F.R.I.E.N.D.S Reuinon ഈ മാസം എത്തുന്നു; ആകാംഷയോടെ ആരാധകർ; ടീസറെത്തി

 മെയ് 27നാണ് ഫ്രണ്ട്സിന്റെ റീയൂണിയൻ സംപ്രേക്ഷണം ചെയ്യുക എന്ന് F.R.I.E.N.D.S ന്റെ നിർമ്മാതാക്കൾ വ്യാഴാഴ്ച്ച അറിയിച്ചു. 

Written by - Zee Malayalam News Desk | Last Updated : May 14, 2021, 02:14 PM IST
  • മെയ് 27നാണ് ഫ്രണ്ട്സിന്റെ റീയൂണിയൻ സംപ്രേക്ഷണം ചെയ്യുക എന്ന് F.R.I.E.N.D.S ന്റെ നിർമ്മാതാക്കൾ വ്യാഴാഴ്ച്ച അറിയിച്ചു.
  • എച്ച്ബിഒ മാക്സിലാണ് റീയൂണിയൻ സംപ്രേക്ഷണം ചെയ്യുന്നത്.
  • റീയൂണിയന്റെ ആദ്യ ട്രെയ്‌ലറും റിലീസ് ചെയ്തിട്ടുണ്ട്.
  • സീരിസിന്റെ റീയൂണിയൻ വരുന്നുവെന്ന വാർത്ത തന്നെ സാമൂഹിക മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചിരുന്ന
F.R.I.E.N.D.S Reuinon ഈ മാസം എത്തുന്നു; ആകാംഷയോടെ ആരാധകർ; ടീസറെത്തി

പ്രശസ്‌ത സിറ്റ് കോം സീരീസ് F.R.I.E.N.D.S ന്റെ റീയൂണിയൻ ഉടൻ എത്തുന്നു.  മെയ് 27നാണ് ഫ്രണ്ട്സിന്റെ റീയൂണിയൻ സംപ്രേക്ഷണം ചെയ്യുക എന്ന് F.R.I.E.N.D.S ന്റെ നിർമ്മാതാക്കൾ വ്യാഴാഴ്ച്ച അറിയിച്ചു. എച്ച്ബിഒ മാക്സിലാണ് റീയൂണിയൻ സംപ്രേക്ഷണം ചെയ്യുന്നത്. റീയൂണിയന്റെ ആദ്യ ട്രെയ്‌ലറും റിലീസ് ചെയ്തിട്ടുണ്ട്.

സീരിസിന്റെ ആരധകർ വളരെ ആകാംഷയോടെ സീരിസിന്റെ റീയൂണിയനിനായി കാത്തിരിക്കുകയാണ്. ലോകമുഴുവൻ ആരാധകരുള്ള സീരീസാണ് ഫ്രണ്ട്സ്. സീരിസിന്റെ റീയൂണിയൻ വരുന്നുവെന്ന വാർത്ത തന്നെ സാമൂഹിക മാധ്യമങ്ങളിൽ (Social Media) തരംഗം സൃഷ്ടിച്ചിരുന്ന. ഫ്രണ്ട്സിന്റെ ആദ്യ എപ്പിസോഡ് 1994 സെപ്റ്റംബർ 22 നാണ് റിലീസ് ചെയ്‌തത്‌.

ALSO READ: Unni Rajan P Dev ന്റെ ഭാര്യ മരിച്ചതിൽ ദുരൂഹത ആരോപിച്ച് കുടുംബം, ഭർത്തൃപീഡനമാണെന്ന് യുവതിയുടെ കുടുംബം

ജെന്നിഫർ ആനിസ്റ്റൺ, ഡേവിഡ് ഷ്വിമ്മർ, കോർട്ടെനി കോക്സ്, ലിസ കുദ്രോ, മാറ്റ് ലെബ്ലാങ്ക്, മാത്യു പെറി എന്നിവരാണ് സിറ്റ് കോമിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. സീരീസിന്റെ റീയൂണിയനിൽ കേന്ദ്ര കഥാപാത്രങ്ങളെ കൂടാതെ ഡേവിഡ് ബെക്കാം, ജസ്റ്റിൻ ബീബർ (Justin Beiber), ലേഡി ഗാഗ തുടങ്ങി നിരവധി അതിഥികളും എത്തുന്നുണ്ട്..  

ALSO READ: "സാർ സൈത്താൻ ആണെങ്കി നുമ്മ ഇബിലീസ"; നിവിൻ പോളി ചിത്രം Thuramukham ത്തിന്റെ ടീസറെത്തി

ഇന്നലെ ട്വിറ്ററിൽ പങ്ക് വെച്ച റീയൂണിയന്റെ ടീസർ ഇതിനോടകം തന്നെ 1.5 മിലിയോണിൽ അധികം ആളുകൾ കണ്ട് കഴിഞ്ഞു. റീയൂണിയൻ ഒരു സ്ക്രിപ്റ്റ് ഇല്ലാത്ത ആഘോഷം മാത്രമായിരിക്കുമെന്ന് സിഎൻഎൻ മുമ്പ് തന്നെ പറഞ്ഞിരുന്നു. എന്നാൽ യുഎസിന് പുറത്തുള്ള ആളുകൾക്ക് ഇത് ലഭ്യമാക്കുമോയെന്ന ഇനിയും വ്യക്തമാക്കിയിട്ടില്ല.   

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News