ബോളിവുഡിനെ രക്ഷിക്കാൻ സൽമാൻ ഖാൻ എത്തുന്നു; പുതിയ ചിത്രത്തിന്റെ പേര് 'കിസി കാ ഭായി കിസി കി ജാൻ'

തമിഴിൽ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു അജിത്തിന്റെ വീരത്തിന്റെ ഹിന്ദി റീമേക്കാണ് കിസി കാ ഭായി കിസി കി ജാൻ.

Written by - Zee Malayalam News Desk | Last Updated : Sep 5, 2022, 10:03 PM IST
  • ബച്ചൻ പാണ്ഡെയുടെ സംവിധായകൻ ഫർഹാദ് സാംജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
  • തമിഴിൽ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു അജിത്തിന്റെ വീരത്തിന്റെ ഹിന്ദി റീമേക്കാണ് കിസി കാ ഭായി കിസി കി ജാൻ.
  • എന്നാൽ ബോളിവുഡ് താരം ലുക്കിൽ ആകെ മാറ്റം വരുത്തിയിരിക്കുകയാണ്.
  • ചിത്രം ദീപാവലിക്ക് തിയറ്ററുകളിൽ എത്തും.
ബോളിവുഡിനെ രക്ഷിക്കാൻ സൽമാൻ ഖാൻ എത്തുന്നു; പുതിയ ചിത്രത്തിന്റെ പേര് 'കിസി കാ ഭായി കിസി കി ജാൻ'

മുംബൈ : ബോളിവുഡ് സൂപ്പർ സ്റ്റാർ സൽമാൻ ഖാൻ തന്റെ പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. കിസി കാ ഭായി കിസി കി ജാൻ എന്നാണ് താരത്തിന്റെ പുതിയ ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ബച്ചൻ പാണ്ഡെയുടെ സംവിധായകൻ ഫർഹാദ് സാംജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴിൽ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു അജിത്തിന്റെ വീരത്തിന്റെ ഹിന്ദി റീമേക്കാണ് കിസി കാ ഭായി കിസി കി ജാൻ. എന്നാൽ ബോളിവുഡ് താരം ലുക്കിൽ ആകെ മാറ്റം വരുത്തിയിരിക്കുകയാണ്. 

മുടി ഒക്കെ വളർത്തി സ്റ്റൈലിഷ് ലുക്കിൽ താരം ലേ താഴ്വരയിലൂടെ നടന്ന വരുന്നതാണ് പേര് പ്രഖ്യാപിക്കുന്ന വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സൽമാൻ ഖാൻ തന്നെയാണ് ചിത്രം നിർമിക്കുന്നത്. നേരത്തെ ചിത്രത്തിന്റെ പേര് കഭി ഈദ് കഭി ദിവാലി എന്നായിരുന്നു, അത് പിന്നീട് കിസി കാ ഭായി കിസി കി ജാൻ എന്നാക്കി മാറ്റുകയായിരുന്നു. ചിത്രം ദീപാവലിക്ക് തിയറ്ററുകളിൽ എത്തും. 

ALSO READ : Sita Ramam OTT Update : ദുൽഖറിന്റെ സീതാരാമം സെപ്റ്റംബർ 9 മുതൽ ആമസോൺ പ്രൈമിൽ?

സൽമാൻ ഖാന് പുറമെ ചിത്രത്തിൽ തെലുഗു നടൻ വെങ്കടേശും തെന്നിന്ത്യൻ നായിക പൂജ ഹെഗ്ഡെയും ഷെഹ്നാസ് ഗില്ലും പ്രധാന വേഷങ്ങളിലെത്തുന്നു.  വി മണികണ്ഠനാണ് ചിത്രത്തിന്റെ ഛായഗ്രഹകൻ. കെജിഎഫിന്റെ സംഗീത സംവിധായകൻ രവി ബസറൂറാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കുന്നത്. 

ഏറ്റവും അവസാനമായി അന്തിമെന്ന ചിത്രമാണ് സൽമാൻ ഖാന്റേതായി തിയറ്ററുകളിലെത്തിയത്. താരം അടുത്തിടെ തന്റെ ബ്ലോക്ക് ബസ്റ്റർ ഹിറ്റ് ചിത്രം ബജറംഗി ഭായിജാന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരുന്നു. കൂടാതെ ജാക്വിലിൻ ഫെർണാണ്ടസിനൊപ്പം കിക്ക് 2, കത്രീന കെയ്ഫിനോടപ്പം ടൈഗർ 3 എന്നിവയും പ്രഖ്യാപിച്ചിരുന്നു. ഇവ രണ്ട് 2023 തിയറ്ററുകളിലെത്തും. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News