ഇന്ന് രാത്രികൊണ്ട് പുതിയ പ്രിന്റ് എത്തിക്കും; വിവാദമായ ഡയലോഗ് നീക്കം ചെയ്തതായി പൃഥ്വിരാജ്

Kaduva Movie Controversy പറയാൻ പാടില്ലാത്ത കാര്യം കുര്യച്ചൻ ജോസഫ് എന്ന് ഔസേപ്പൂട്ടിയോട് പറയുന്നതാണ് ആ സീൻ കൊണ്ട് ഉദ്ദേശിച്ചതെന്നും അത് കൃത്യമായി പ്രേക്ഷകരിലേക്കെത്തിക്കുന്നതിൽ പരാജയപ്പെട്ടുയെന്ന് പൃഥ്വിരാജ്

Written by - Zee Malayalam News Desk | Last Updated : Jul 11, 2022, 06:15 PM IST
  • ഞായറാഴ്ച സെൻസർ ബോർഡ് അവധിയായതിനാലാണ് ചിത്രത്തിലെ വിവാദ ഡയലോഗ് നീക്കം ചെയ്യാൻ സാധിക്കാതിരുന്നത്.
  • സെൻസർ നടപടികൾ വീണ്ടും നടന്ന് കഴിഞ്ഞാൽ ഇന്ന് ജൂലൈ 11 രാത്രിയോടെ പുതിയ പ്രിന്റ് അപ്ലോഡ് ചെയ്യുമെന്ന് പൃഥ്വിരാജ് അറിയിച്ചു.
  • വിദേശത്തുള്ള തിയറ്ററുകളിൽ ചിത്രമെത്തിക്കുന്നതിൽ അണിയറ പ്രവർത്തകർക്ക് പങ്കില്ലെന്നും നടൻ വ്യക്തമാക്കുകയും ചെയ്തു.
  • സംഭവത്തിൽ നേരത്തെ തന്നെ പൃഥ്വിയും സംവിധായകൻ ഷാജി കൈലാസും നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ മാപ്പ് അറിയിച്ചിരുന്നു.
ഇന്ന് രാത്രികൊണ്ട് പുതിയ പ്രിന്റ് എത്തിക്കും; വിവാദമായ ഡയലോഗ് നീക്കം ചെയ്തതായി പൃഥ്വിരാജ്

തിരുവനന്തപുരം : കടുവ സിനിമയിൽ ഭിന്നശേഷിയുള്ള കുട്ടികളെ കുറിച്ചുള്ള വിവാദമായ ഡയലോഗിൽ വീണ്ടും ക്ഷമ ചോദിച്ച് നടൻ പൃഥ്വിരാജ്. തിരുവനന്തപുരത്ത് പൃഥ്വിരാജും സംവിധായകൻ ഷാജി കൈലാസ് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ ഉൾപ്പെടെയുള്ള കടുവയുടെ അണിയറപ്രവർത്തകർ വിളിച്ച് ചേർത്ത് വാർത്തസമ്മേളനത്തിലാണ് നടൻ സംഭവത്തിൽ വീണ്ടും മാപ്പ് അറിയിച്ചിരിക്കുന്നത്. ചിത്രത്തിലെ വിവാദ ഡയലോഗ് നീക്കം ചെയ്തിട്ടുണ്ടെന്നും നടൻ വ്യക്തമാക്കി. 

"മാപ്പ്, ഉള്ളിൽ നിന്ന് കൊണ്ട് ക്ഷമ ചോദിച്ചു. എന്റെ പേരിലും സിനിമയുടെ പേരിലും. ഇനി പറയാൻ പോകുന്നത് ന്യായീകരണമല്ല" എന്ന തുടങ്ങി വിവാദ ഡയലോഗ് ഉൾപ്പെടുത്താൻ ഉണ്ടായ സാഹചര്യം നടൻ വെളിപ്പെടുത്തുകയും ചെയ്തു. പറയാൻ പാടില്ലാത്ത കാര്യം കുര്യച്ചൻ ജോസഫ് എന്ന് ഔസേപ്പൂട്ടിയോട് പറയുന്നതാണ് ആ സീൻ കൊണ്ട് ഉദ്ദേശിച്ചതെന്നും അത് കൃത്യമായി പ്രേക്ഷകരിലേക്കെത്തിക്കുന്നതിൽ പരാജയപ്പെട്ടു. സിനിമയുടെ ഒരു ഘട്ടത്തിൽ പോലും ഈ ഡയലോഗ് ഇത്തരിൽ ഒരു പ്രശ്നമായി തീരുമെന്ന് കരുതിയില്ലയെന്ന് നടൻ വ്യക്തമാക്കി. 

