Penmudra Documentary: ജിഷ്ണു കൃഷ്ണന്റെ 'പെൺമുദ്ര' ഐഡിഎസ്എഫ്എഫ്കെയിലേക്ക്; കൂടിയാട്ടത്തിലെ സ്ത്രീ കഥാപാത്രങ്ങളുടെ ചരിത്രം തേടുന്ന ഡോക്യുമെന്ററി

ഏഴ് സ്ത്രീകളിലൂടെയാണ് ഡോക്യുമെന്ററി മുന്നോട്ട് പോകുന്നത്.    

Written by - Zee Malayalam News Desk | Last Updated : Aug 1, 2023, 12:02 PM IST
  • ജിഷ്ണു കൃഷ്ണനാണ് ഡോക്യുമെന്ററി സംവിധാനം ചെയ്യുന്നത്.
  • കൂടിയാട്ടത്തിന് സംഭവിച്ച മാറ്റങ്ങൾ സ്ത്രീ കഥാപാത്രങ്ങളെ എങ്ങനെ ബാധിച്ചുവെന്ന് ചിത്രം പറയുന്നു.
  • കൂടിയാട്ടത്തിൽ സ്ത്രീ വേഷങ്ങൾ സ്ത്രീകളാണ് കൈകാര്യം ചെയ്തിരുന്നത്.
Penmudra Documentary: ജിഷ്ണു കൃഷ്ണന്റെ 'പെൺമുദ്ര' ഐഡിഎസ്എഫ്എഫ്കെയിലേക്ക്; കൂടിയാട്ടത്തിലെ സ്ത്രീ കഥാപാത്രങ്ങളുടെ ചരിത്രം തേടുന്ന ഡോക്യുമെന്ററി

തിരുവനന്തപുരം: ജിഷ്ണു കൃഷ്ണൻ സംവിധാനം ചെയ്ത 'പെൺമുദ്ര' എന്ന ഡോക്യുമെന്ററി ഈ വർഷത്തെ അന്താരാഷ്ട്ര ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവലിൽ (IDSFFK 2023) പ്രദർശിപ്പിക്കും. ഓഗസ്റ്റ് 4 മുതൽ ഒമ്പത് വരെ തിരുവനന്തപുരത്താണ് ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവൽ നടക്കുന്നത്. കേരളത്തിന്റെ കലയായ കൂടിയാട്ടത്തിലെ സ്ത്രീ കഥാപാത്രങ്ങളുടെ ചരിത്രം കണ്ടെടുക്കാൻ ശ്രമിക്കുകയാണ് ജിഷ്ണു കൃഷ്ണന്റെ പെൺമുദ്ര എന്ന ഡോക്യുമെന്ററി. ഏഴ് സ്ത്രീകളുടെ വീക്ഷണ കോണിലൂടെ ആണ് ഈ വിഷയം കൈകാര്യം ചെയ്യുന്നത്. 

കൂടിയാട്ടത്തിൽ പണ്ട് മുതൽ തന്നെ സ്ത്രീ വേഷങ്ങൾ സ്ത്രീകളാണ് കൈകാര്യം ചെയ്തിരുന്നത്.  അമ്പലത്തിൽ മാത്രമായി ഈ നാടകരൂപം ഒതുങ്ങുന്നതിനു മുന്നേ അത്തരം ഒരു കലാരൂപം പുറത്ത് പ്രദർശിപ്പിച്ചിരുന്നതായി പല ചരിത്ര രേഖകളും ശിലാലിഖിതങ്ങളും സന്ദേശകാവ്യങ്ങളിലെയും ഒക്കെ തെളിവുകളെ അടിസ്ഥാനപ്പെടുത്തി ചരിത്രകാരന്മാർ സമർത്ഥിക്കുന്നുണ്ട്.

ALSO READ: എം.മോഹനന്റെ ഒരു ജാതി ജാതകത്തിന്റെ ലൊക്കേഷൻ സന്ദർശിച്ച് ശൈലജ ടീച്ചർ

ക്ഷേത്രത്തിനകത്ത് കയറുന്നതോടെ പേർഫോർമർ എന്ന നിലയിൽ നിന്നും ഒരു ജാതി എന്ന നിലയിലേയ്ക്ക് ആ സമൂഹം പരിവർത്തിക്കുന്നതായി കാണാം. പക്ഷേ,അധികം വൈകാതെ  ആൺ സ്‌പെയ്‌സ് എന്ന നിലയിലേയ്ക്കും ആൺ കഥാപാത്രങ്ങൾക്ക് മാത്രം പ്രാധാന്യമർഹിക്കുന്ന തരത്തിലേയ്ക്കും കല പതിയെ മാറുന്നു. പെൺമുദ്ര എന്ന ഡോക്യുമെന്ററി പറഞ്ഞു തുടങ്ങുന്നത്  ഈ ചരിത്ര സന്ദർഭത്തിൽ നിന്നുമാണ്. 

ക്ഷേത്രത്തിനകത്ത് കലാരൂപം എന്ന നിലയിൽ കൂടിയാട്ടത്തിന് സംഭവിച്ച മാറ്റങ്ങൾ സ്ത്രീ കഥാപാത്രങ്ങളെ എങ്ങനെ ബാധിച്ചു എന്നും പിന്നെ   ക്ഷേത്ര മതിൽക്കെട്ടിന് പുറത്ത് വന്നതിന് ശേഷം കലാമണ്ഡലത്തിൽ പാഠ്യവിഷയമായി മാറുന്നതിന് പിന്നാലെ  സ്ത്രീകൾ തന്നെ ആ സ്റ്റേജ് സ്‌പെയ്‌സ് എങ്ങനെ റീക്ലെയിം ചെയ്ത് ഇന്ന് കാണുന്ന തരത്തിൽ എത്തി എന്നുമാണ് സിനിമ പരിശോധിക്കുന്നത്. 

ഒരേ  സമയം പെർഫോർമേർസും സ്‌കോളേർസുമായ 7 സ്ത്രീകൾ കലയുടെ മുൻ കാലത്തെയും ഇന്നത്തെ അതിന്റെ അവസ്ഥയെയും ചരിത്രപരവും സാംസ്‌കാരികവുമായി വിശകലനം ചെയ്യുന്ന രീതിയിൽ ആണ് സിനിമയുടെ ആഖ്യാനം. മൂന്ന് ചാപ്റ്ററുകളിലായി ആദ്യ ചരിത്രം, മദ്ധ്യ ചരിത്രം, ഭാവി എന്നിങ്ങനെ ആണ് വിഷയം കൈകാര്യം ചെയ്തിരിക്കുന്നത്. പ്രയാഗ് മുകുന്ദൻ ക്യാമറയും, സരിൻ രാമകൃഷ്ണൻ എഡിറ്റിങ്ങും നിർവഹിച്ച സിനിമയിൽ സുദീപ് പാലനാട് സംഗീതവും പ്രശാന്ത് മേനോൻ ശബ്ദ സംവിധാനവും നിർവ്വഹിച്ചിരിക്കുന്നു. ആസിഫ് ഇസ്‌മൈൽ ആണ് കളറിസ്റ്റ്. സബ്‌ടൈറ്റിൽ : ശ്രീജയ. എയ്‌സ്‌തെറ്റിക്‌സ് അൺപ്ലഗ്ടിന്റെ ബാനറിൽ ജ്യോത്സ്‌ന കൃഷ്ണൻ ആണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News