തിനോട് നീതിപുലർത്തി എന്നാണ് പ്രേക്ഷക അഭിപ്രായം.    

Written by - Zee Malayalam News Desk | Last Updated : Feb 22, 2021, 12:35 PM IST
  • സിനിമയിൽ ചെറിയ സീനുകൾ കൈകാര്യം ചെയ്തവർ പോലും മികച്ച കൈയ്യടിയാണ് നേടിയത്.
  • സിനിമയെക്കുറിച്ച് പ്രേക്ഷകർക്കുള്ള ഒരു വിഷമം എന്നു പറയുന്നത് സിനിമ തീയേറ്ററിൽ റിലീസ് ചെയ്തില്ല എന്നതാണ്.
Drishyam 2 ലെ തന്റെ മേരിക്ക് ലഭിച്ച മികച്ച പ്രതികരണത്തിൽ നന്ദി അറിയിച്ച് Krishna Prabha

മോഹൻലാൽ ജിത്തു ജോസഫ് കൂട്ടുകെട്ടിൽ നിർമ്മിച്ച ദൃശ്യം 2 ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിൽ (Amazone Prime Release) ഫെബ്രുവരി 18 ന് റിലീസ് ചെയ്തിരുന്നു.  മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.  100 ശതമാനം ദൃശ്യം ഒന്നാം ഭാഗത്തിനോട് നീതിപുലർത്തി എന്നാണ് പ്രേക്ഷക അഭിപ്രായം.  

സിനിമയെക്കുറിച്ച് പ്രേക്ഷകർക്കുള്ള ഒരു വിഷമം എന്നു പറയുന്നത് സിനിമ തീയേറ്ററിൽ റിലീസ് ചെയ്തില്ല എന്നതാണ്.  സിനിമയിൽ ചെറിയ സീനുകൾ കൈകാര്യം ചെയ്തവർ പോലും മികച്ച കൈയ്യടിയാണ് നേടിയത് എന്നത് ശ്രദ്ധേയമാണ്.  അങ്ങനെയെത്തിയ കൃഷ്ണപ്രഭയും (Krishna Prabha) തന്റെ കഥാപാത്രത്തെ ഇരുകയ്യും ചേർത്ത് എടുത്ത പ്രേക്ഷകരോട് നന്ദി അറിയിച്ചിരിക്കുകയാണ്.  

Also Read: നാടൻ സദ്യ കഴിച്ച് കേരളത്തനിമയിൽ Sunny Leone യും കുടുംബവും

സിനിമകളിലൂടെയും മിനിസ്‌ക്രീൻ പരിപാടികളിലൂടെയും സ്റ്റേജ് പ്രോഗ്രാമുകളിലൂടെയും മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് കൃഷ്ണപ്രഭ. ഒരു പ്രൊഫഷണൽ നർത്തകി കൂടിയാണ് കൃഷ്ണപ്രഭ. സാധാരണ ഹാസ്യ റോളുകൾ കൈകാര്യം ചെയ്യാറുള്ള കൃഷ്ണപ്രഭ ദൃശ്യം 2 വിൽ വ്യത്യയസ്തമായി വളരെ സീരിയസ് റോളാണ് അവതരിപ്പിച്ചത്.  

കൃഷ്ണപ്രഭയുടെ മേരി (Meri) എന്ന കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.  അത് കണ്ട് നിരവധി ഫോൺകോളും മെസേജും ലഭിച്ച സന്തോഷത്തിലാണ് താരമിപ്പോൾ.  താൻ സിനിമയിലെത്തിയിട്ട് ഏതാണ്ട് 15 വർഷത്തിലധികമയെന്നും ഇതാദ്യമായാണ് തനിക്ക് ഇത്രയും മികച്ചൊരു പ്രതികരണം പ്രേക്ഷകരിൽ നിന്നും ലഭിച്ചതെന്നും റോള് ചെറുതാണെങ്കിലും വളരെ നന്നായി ചെയ്തുവെന്ന് എല്ലാവരും പറഞ്ഞുവെന്നും താരം പറഞ്ഞു.  

നല്ല കഥാപാത്രങ്ങൾ അത് ചെറുതായാലും ചെയ്യുക എന്നത് ഏതൊരു ആർട്ടിസ്റ്റിനെപ്പോലെ തന്റെയും ആഗ്രഹമാണെന്നും ദൃശ്യം പോലൊരു സിനിമയിൽ ഭാഗമാകാൻ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്നും കൃഷ്ണപ്രഭ പറഞ്ഞു.  ലോക് ഡൗൺ സമയത്ത് ജിത്തു സാറിനെ (Jeethu Joseph) വിളിച്ചപ്പോഴാണ് ദൃശ്യം 2 വിനെ കുറിച്ചു അറിഞ്ഞതെന്നും തനിക്കും എന്തെങ്കിലും റോളുണ്ടെങ്കിൽ തരണേയെന്ന് ചോദിച്ചിരുന്നുവെന്നും താരം പറഞ്ഞു. 

Also Read: The Great Indian Kitchen: ജൈത്രയാത്ര തുടര്‍ന്ന് നവവധൂവരന്മാര്‍, അന്യ ഭാഷകളില്‍ തരംഗം സൃഷ്ടിക്കാന്‍ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍

ചെറിയ റോളായാലും തനിക്ക് കുഴപ്പമില്ല ഇത്രയും വലിയ സിനിമയുടെ ഭാഗമാകാൻ കഴിയുമല്ലോയെന്നും താൻ ജിത്തു സാറിനോട് പറഞ്ഞിരുന്നുവെന്നും അതിന് ശേഷം താൻ അത് മറന്നെങ്കിലും സാറ് റോൾ തന്നുവെന്നും അവര് പറഞ്ഞു. താരത്തിന് ഒറ്റ ദിവസത്തെ ഷൂട്ട് മാത്രമാണ് ഉണ്ടായിരുന്നത്.  എന്തായാലും വളരെയധികം സന്തോഷത്തിലാണ് ഇപ്പോൾ കൃഷ്ണപ്രഭ.  താരത്തിന്റെ ഇനി ഇറങ്ങാനിരിക്കുന്ന ചിത്രം അനൂപ് മേനോന്റെ കിംഗ് ഫിഷ് ആണ്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News