നവാഗതനായ അനീഷ് അലി സംവിധാനം ചെയ്യുന്ന ഗോഡ്സ് ട്രാവൽ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. അങ്കമാലി ഡയറീസിലെ യു ക്ലാമ്പ് രാജനായി പ്രേഷകരുടെ മനസ്സ് കീഴടക്കിയ ടിറ്റോ വിൽസൺ നായകനായെത്തുന്ന ചിത്രമാണ് ഗോഡ്സ് ട്രാവൽ. നടൻ ആസിഫ് അലി തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടു.
ഭൂരിഭാഗവും ഒരു പോലീസ് വാനിന്റെ ഉള്ളിൽ ചിത്രീകരിച്ച ചിത്രം പൂർണ്ണമായും ഒരു ട്രാവൽ സസ്പെൻസ് ത്രില്ലർ ആയിരിക്കുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നത്. ഒരു നിർണ്ണായക ഔദ്യോഗിക ദൗത്യം ഏറ്റെടുത്ത് പോലീസ് സ്റ്റേഷനിൽ നിന്നും പുറപ്പെടുന്ന കുറച്ചു പോലീസ് ഉദോഗസ്ഥരും പോലീസ് വാനും ഇവർക്ക് മുന്നിൽ യാദൃശ്ചികമായി കടന്നു വരുന്ന ചില അതിഥികളുമാണ് പ്രധാന കഥാപാത്രങ്ങൾ.
ALSO READ: കളക്ഷനിൽ കുതിക്കുമോ കൽക്കി? റിലീസിന് മുന്നേ ആഗോളതലത്തിൽ 100 കോടി ഉറപ്പിച്ചു
ഇരുപതോളം പുതുമുഖങ്ങളെ പരിചയപ്പെടുത്തുന്ന ചിത്രത്തിൽ രജനികാന്തിന്റെ കാല എന്ന ചിത്രത്തിലൂടെ ശ്രെദ്ധേയനായ ബീംജി ഖന്നയും ഒരു പ്രധാന വേഷത്തിൽ എത്തുന്നു, പൂർണ്ണമായും ബസിൽ ചിത്രീകരിച്ചു എന്ന സവിശേഷതയുമായി എത്തുന്ന ചിത്രം മലയാള പ്രേഷകർക്ക് ഇടയിൽ ഒരു പുതിയ അനുഭവം തന്നെ ആയിരിക്കുമെന്നാണ് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നത്. ഹണി, കൃഷ്ണൻ ബാലകൃഷ്ണൻ, രാജേഷ് പിള്ള, മാരി സുനി, ഫിറോസ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.
തെങ്കാശി, പാലോട്, ഇടിഞ്ഞാർ, ബ്രയിമൂർ ഫോറസ്റ്റ്, വയനാട് തുടങ്ങിയ പ്രദേശങ്ങളുടെ ദൃശ്യഭംഗി ക്യാമറയിൽ പകർത്തിയത് റെജിൻ സാന്റോ ആണ്. സംഗീത സംവിധാനം ശ്യം സാഗറും പശ്ചാത്തല സംഗീതം ജോബ് ഷാജിയും നന്തുവും ചേർന്ന് നിർവ്വഹിച്ചിരിക്കുന്നു. എഡിറ്റിംഗ്- ജോഷി എ എസ്. കലാസംവിധാനം- ശിവൻ കുട്ടി. അസോസിയേറ്റ് ഡയറക്റ്റർ- രാജേഷ് മണികണ്ഠൻ. അസിസ്റ്റന്റ് ഡയറക്ടേഴ്സ്- അരുൺ ജയ, നയന നാരായണൻ, ജെ പി ജയശങ്കർ.
ALSO READ: എംഎ നിഷാദിന്റെ പുതിയ ചിത്രം "ഒരു അന്വേഷണത്തിന്റെ തുടക്കം" ഷൂട്ടിംഗ് പൂർത്തിയായി
സിങ്ക് സൗണ്ട്- ഹരികുമാർ, പ്രിന്റോ പ്രിൻസ്, ആനന്ദ്. സൗണ്ട് ഡിസൈൻ- ഷാബു ചെറുവല്ലൂർ. മേക്കപ്പ്- രാജേഷ് രവി. സ്റ്റിൽസ്- അനീഷ് മോട്ടിവ് പിക്സ്. പബ്ലിസിറ്റി ഡിസൈൻ- വിനീത് വാസുദേവൻ. പ്രൊഡക്ഷൻ ഡിസൈനിങ്- സജാദ്, വിഷ്ണു വി എൽ. പിആർഒ- എം കെ ഷെജിൻ. ഐവിഎൻ ഫിലിംസിന്റെ ബാനറിൽ ഷാഹിന എം, അശ്വതി ബി ആർ എന്നിവർ ചേർന്ന് നിർമിച്ച ചിത്രം ഉടൻ പ്രദർശനത്തിന് എത്തും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.