ALSO READ : Nanpakal Nerathu Mayakkam : ഒറ്റ ടേക്കിൽ ശിവാജി ഗണേശന്റെ ഡയലോഗ് പറഞ്ഞ് മമ്മൂട്ടി; നൻപകൽ നേരത്ത് മയക്കം ടീസർ

ഞായറാഴ്ച സെൻസർ ബോർഡ് അവധിയായതിനാലാണ് ചിത്രത്തിലെ വിവാദ ഡയലോഗ് നീക്കം ചെയ്യാൻ സാധിക്കാതിരുന്നത്. സെൻസർ നടപടികൾ വീണ്ടും നടന്ന് കഴിഞ്ഞാൽ ഇന്ന് ജൂലൈ 11 രാത്രിയോടെ പുതിയ പ്രിന്റ് അപ്ലോഡ് ചെയ്യുമെന്ന് പൃഥ്വിരാജ് അറിയിച്ചു. വിദേശത്തുള്ള തിയറ്ററുകളിൽ ചിത്രമെത്തിക്കുന്നതിൽ അണിയറ  പ്രവർത്തകർക്ക് പങ്കില്ലെന്നും നടൻ വ്യക്തമാക്കുകയും ചെയ്തു. സംഭവത്തിൽ നേരത്തെ തന്നെ പൃഥ്വിയും സംവിധായകൻ ഷാജി കൈലാസും നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ മാപ്പ് അറിയിച്ചിരുന്നു.

നാല് ദിവസം കൊണ്ട് 25 കോടി; ബോക്സ്ഓഫീസിൽ കടുവ ഗർജ്ജനം

മലയാളി പ്രേക്ഷകർ മാസ് മസാല ചിത്രങ്ങളെ കൈ ഒഴിഞ്ഞു എന്ന ചർച്ചകൾക്കാണ് കടുവയുടെ കളക്ഷൻ റിപ്പോർട്ട് മറുപടി നൽകുന്നത്. റിലീസായി നാല് ദിവസം കൊണ്ട് പൃഥ്വി ചിത്രം സ്വന്തമാക്കിയത് 25 കോടി ഗ്രോസ് കളക്ഷനാണെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. 

ALSO READ : Kaduva Movie: പോസ്റ്റുകൾ വന്നപ്പോഴാണ് തെറ്റിന്റെ വലിപ്പം തിരിച്ചറിയുന്നത്.നല്ല കുറ്റബോധമുണ്ട്-ലിസ്റ്റിൻ സ്റ്റീഫൻ

20 കോടി രൂപ ബജറ്റിൽ ചിത്രീകരിച്ച ചിത്രം ജൂലൈ ഏഴിനാണ് തിയറ്ററുകളിൽ എത്തിയത്. പൃഥ്വിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ് കടുവ. പൃഥ്വിയുടെ തുടർച്ചയായിട്ടുള്ള നാലാമത്തെ ബ്ലോക്ക്ബസ്റ്റർ ഹിറ്റ്‌ ചിത്രം കൂടിയാണ് കടുവ. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക്‌ ഫ്രെയിംസും സുപ്രിയ മേനോന്റ പൃഥ്വിരാജ് പ്രോഡക്ഷൻസും ചേർന്നപ്പോഴുള്ള തുടർച്ചയായുള്ള മൂന്നാമത്തെ ഹിറ്റ്‌ ചിത്രം കൂടിയാണിത്.

കേരളത്തിന് പുറമെ ഗൾഫ്, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ചേർത്തുള്ള കളക്ഷൻ റിപ്പോർട്ടാണ് അണിയറ പ്രവർത്തകർ പങ്കുവച്ചിരിക്കുന്നത്. പൃഥ്വിയുടെ തന്നെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായ "ജനഗണമന" എട്ടു  ദിവസം കൊണ്ട് നേടിയ കളക്ഷൻ  ആണ് നാലു ദിവസം കൊണ്ട് കടുവ നേടിയെടുത്തത്. റിലീസായതിന്റെ വാരാന്ത്യം ബക്രീദ് അവധിയും കൂടിയായതിനാൽ ഗൾഫ് മേഖലയിൽ നിന്നുള്ള കളക്ഷൻ വർധിക്കുകയും ചെയ്തു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News