തിയേറ്ററിന് പിന്നാലെ ഒടിടിയിലും തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ് ഫഹദ് ഫാസിൽ നായകനായെത്തിയ ആവേശം. രോമാഞ്ചം എന്ന ചിത്രത്തിന്റെ സംവിധായകനായ ജിത്തു മാധവൻ സംവിധാനം ചെയ്ത ആവേശം ഒരു ആക്ഷൻ കോമഡി സിനിമയാണ്. ഏപ്രിൽ 11ന് തിയേറ്ററുകളിലെത്തിയ ചിത്രം മെയ് 9ന് ആമസോൺ പ്രൈമിൽ സ്ട്രീമിങ് തുടങ്ങി.
150 കോടിയിലധികം ചിത്രം ബോക്സ് ഓഫീസിൽ കളക്ട് ചെയ്തിരുന്നു. ബോക്സ് ഓഫീസിൽ ആധിപത്യം സ്ഥാപിച്ച ചിത്രം ഡിജിറ്റൽ പ്ലാറ്റ്ഫോമിലും റെക്കോർഡുകൾ തകർത്തിരിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ദുൽഖർ സൽമാൻ നായകനായെത്തിയ കിംഗ് ഓഫ് കൊത്ത എന്ന ചിത്രത്തിന്റെ ഒടിടി ബിസിനസിനെ ആവേശം മറികടന്നിരിക്കുന്നുവെന്നാണ് റിപ്പോർട്ട്. 32 കോടിയായിരുന്നു കിംഗ് ഓഫ് കൊത്ത ഡിജിറ്റൽ സ്ട്രീമിങ്ങിന് നേടിയത്. അതിനെയും മറികടന്നിരിക്കുകയാണ് ആവേശം. 35 കോടി രൂപയ്ക്കാണ് ആവേശത്തിന്റെ ഒടിടി അവകാശം വിറ്റുപോയതെന്നാണ് റിപ്പോർട്ട്. ഫ്രണ്ട് റോ ട്വിറ്റർ ഫോറമാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Also Read: Marco: തിയേറ്ററുകളിൽ തീപടർത്താൻ 'മാർക്കോ'; പുത്തൻ അപ്ഡേറ്റ് പുറത്തുവിട്ട് ഉണ്ണി മുകുന്ദൻ
ഒരിടവേളയ്ക്ക് ശേഷം ഫഹദ് ഫാസിലിന്റെ തിരിച്ചുവരവാണ് ആവേശം എന്ന സിനിമയിലൂടെ പ്രേക്ഷകർക്ക് ലഭിച്ചിരിക്കുന്നത്. ചിത്രത്തിൽ രംഗ എന്ന കഥാപാത്രമായാണ് ഫഹദ് ഫാസിൽ എത്തുന്നത്. ഇതുവരെ കാണാത്ത രീതിയിലുള്ള ഫഹദിന്റെ വ്യത്യസ്തമായ കോസ്റ്റ്യൂമും ക്യാരക്ടറും തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ചിത്രത്തിന് ഗംഭീരമായ പ്രതികരണമായിരുന്നു തിയേറ്ററുകളിൽ ലഭിച്ചത്.
ഫഹദിന് പുറമെ മൻസൂർ അലി ഖാൻ, ആശിഷ് വിദ്യാർത്ഥി, സജിൻ ഗോപു, പ്രണവ് രാജ്, മിഥുൻ ജെ എസ്, റോഷൻ ഷാനവാസ്, ശ്രീജിത്ത് നായർ, പൂജ മോഹൻരാജ്, നീരജ് രാജേന്ദ്രൻ, തങ്കം മോഹൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അൻവർ റഷീദ് എന്റർടൈൻമെന്റ്, ഫഹദ് ഫാസിൽ ആന്റ് ഫ്രണ്ട്സ് എന്നീ ബാനറിൽ അൻവർ റഷീദ്, നസ്രിയ നസീം എന്നിവർ ചേർന്നാണ് ആവേശം നിർമ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണം സമീർ താഹിർ നിർവ്വഹിക്കുന്നു. വിനായക് ശശികുമാർ എഴുതിയ വരികൾക്ക് സുഷിൻ ശ്യാമാണ് സംഗീതം പകരുന്നത്.
എഡിറ്റർ-വിവേക് ഹർഷൻ, പ്രോജക്ട് സിഇഒ - മൊഹസിൻ ഖായിസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - എ ആർ അൻസാർ, ലൈൻ പ്രൊഡ്യൂസർ - പി കെ ശ്രീകുമാർ, പ്രൊഡക്ഷൻ ഡിസൈൻ - അശ്വിനി കാലേ, കോസ്റ്റുംസ് - മഹർ ഹംസ, മേക്കപ്പ് - ആർ ജി വയനാടൻ, ഓഡിയോഗ്രഫി - വിഷ്ണു ഗോവിന്ദ്, ആക്ഷൻ - ചേതൻ ഡിസൂസ, വിഎഫ്എക്സ് - എഗ്ഗ് വൈറ്റ്, പ്രൊഡക്ഷൻ കൺട്രോളർ - വിനോദ് ശേഖർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - അരുൺ അപ്പുക്കുട്ടൻ, സുമിലാൽ സുബ്രമണ്യൻ, സ്റ്റിൽസ് - രോഹിത് കെ സുരേഷ്, നിദാദ് കെ എൻ, ഡിസൈൻ - അഭിലാഷ് ചാക്കോ, വിതരണം - എ ആന്റ് എ റിലീസ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.