കണ്ണൂർ: അനധികൃതമായി രൂപ മാറ്റം വരുത്തിയ വണ്ടി നികുതി നൽകാതെ കണ്ണൂരിൽ നിരത്തുകളിൽ ഒാടുന്നു. തിരുവനന്തപുരത്താണ് ഇൗ ബുൾ ജെറ്റിനെതിരെ പരാതി ലഭിച്ചത്. ആരാണ് പരാതി നൽകിയതെന്നത് ഇപ്പോഴും അവ്യക്തം. തുടർന്ന് പരാതി കണ്ണൂർ ആർ.ടി ഒാഫീസിലേക്ക് എത്തുകയായിരുന്നു.
ടാക്സടച്ചില്ലെന്ന് പരാതിയിലാണ് മോട്ടോർ വാഹന വകുപ്പ് ആദ്യം വാഹനം കസ്റ്റഡിയിലെടുത്തത്.
കണ്ണൂർ മോട്ടോർ വാഹന വകുപ്പ് ഒാഫീസിലെത്തി നികുതി അടക്കണമെന്നും നിശ്ചിത സമയത്തിനുള്ളിൽ വാഹനം സാധാരണപടിയിലാക്കണമെന്നുമായിരുന്നു നിർദ്ദേശം. തുടർന്ന് ഇന്ന് ഒൻപത് മണിയോടെ ഇൗ ബുൾ ജെറ്റ് സഹോദരങ്ങളായ എബിനും,ഇബിനും മോട്ടോർ വാഹന വകുപ്പ് ഒാഫീസിലെത്തുകയായിരുന്നു. പിന്നെയാണ് നാടകീയ രംഗങ്ങൾ
ALSO READ : E Bull Jet: വണ്ടി പിടിക്കാൻ മാത്രം വ്ലോഗർമാരുടെ വാഹനം എന്താണ്?. വണ്ടി മോഡിഫൈ ചെയ്യുന്നവർ അറിയേണ്ടത്
വ്ളോഗർ വാറോ പിന്നിൽ?
വ്ളോഗർമാർ തമ്മിലുള്ള രഹസ്യ യുദ്ധങ്ങളാണ് ഇൗ ബുൾ ജെറ്റിന്റെ അറസ്റ്റിന് പിന്നിലെന്നാണ് ഒരു വിഭാഗം ആരാധകർ പറയുന്നത്. പല പ്രമുഖ വ്ലോഗർമാരെയും ഇവർ പേരെടുത്തു പറയുന്നു. ഇതിന് പിന്നിലുള്ള കാരണം ഇപ്പോഴും അവ്യക്തമാണ്. യൂ ടൂബ് വരുമാനമാണ് ഇതിന് പിന്നിലെന്ന് മറ്റൊരു ആരോപണവുമുണ്ട്. പല വ്ലോഗർമാരും തമ്മിൽ ഇൗ പ്രശ്നമുണ്ട്.
7000 രൂപയുടെ നാശ നഷ്ടം, പൊതുമുതൽ നശിപ്പിക്കൽ
7000 രൂപയുടെ നാശ നഷ്ടം, പൊതുമുതൽ നശിപ്പിക്കൽ, സർക്കാർ ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് ഇരുവർക്കുമെതിരെ ചുമത്തുന്നത്. ഇതിന് ജാമ്യം കിട്ടാനുള്ള സാധ്യതയില്ല. റിമാൻഡിലാവാനാണ് സാധ്യത. അതിനിടയിൽ മോട്ടോർ വാഹന വകുപ്പിന്റെ ഒൗദ്യോഗിക പേജിൽ ഇൗ ബുൾ ജെറ്റ് ആരാധകരുടെ ചീത്ത വിളിയാണ് തുടരുന്നത്. ഇവരെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.#justiceforebulljet
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.