Happy Birthday Dulquer Salmaan: ദുല്‍ഖറിന് ആശംസകളുമായി സിനിമാലോകം, പിറന്നാള്‍ സമ്മാനമായി സല്യൂട്ടിന്‍റെ പുതിയ പോസ്റ്റര്‍

മലയാള സിനിമയുടെ പ്രിയപ്പെട്ട താരം  ദുല്‍ഖര്‍ സല്‍മാന് ഇന്ന് പിറന്നാള്‍. കുഞ്ഞിക്കയുടെ പിറന്നാള്‍ ആഘോഷിക്കാന്‍ ഒത്തുചേര്‍ന്നിരിയ്ക്കുകയാണ്  സിനിമാ ലോകവും ആരാധകരും. 

Written by - Zee Malayalam News Desk | Last Updated : Jul 28, 2021, 03:50 PM IST
  • മലയാള സിനിമയുടെ പ്രിയപ്പെട്ട താരം ദുല്‍ഖര്‍ സല്‍മാന് ഇന്ന് പിറന്നാള്‍. കുഞ്ഞിക്കയുടെ പിറന്നാള്‍ ആഘോഷിക്കാന്‍ ഒത്തുചേര്‍ന്നിരിയ്ക്കുകയാണ് സിനിമാ ലോകവും ആരാധകരും.
  • ദുല്‍ഖര്‍ സല്‍മാനുള്ള പിറന്നാള്‍ സമ്മാനമായി റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന ചിത്രം സല്യൂട്ടിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.
Happy Birthday Dulquer Salmaan: ദുല്‍ഖറിന്  ആശംസകളുമായി സിനിമാലോകം, പിറന്നാള്‍ സമ്മാനമായി സല്യൂട്ടിന്‍റെ പുതിയ പോസ്റ്റര്‍

മലയാള സിനിമയുടെ പ്രിയപ്പെട്ട താരം  ദുല്‍ഖര്‍ സല്‍മാന് ഇന്ന് പിറന്നാള്‍. കുഞ്ഞിക്കയുടെ പിറന്നാള്‍ ആഘോഷിക്കാന്‍ ഒത്തുചേര്‍ന്നിരിയ്ക്കുകയാണ്  സിനിമാ ലോകവും ആരാധകരും. 

മുപ്പത്തിയഞ്ചാം ജന്മദിനം ആഘോഷിക്കുന്ന  ദുൽഖർ സൽമാന്​  (Dulquer Salmaan) ആശംസകളുമായി   മലയാള സിനിമാ താരങ്ങളും ആരാധകരും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. മോഹന്‍ലാല്‍, പൃഥ്വിരാജ്, നസ്രിയ, ആസിഫ് അലി, നമിത പ്രമോദ് തുടങ്ങിയവര്‍ ദുല്‍ഖറിന് പിറന്നാള്‍  ആശംസകള്‍ അറിയിച്ചിരുന്നു. 

അതേസമയം,  ദുല്‍ഖര്‍ സല്‍മാനുള്ള പിറന്നാള്‍ സമ്മാനമായി റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന ചിത്രം സല്യൂട്ടിന്‍റെ  (Salute)  പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.  അരവിന്ദ് കരുണാകരന്‍ എന്ന ഐപിഎസ് ഉദ്യോഗസ്ഥനെയാണ് ദുല്‍ഖര്‍ സല്‍മാന്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചി ത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ബോബി – സഞ്ജയ് കൂട്ടുകെട്ടാണ്. വേഫറെര്‍ ഫിലിംസിന്‍റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്.

ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്‍റി  നായികയാകുന്ന ചിത്രത്തില്‍ മനോജ് കെ. ജയന്‍, അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഇയ്യപ്പന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു.
 
മലയാള സിനിമയിലെ യുവതാരനിരയില്‍  ഏറ്റവും കൂടുതല്‍ ആരാധകരുള്ള  താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. മലയാള സിനിമയില്‍  ഒന്‍പത് വര്‍ഷം പിന്നിടുമ്പോള്‍,  ഓര്‍മ്മിക്കാന്‍ ഒരുപടി നല്ല കഥാപാത്രങ്ങള്‍ താരത്തിന്‍റെതായിട്ടുണ്ട്. മലയാള സിനിമ കൂടാതെ, ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമാ ലോകത്തും  ദുല്‍ഖര്‍ തന്‍റെ  വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞു.

Also Read: ദുൽഖർ സൽമാൻ ചിത്രം സല്യൂട്ടിന്റെ പുതിയ പോസ്റ്ററെത്തി

2012ല്‍ സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്‍റെ അരങ്ങേറ്റം.   പിന്നീടങ്ങോട്ട് ഒരുപടി നല്ല  ചിത്രങ്ങള്‍,  ഉസ്താദ് ഹോട്ടല്‍, എബിസിഡി, നീലാകാശം പച്ചക്കടല്‍, ബാംഗ്ലൂര്‍ ഡെയ്സ്, വിക്രമാദിത്യന്‍, കമ്മട്ടിപ്പാടം, ചാര്‍ളി, മഹാനടി, വരനെ ആവശ്യമുണ്ട് എന്നിങ്ങനെ നിരവധി ഹിറ്റ് ചിത്രങ്ങള്‍. 

ചാര്‍ളിയിലൂടെ സംസ്ഥാന സര്‍ക്കാരിന്‍റെ  മികച്ച നടനുള്ള ചലച്ചിത്ര പുരസ്‌കാരവും താരത്തെ തേടിയെത്തി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

  

Trending News