IFFI's Indian Panorama 2022 : ഗോവ അന്താരാഷ്ട്ര ചലച്ചിത്ര​മേള 2022 ; ഇന്ത്യൻ പനോരമയിൽ മലയാള ചിത്രങ്ങൾ അറിയിപ്പും സൗദി വെള്ളക്കയും

IFFI Indian Panorama 2022 : ആകെ 25 ഫീച്ചർ ഫിലിമുകളും 20 നോൺ ഫീച്ചർ ഫിലിമുകളുമാണ് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര​മേളയിലെ ഇന്ത്യൻ പനോരമയിൽ പ്രദർശിപ്പിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Oct 23, 2022, 12:24 PM IST
  • ഫീച്ചർ വിഭാഗത്തിൽ കുഞ്ചാക്കോ ബോബൻ നായകനായി മഹേഷ് നാരായണൻ സംവിധാനം ചെയ്ത അറിയിപ്പും സംവിധായകൻ തരുൺ മൂർത്തി ഒരുക്കിയ സൗദി വെള്ളക്കയുമാണ് എത്തുന്നത്.
  • അതേസമയം നോൺ ഫീച്ചർ വിഭാഗത്തിൽ എം. ​അഖില്‍ദേ​വ് സം​വി​ധാ​നം ചെ​യ്‍ത വീ​ട്ടി​ലേ​ക്ക് പ്രദർശിപ്പിക്കും.
  • ആകെ 25 ഫീച്ചർ ഫിലിമുകളും 20 നോൺ ഫീച്ചർ ഫിലിമുകളുമാണ് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര​മേളയിലെ ഇന്ത്യൻ പനോരമയിൽ പ്രദർശിപ്പിക്കുന്നത്.
  • കന്നഡ ചിത്രം ‘ഹഡിനെലന്തുവാണ് ആദ്യം പ്രദർശിപ്പിക്കുന്നത്.
IFFI's Indian Panorama 2022 :  ഗോവ അന്താരാഷ്ട്ര ചലച്ചിത്ര​മേള 2022 ; ഇന്ത്യൻ പനോരമയിൽ മലയാള ചിത്രങ്ങൾ അറിയിപ്പും  സൗദി വെള്ളക്കയും

ഗോവ അന്താരാഷ്ട്ര ചലച്ചിത്ര​മേളയിലെ ഇന്ത്യൻ പനോരമയിൽ മൂന്ന് മലയാള ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഫീച്ചർ വിഭാഗത്തിലും നോൺ ഫീച്ചർ വിഭാഗത്തിലുമായി ആണ് ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത്. ഫീച്ചർ വിഭാഗത്തിൽ കുഞ്ചാക്കോ ബോബൻ നായകനായി മഹേഷ് നാരായണൻ സംവിധാനം ചെയ്ത അറിയിപ്പും സംവിധായകൻ തരുൺ മൂർത്തി ഒരുക്കിയ സൗദി വെള്ളക്കയുമാണ് എത്തുന്നത്. അതേസമയം നോൺ ഫീച്ചർ വിഭാഗത്തിൽ എം. ​അഖില്‍ദേ​വ് സം​വി​ധാ​നം ചെ​യ്‍ത വീ​ട്ടി​ലേ​ക്ക് പ്രദർശിപ്പിക്കും. ആകെ 25 ഫീച്ചർ ഫിലിമുകളും 20 ഫീച്ചർ ഫിലിമുകളുമാണ് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര​മേളയിലെ ഇന്ത്യൻ പനോരമയിൽ പ്രദർശിപ്പിക്കുന്നത്. കന്നഡ ചിത്രം ‘ഹഡിനെലന്തുവാണ് ആദ്യം പ്രദർശിപ്പിക്കുന്നത്.

