Palakkad : മലയാളക്കരയെ വീണ്ടും പിടിച്ചു കൂലിക്കി മോഹൻലാല്ലിന്റെ Drishyam. ചിത്രത്തിന്റെ രണ്ടാം ഭാഗമായ Drishyam 2 വിന് എല്ലാ മേഖലയിൽ നിന്ന് പ്രശംസകൾ മാത്രമാണ് സിനിമയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. സിനിമ ഗംഭീരമാണെന്ന് അറിയിച്ച് ബിജെപി സംസ്ഥാന വക്താവ് Sandeep G Varier രംഗത്തെത്തിയിരിക്കുകയാണ്. സിനിമ മേഖലയിലെ നിലവിലെ മാറ്റത്തിന് Digital India യുടെ പങ്കും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.
ദൃശ്യം കണ്ടുയെന്നും ആദ്യഭാഗം പോലെ സസ്പെൻസ് നിലനിർത്താൻ സാധിച്ചുയെന്നാണ് സന്ദീപ് സിനിമയെ കുറിച്ച പറയുന്നത് അതോടൊപ്പം സിനിമ മേഖല പുതിയ മാറ്റിത്തിലേക്ക് വിജയകരമായി പ്രവേശിച്ചുയെന്നും ഒടിടി വഴി മലയാളത്തിൽ ഇനിയും ചിത്രങ്ങൾ റിലീസാകുമെന്നും സന്ദീപ് തന്റെ പോസ്റ്റിലൂടെ പറയുന്നു. അതോടൊപ്പം ഈ സംവിധാനങ്ങൾ ഇത്രയും മികവുറ്റതാക്കി ഡിജിറ്റൽ ഇന്ത്യക്കും നന്ദി അറിയിക്കുകയും ചെയ്തു അദ്ദേഹം. 2016 നോട്ട് നിരോധനമാണ് (Demonetisation) ഇതിനുള്ള മുല കാരണമെന്നും ഡിജിറ്റൽ ബാങ്കിങ് മേഖലയിലെ വർധനവ് ഒടിടി റിലീസിങിനെ ജനകീയവും വിജയകരവുമാക്കിയെന്ന് സന്ദീപ് പറയുന്നു.
ALSO READ: Drishyam2 Review: 2017ലെ ആ അശരീരികൾ ആരെങ്കിലും ഒാർമിക്കുമോ.....?
ഫെബ്രുവരി 19 അർദ്ധരാത്രിയിലാണ് ദൃശ്യം 2 റീലീസ് ചെയ്‌തത്. OTT പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. മികച്ച അഭിപ്രായമാണ് രണ്ടാം ഭാഗത്തെക്കുറിച്ച് പ്രേക്ഷകർക്കുള്ളത്. ഒന്നാം ഭാഗത്തോട് നീതി പുലർത്തി തന്നെയാണ് രണ്ടാം ഭാഗവും എത്തിയിട്ടുള്ളതെന്ന് പ്രേക്ഷകർ പറയുന്നു.ചിത്രത്തിൽ മോഹൻലാലിനെ കൂടാതെ മീന, സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി, അൻസിബ, എസ്തർ, സായികുമാർ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.
ALSO READ : Vijay Hazare യ്ക്ക് മുമ്പ് Drisyam 2 കണ്ട് ത്രില്ലടിച്ച് Kerala Cricket Team
അതേ സമയം റിലീസ് ചെയ്ത് മണിക്കൂറിനുള്ളിൽ ദൃശ്യം2 (Drishyam2) ടെലഗ്രാമിലെത്തിയിരുന്നു. ടെലഗ്രാമിലെ വിവിധ സിനിമ ഗ്രൂപ്പുകളിലാണ് ചിത്രമെത്തിയത്. രാത്രി 12 മണിയോടെയാണ് ചിത്രം ആമസോൺ പ്രൈമിലെത്തിയത്. ഇതിന് പിന്നാലെ ചിത്രം ടെലഗ്രാമിലുമെത്തിയോതോടെയാണ് സിനിമയുടെ പ്രവർത്തകർ വിഷയം പരിശോധിച്ചത്. രണ്ട് മണിക്കൂറും 33 മിനിട്ടുമുള്ള് സിനിമ കണ്ട് പൂർത്തിയാക്കിയ ശേഷം ഒരാൾക്ക് ഇത് അപ്‌ലോഡ് ചെയ്യാൻ സാധിക്കില്ല. അതിനാൽ ചിത്രം ഡൗൺലോഡ‍് ചെയ്ത ശേഷം ടെലിഗ്രാമിൽ ഷെയർ ചെയ്‌തുവെന്നാണ് സംശയിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.