Dulquer salmaan: ചരിത്രം തിരുത്താൻ വീണ്ടും ദുല്‍ഖര്‍ ബോളിവുഡിലേക്ക്, ഇത്തവണ ത്രില്ലർ

സമൂഹമാധ്യമത്തിലൂടെ ദുല്‍ഖര്‍ തന്നെയാണ് പുതിയ വിശേഷം പങ്കുവച്ചത്.    

Written by - Zee Malayalam News Desk | Last Updated : Aug 12, 2021, 10:24 PM IST
  • 2018 ൽ നാഷണൽ അവാർഡ് ലഭിച്ച പാഡ്മാൻ എന്ന ചിത്രത്തിനു ശേഷം ഒരു ത്രില്ലറുമായാണ് ഇത്തവണ ബാല്‍കിയുടെ വരവ്
  • ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഉടന്‍ ആരംഭിക്കുമെന്നാണ് പുറത്തു വന്ന റിപ്പോർട്ട്.
  • ദുൽഖറിന്റെ മൂന്നാമത്തെ ഹിന്ദി ചിത്രമാണിത്.
Dulquer salmaan: ചരിത്രം തിരുത്താൻ വീണ്ടും ദുല്‍ഖര്‍ ബോളിവുഡിലേക്ക്, ഇത്തവണ ത്രില്ലർ

വീണ്ടും ബോളിവുഡിലേക്ക് ചേക്കാറാനൊരുങ്ങി ദുല്‍ഖര്‍ സല്‍മാന്‍. ആര്‍ ബാല്‍കി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൂജ ഭട്ട്, സണ്ണി ഡിയോള്‍, ശ്രേയ ധന്വന്തരി എന്നിവരും ദുൽഖറിനൊപ്പം പ്രധാന വേഷത്തിൽ എത്തുന്നു. തന്റെ സമൂഹമാധ്യമത്തിലൂടെ ദുല്‍ഖര്‍ തന്നെയാണ് പുതിയ വിശേഷം പങ്കുവച്ചത്.  

2018 ൽ നാഷണൽ അവാർഡ് ലഭിച്ച പാഡ്മാൻ എന്ന ചിത്രത്തിനു ശേഷം ഒരു ത്രില്ലറുമായാണ് ഇത്തവണ ബാല്‍കിയുടെ വരവ്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഉടന്‍ ആരംഭിക്കുമെന്നാണ് പുറത്തു വന്ന റിപ്പോർട്ട്. ദുൽഖറിന്റെ മൂന്നാമത്തെ ഹിന്ദി ചിത്രമാണിത്. ആദ്യ രണ്ട് ചിത്രങ്ങളായ കാര്‍വാന്‍, സോയ ഫാക്ടര്‍ എന്നീ ചിത്രങ്ങളിലെ അഭിനയം ദുല്‍ഖറിന്റേ ബോളിവുഡ് കരിയറിനും പച്ചക്കൊടി കാണിച്ചു.

Also Read: One മറ്റ് ഭാഷകളിലേക്ക് റീമേക്കിനൊരുങ്ങുന്നു, ബോണി കപ്പൂറാണ് മമ്മൂട്ടി ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയത്

ദുൽഖറിന്റേതായി പുറത്തിറങ്ങാനുളള മലയാള ചിത്രങ്ങളായ സല്യൂട്ട്, കുറുപ്പ് എന്നീ സിനിമകൾക്കായി പ്രേക്ഷകർ ഏറെ കാത്തിരിക്കുകയാണ്. അപ്പോഴാണ് പുതിയ സന്തോഷവാർത്തയും എത്തിയത്. തുടർച്ചയായ വിജയങ്ങൾക്ക് ശേഷം ബൽക്കിയുടെ സംവിധാനത്തിൽ ദുൽഖറിന്റെ വേറിട്ടൊരു പ്രകടനമാവും ഈ പുതിയ ചിത്രത്തിലൂടെ കാണാൻ സാധിക്കുന്നത്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News