കുഞ്ചാക്കോ ബോബനെ കേന്ദ്ര കഥാപാത്രമാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ചിത്രമാണ് അറിയിപ്പ്. 75-ാമത് ലൊക്കാര്‍ണോ ചലച്ചിത്രോത്സവത്തില്‍ അന്തര്‍ദേശീയ മത്സര വിഭാഗത്തില്‍ പ്രീമിയര്‍ ചെയ്യപ്പെട്ട ചിത്രം കൂടിയാണ് അറിയിപ്പ്. ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ലണ്ടന്‍ ഫിലിം ഫെസ്റ്റിവലിലും ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്. ബുസാന്‍ അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തിലും അറിയിപ്പിന് പ്രദര്‍ശനമുണ്ട്. ചലച്ചിത്രോത്സവങ്ങളിലെല്ലാം ചിത്രം പ്രേക്ഷക പ്രശംസ നേടിയിരുന്നു. ചിത്രത്തിന്‍റെ ഡയറക്റ്റ് സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്  നെറ്റ്ഫ്ലിക്സ് ആണ്. വെറൈറ്റി അടക്കമുള്ള അന്തര്‍ദേശീയ എന്‍റര്‍ടെയ്ന്‍മെന്‍റ് മാധ്യമങ്ങള്‍ ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഫെസ്റ്റിവല്‍ പ്രദര്‍ശനങ്ങള്‍ക്ക് ശേഷമാവും ചിത്രത്തിന്‍റെ ഡയറക്റ്റ് ഒടിടി റിലീസ്.

ALSO READ: Ariyippu Movie: കുഞ്ചാക്കോ ബോബന്‍റെ 'അറിയിപ്പിന്' ഡയറക്ട് ഒടിടി റിലീസ്, എവിടെ, എപ്പോൾ കാണാം?

മാലിക്കിന് ശേഷം മഹേഷ് നാരായണൻ ഒരുക്കുന്ന ചിത്രമാണ് അറിയിപ്പ്. ഹരീഷ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ചാക്കോച്ചൻ അവതരിപ്പിക്കുന്നത്. നായികയായി എത്തുന്നത് ദിവ്യപ്രഭയാണ്. രശ്മി എന്നാണ് ദിവ്യപ്രഭയുടെ കഥാപാത്രത്തിന്‍റെ പേര്. ഡൽഹിയിലെ ഒരു മെഡിക്കല്‍ ഗ്ലൌസ് ഫാക്റ്ററിയില്‍ ജോലിക്ക് എത്തുകയാണ് മലയാളികളായ ഹരീഷ്- രശ്മി ദമ്പതികള്‍. മെച്ചപ്പെട്ട ജീവിതത്തിനായി വിദേശത്തേക്ക് പോകണമെന്നാണ് ഇരുവരുടെയും ആഗ്രഹം. കൊവിഡ് കാലത്ത് ഒരു പഴയ വീഡിയോ ഫാക്റ്ററി തൊഴിലാളികള്‍ക്കിടയില്‍ പ്രചരിക്കപ്പെടുന്നതോടെ ഇരുവരുടെയും ജോലിയെയും ദാമ്പത്യത്തെയും അത് ദോഷകരമായി ബാധിക്കുന്നതാണ് കഥാ പശ്ചാത്തലം.

അതേസമയം ഓപ്പറേഷൻ ജാവയ്ക്ക് ശേഷം സംവിധായകൻ തരുൺ മൂർത്തി ഒരുക്കിയ രണ്ടാമത്തെ ചിത്രമാണ് സൗദി വെള്ളക്ക. ഓപ്പറേഷൻ ജാവയ്ക്ക് മുമ്പായി ആദ്യ സിനിമയായി തരുൺ മൂർത്തി സംവിധാൻ ചെയ്യാനായി എഴുതിയ ചിത്രമാണ് സൗദി വെള്ളക്കയെന്ന് സംവിധായകൻ പറഞ്ഞിരുന്നു. തൊണ്ടിമുതലും ദൃസാക്ഷിയും എന്ന ചിത്രത്തിന്റെ നിർമാതാവായ സന്ദീപ് സേനനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഉർവശി തിയറ്റേഴ്സിന്റെ ബാനറിലാണ് ചിത്രം എത്തിയത്. ഓപ്പറേഷൻ ജാവയിൽ ശ്രദ്ധേയമായ കഥപാത്രങ്ങളെ അവതരിപ്പിച്ച ലുക്ക്മാൻ അവറാൻ ബിനു പപ്പു എന്നിവർ സൗദി വെള്ളക്കയിലും പ്രധാന കഥാപാത്രങ്ങളായി എത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News