Kaduva Movie | പൃഥ്വിരാജിന്റെ കടുവ റിലീസ് ചെയ്യുന്നതിന് സ്റ്റേ

Kaduva Release : ചിത്രത്തിൽ അവതരിപ്പിക്കുന്ന കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപത്രം കുരുവിനാൽക്കുന്നേൽ കുറുവാച്ചന്റെ ജീവിതകഥയാണെന്നാണ് അവകാശ വാദം ഉന്നയിച്ചിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Dec 9, 2021, 07:29 PM IST
  • കുരുവിനാൽക്കുന്നേൽ കുറുവാച്ചൻ എന്നയാൾ നൽകിയ ഹർജിന്മാലാണ് സ്റ്റേ.
  • ചിത്രത്തിൽ അവതരിപ്പിക്കുന്ന കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപത്രം കുരുവിനാൽക്കുന്നേൽ കുറുവാച്ചന്റെ ജീവിതകഥയാണെന്നാണ് അവകാശ വാദം ഉന്നയിച്ചിരിക്കുന്നത്.
  • എന്നാൽ സിനിമയുടെ തിരക്കഥ വായിച്ചപ്പോൾ തന്നെ വികലമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നതെന്നാണ് കുറുവാച്ചൻ പറയുന്നത്.
Kaduva Movie | പൃഥ്വിരാജിന്റെ കടുവ റിലീസ് ചെയ്യുന്നതിന് സ്റ്റേ

കൊച്ചി : പൃഥ്വിരാജ് കേന്ദ്രകഥാപാത്രമാക്കി ഷാജി കൈലാസ് ഒരുക്കുന്ന ചിത്രം കടവയുടെ റിലീസിന് സ്റ്റേ. കുരുവിനാൽക്കുന്നേൽ കുറുവാച്ചൻ എന്നയാൾ നൽകിയ ഹർജിന്മാലാണ് സ്റ്റേ.

ചിത്രത്തിൽ അവതരിപ്പിക്കുന്ന കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപത്രം കുരുവിനാൽക്കുന്നേൽ കുറുവാച്ചന്റെ ജീവിതകഥയാണെന്നാണ് അവകാശ വാദം ഉന്നയിച്ചിരിക്കുന്നത്. എന്നാൽ സിനിമയുടെ തിരക്കഥ വായിച്ചപ്പോൾ തന്നെ വികലമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നതെന്നാണ് കുറുവാച്ചൻ പറയുന്നത്. 

ചിത്രം നിർമ്മിക്കുന്നത് ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്സും സംയുക്തമായി ആണ്. ഷാജി കൈലാസ് 8 വർഷങ്ങൾക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യകത കൂടി കടുവയ്ക്കുണ്ട്. മാസ്റ്റേഴ്സ്', 'ലണ്ടന്‍ ബ്രിഡ്ജ്'' തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തും ആദം സിനിമയുടെ സംവിധായകനുമാണ് സിനിമയുടെ തിരക്കഥാകൃത്തായ ജിനു എബ്രഹാം.

നേരത്തെ സിനിമയുടെ തിരക്കഥ സംബന്ധിച്ച് ഇരിങ്ങാലക്കുട പ്രിൻസിപ്പൽ സബ് ജഡ്ജ് കോടതിയിൽ കേസുണ്ടായിരുന്നു. 

Updating...

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News