ഇതൊക്കെ വെറും ഈസി..! Virat Kohli യെ അനായാസം എടുത്തുപൊക്കി അനുഷ്‌ക ശര്‍മ, വൈറലായി വീഡിയോ

ബോളിവുഡ് താരം അനുഷ്‌ക  ശര്‍മയ്ക്കും ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയ്ക്കും സോഷ്യല്‍ മീഡിയയില്‍  ഏറെ ആരാധകരാണ് ഉള്ളത്...  താരങ്ങള്‍ പങ്കുവയ്ക്കുന്ന വിശേഷങ്ങള്‍ മിനിട്ടുകള്‍ക്കകമാണ് വൈറലാകുന്നത് ...

Written by - Zee Malayalam News Desk | Last Updated : Apr 7, 2021, 06:06 PM IST
  • ഇത്തവണത്തെ വീഡിയോ അത്ര simple അല്ല... വിരാട് കോഹ്ലിയെ അനായാസം എടുത്തു പൊക്കുന്ന അനുഷ്‌ക ശര്‍മയാണ് വീഡിയോയിലെ താരം....!!
  • വീഡിയോ പോസ്റ്റ്‌ ചെയ്തിരിയ്ക്കുന്നത് അനുഷ്‌കയാണ്. എന്നാല്‍, പോസ്റ്റിന് കോഹ്ലി നല്കിയ പ്രതികരണത്തിന് മണിക്കൂറുകള്‍ക്കകം 23,000ല്‍ അധികം ലൈക്ക് ആണ് ലഭിച്ചത്...
ഇതൊക്കെ വെറും  ഈസി..! Virat Kohli യെ  അനായാസം എടുത്തുപൊക്കി അനുഷ്‌ക  ശര്‍മ, വൈറലായി വീഡിയോ

ബോളിവുഡ് താരം അനുഷ്‌ക  ശര്‍മയ്ക്കും ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയ്ക്കും സോഷ്യല്‍ മീഡിയയില്‍  ഏറെ ആരാധകരാണ് ഉള്ളത്...  താരങ്ങള്‍ പങ്കുവയ്ക്കുന്ന വിശേഷങ്ങള്‍ മിനിട്ടുകള്‍ക്കകമാണ് വൈറലാകുന്നത് ...

ഇരുവരും തങ്ങളുടെ ചിത്രങ്ങളും ഒപ്പം കൊച്ചു കൊച്ചു വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.  അത്തരത്തില്‍ അനുഷ്‌ക (Anushka Sharma) പങ്കുവച്ച  ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. 

ഇത്തവണത്തെ വീഡിയോ  അത്ര  simple അല്ല...    വിരാട് കോഹ്ലിയെ  (Virat Kohli) അനായാസം എടുത്തു പൊക്കുന്ന  അനുഷ്‌ക  ശര്‍മയാണ് വീഡിയോയിലെ താരം....!!

Also read: അനുഷ്ക ശര്‍മയുടെ (Anushka Sharma) സൂപ്പര്‍ കൂള്‍ maternity look...Pics

തികച്ചും ആകസ്മികമായി  പിന്നില്‍നിന്നും  അനുഷ്‌ക തന്നെ എടുത്തു പൊക്കിയത് കണ്ട് അത്ഭുതപ്പെട്ടു നില്‍ക്കുന്ന കോഹ്ലിയാണ്  വീഡിയോയുടെ തുടക്കത്തില്‍ ...  എന്നാല്‍  കോഹ്ലിയും  വിട്ടില്ല, ഒരു തവണ കൂടി തന്നെ എടുത്തു  പൊക്കാന്‍ താരം ആവശ്യപ്പെടുകയാണ്...  അനായാസം  കോഹ്ലിയെ രണ്ടാമതും എടുത്തുപൊക്കി പൊട്ടിച്ചിരി യ്ക്കുന്ന അനുഷ്‌കയാണ് വീഡിയോയിലെ താരം....!! അതിനുശേഷം താന്‍  strong ആണ് എന്ന് തെളിയിക്കും വിധം പ്രതികരണമാണ് അനുഷ്‌ക നല്‍കുന്നത്.... 

വീഡിയോ പോസ്റ്റ്‌ ചെയ്തിരിയ്ക്കുന്നത് അനുഷ്‌കയാണ്. എന്നാല്‍, പോസ്റ്റിന്  കോഹ്ലി നല്കിയ പ്രതികരണത്തിന്  മണിക്കൂറുകള്‍ക്കകം 23,000ല്‍  അധികം ലൈക്ക് ആണ് ലഭിച്ചത്...

"ഞാന്‍ ഇത് ചെയ്‌തോ?” എന്ന അടിക്കുറിപ്പോടെയാണ് അനുഷ്‌ക വീഡിയോ പങ്കുവെച്ചിരിക്കുന്നത്. താരം പങ്കുവച്ച  വീഡിയോ  ഇതിനിടകം  5,336,061  പേരാണ് കണ്ടത്.   ആരാധകരില്‍ നിന്നും  ഏറെ പ്രതികരണവും ലഭിക്കുന്നുണ്ട്.  കോഹ്‌ലിയെപ്പോലെ തന്നെ അല്ലെങ്കില്‍ അതിലേറെ ശക്തയാണ് താനെന്ന് തെളിയിക്കുകയാണോ എന്നാണ്  ചിലര്‍ ചോദിക്കുന്നത്.  അമ്മയായ ശേഷവും  ഫിറ്റ്‌നെസ് നിലനിര്‍ത്തിയല്ലോയെന്നും ചിലര്‍ പറയുന്നു... 

അനുഷ്‌ക ശര്‍മ്മയ്ക്കും വിരാട് കോഹ്ലിയ്ക്കും 2021 ജനുവരിയിലാണ് പെണ്‍കുഞ്ഞ് ജനിച്ചത്. 2017ലായിരുന്നു ഇരുവരുടേയും വിവാഹം.  കുഞ്ഞ് പിറന്നതിന് ശേഷം അടുത്തിടെ അനുഷ്‌ക ഷൂട്ടിംഗിനായി എത്തിയത് വാര്‍ത്ത‍യായിരുന്നു.... 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

Trending News