എംഎസ്എഫ് വേദിയിൽ നടത്തിയ തൻറെ പരാമർശത്തിൽ മാപ്പ് പറഞ്ഞ് ജനഗണനമനയുടെ തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ്. കോഴിക്കോട് എംഎസ്എഫ് ക്യാമ്പിൽ എസ്ഡിപിഐക്കും ഫ്രറ്റേണിറ്റിക്കും എതിരെ നടത്തിയ പരാമർശത്തിലാണ് ഷാരിസ് മുഹമ്മദ് മാപ്പ് പറഞ്ഞത്.
വേര് എന്ന എംഎസ്എഫ് സംഘടിപ്പിച്ച സമ്മേളനത്തിൽ കല,സർഗ്ഗം, സംസ്കാരം, എന്ന ചർച്ചയിലൂടെ എൻറെ വാക്കുകളിൽ എൻറെ ചില സുഹൃത്തുക്കളും സഹപ്രവർത്തകരും പ്രതിഷേധവും ദുഖവും രേഖപ്പെടുത്തുകയുണ്ടായി. പ്രത്യേകിച്ച് ഫിലിം ക്ലബുമായി നടത്തിയ പരാമർശം.
ALSO READ: Sita Ramam Ban : ഞെട്ടിക്കുന്ന വാർത്ത! ദുൽഖറിന്റെ സീതാരാമത്തിന് യുഎഇയിൽ വിലക്ക്... കാരണം?
എൻറെ വാക്കുകൾ ഏതെങ്കിലും വ്യക്തികളെയോ രാഷ്ട്രീയ സംഘടനകളെയോ,മതത്തെയോ വേദനപ്പിച്ചിട്ടുണ്ടെങ്കിൽ ആ പരാമർശത്തിൽ ഞാൻ നിർവ്യാജം ക്ഷമ ചോദിക്കുന്നു.എൻറെ രാഷ്ട്രീയവും എൻറെ മതവും എൻറെ നിലപാടുകളും തികച്ചും വ്യക്തിപരമാണ്. അതിൽ തുടരും.
ഷാരിസ് മുഹമ്മദ് പോസ്റ്റിൽ കുറിച്ചു
എംഎസ്‌എഫ് പരിപാടിയിലാണ് തന്നെ എസ്ഡിപിഐയുടെ ഫിലിം ക്ലബ് ഉദ്ഘാടനത്തിന് വിളിച്ചിരുന്നതായി ഷാരിസ് പറഞ്ഞത്. ഇതിനെതിരെ എസ്‍ഡിപിഐ രംഗത്തെത്തിയിരുന്നു. എസ്ഡിപിഐയുടെ ഒരു നേതാവ് എങ്കിലും അദ്ദേഹത്തെ വിളിച്ചിട്ടുണ്ടെങ്കിൽ നമ്പർ വെളിപ്പെടുത്താൻ തയ്യാറാകണം എന്നായിരുന്നു എസ്ഡിഐ നിലപാട്.
ജനഗണമന റിലീസ് ചെയ്തതിന് ശേഷം എസ്.ഡി.പി.ഐ അവരുടെ മൂവി ക്ലബ് ഉദ്ഘാടനത്തിന് വിളിച്ചു, ഞാന്‍ വരില്ലെന്ന് പറഞ്ഞു. ജനഗണമനയുടെ സംവിധായകന്‍ ഡിജോ ജോസിനെ വിളിച്ചോയെന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നും വേണ്ടത് എന്നെയാണെന്നുമാണ് അവര്‍ പറഞ്ഞത്. അവര്‍ക്ക് വേണ്ടത് എന്റെ പേരിന്റെ അറ്റത്തുള്ള മുഹമ്മദിനെയായിരുന്നു എന്ന് ഞാന്‍ മനസിലാക്കി' എന്നായിരുന്നു എംഎസ്‌എഫിന്റെ വേര് എന്ന പരിപാടിയില്‍ സംസാരിക്കവേ ഷാരിസ് പറഞ്ഞത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...