Drishyam 2: ഈ സ്നേഹവര്‍ഷത്തിന് എന്‍റെ ആത്മാര്‍ത്ഥമായ നന്ദി, ദൃശ്യം 2വിന്‍റെ വിജയത്തില്‍ Mohanlal

കഴിഞ്ഞ ദിവസം  ആമസോണ്‍ പ്രൈമിലൂടെ പുറത്തിറങ്ങിയ  ചിത്രം ദൃശ്യം 2വിനോടുള്ള പ്രേക്ഷകരുടെ പ്രതികരണത്തില്‍ നന്ദി അറിയിച്ച്‌ നടന്‍ മോഹന്‍ലാല്‍. 

Written by - Zee Malayalam News Desk | Last Updated : Feb 20, 2021, 01:08 AM IST
  • കഴിഞ്ഞ ദിവസം ആമസോണ്‍ പ്രൈമിലൂടെ പുറത്തിറങ്ങിയ ചിത്രം ദൃശ്യം 2വിനോടുള്ള പ്രേക്ഷകരുടെ പ്രതികരണത്തില്‍ നന്ദി അറിയിച്ച്‌ നടന്‍ മോഹന്‍ലാല്‍.
  • ചിത്രത്തിന് ലഭിച്ച മികച്ച പ്രതികരണം തന്നെ ഏറെ സന്തോഷിപ്പിക്കുന്നുവെന്നും ആഹ്ളാദത്താല്‍ വീര്‍പ്പുമുട്ടിക്കുന്നു എന്നുമാണ് മോഹന്‍ലാല്‍ തന്‍റെ വിവിധ സോഷ്യല്‍ മീഡിയാ ഹാന്‍ഡിലുകള്‍ വഴി പ്രേക്ഷകരെ അറിയിച്ചത്.
Drishyam 2: ഈ സ്നേഹവര്‍ഷത്തിന് എന്‍റെ ആത്മാര്‍ത്ഥമായ നന്ദി,   ദൃശ്യം 2വിന്‍റെ വിജയത്തില്‍  Mohanlal

കഴിഞ്ഞ ദിവസം  ആമസോണ്‍ പ്രൈമിലൂടെ പുറത്തിറങ്ങിയ  ചിത്രം ദൃശ്യം 2വിനോടുള്ള പ്രേക്ഷകരുടെ പ്രതികരണത്തില്‍ നന്ദി അറിയിച്ച്‌ നടന്‍ മോഹന്‍ലാല്‍. 

ചിത്രത്തിന് ലഭിച്ച മികച്ച പ്രതികരണം തന്നെ ഏറെ സന്തോഷിപ്പിക്കുന്നുവെന്നും ആഹ്ളാദത്താല്‍ വീര്‍പ്പുമുട്ടിക്കുന്നു എന്നുമാണ് മോഹന്‍ലാല്‍ തന്‍റെ  വിവിധ സോഷ്യല്‍ മീഡിയാ ഹാന്‍ഡിലുകള്‍ വഴി പ്രേക്ഷകരെ അറിയിച്ചത്. ലോകമാകാമാനമുള്ള പ്രേക്ഷകര്‍ക്ക് ചിത്രം കാണാനും അത് ആസ്വദിക്കാനും അവസരം നല്‍കിയതില്‍ ആമസോണ്‍ പ്രൈമിനും അദ്ദേഹം നന്ദി പറഞ്ഞു.

Also read: Drishyam2 Review: 2017ലെ ആ അശരീരികൾ ആരെങ്കിലും ഒാർമിക്കുമോ.....?

കഴിഞ്ഞ ദിവസാണ് പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന  Drishyam 2 OTT പ്ലാറ്റ്ഫോമില്‍  റിലീസ് ചെയ്തത്.   ചിത്രത്തിന് വന്‍ സ്വീകാര്യതയാണ്  ലഭിച്ചത്.

മോഹന്‍ലാലിന്‍റെ കുറിപ്പ് ചുവടെ:

'ദൃശ്യം 2വിന് ലഭിച്ച ഗംഭീര പ്രതികരണം എന്നെ അത്യധികം ആഹ്ളാദിപ്പിക്കുകയും സന്തോഷത്താല്‍ വീര്‍പ്പുമുട്ടിക്കുകയും ചെയ്യുന്നു. നിങ്ങളില്‍ ഒരുപാടുപേര്‍ ഈ ചിത്രം കണ്ടുവെന്നതും തുടര്‍ന്ന് മെസേജുകളിലൂടെയും ഫോണ്‍ കോളുകളിലൂടെയുമുള്ള നിങ്ങളുടെ അഭിനന്ദനങ്ങള്‍ അറിയിച്ചുവെന്നുള്ളതും എന്നെ ആഴത്തില്‍ സ്പര്‍ശിക്കുന്നു. ലോകമെങ്ങുമുള്ള സിനിമാ പ്രേമികള്‍ നല്ല സിനിമയെ പ്രശംസിക്കുകയും അതിനെ പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ട് എന്നതിന്‍റെ  തെളിവാണ് ദൃശ്യം 2വിന്‍റെ വിജയം.

സിനിമയെ സ്നേഹിക്കുന്ന പൊതുജനത്തിന്‍റെ സ്നേഹവും പിന്തുണയുമാണ് കൂടുതല്‍ മികവ് നേടാന്‍ ഞങ്ങളെ നിരന്തരം പ്രചോദിപ്പിക്കുന്നത്. നിങ്ങളുടെ ഈ സ്നേഹവര്‍ഷത്തിന് എന്‍റെ ആത്മാര്‍ത്ഥമായ നന്ദി. ദൃശ്യം ടീമിലുള്ള ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഏറെ വിലപ്പെട്ടതാണത്. എല്ലാ ടീമംഗങ്ങളെയും ഞാന്‍ അഭിനന്ദിക്കുകയും അവരെ എന്‍റെ കൃതജ്ഞതയോടെയുള്ള നന്ദി അറിയിക്കുകയും ചെയ്യുന്നു. ലോകമെങ്ങുമുള്ള ആളുകളിലേക്ക് ഈ സിനിമ എത്തിക്കുകയും അവര്‍ക്ക് അതാസ്വദിക്കാന്‍ അവസരമൊരുക്കുകയും ചെയ്ത ആമസോണ്‍ പ്രൈമിനും ഞാന്‍ നന്ദി അറിയിക്കുന്നു.'

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News