Chennai : മലയാളത്തിലെ ജനപ്രിയ റിയാലിറ്റി ഷോകളിൽ ഒന്നായ ബിഗ് ബോസ് മലയാളം മൂന്നാം സീസണിന്റെ (Bigg Boss Malayalam Season 3) ഷൂട്ടിങ് നിർത്തിവെച്ചു. കഴിഞ്ഞ ദിവസങ്ങളിലായി അണിയറ പ്രവർത്തകരിൽ ചിലർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ തമിഴ്നാട് സർക്കാരിന്റെ നിർദേശത്തെ തുടർന്ന് പരിപാടിയുടെ ഷൂട്ടിങ് നിർത്തിവെച്ചിരിക്കുന്നത്.
തമിഴ്നാട്ടിൽ സർക്കാർ ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മൂന്നാം സീസണിന്റെ ഷൂട്ടിങ് താത്ക്കാലികമായി നിർത്തിവെച്ചിരിക്കുന്നതെന്ന് ബിഗ് ബോസിന്റെ അണിയറ പ്രവർത്തകർ അറിയിച്ചു. .നിലവിലെ പ്രതിസന്ധി മാറിയാൽ ഉടൻ തന്നെ റിയാലിറ്റി ഷോയുടെ ഷൂട്ടി പുനഃരാരംരഭിക്കുമെന്നാണ് ഇപ്പോൾ അണിയറ പ്രവർത്തകർ നൽകുന്ന വിവരം.
എന്നാൽ അണിയറ പ്രവർത്തികരിൽ ആറ് പേർക്ക് കോവിഡ് സ്ഥിരീകരിച്ചുയെന്ന് കഴിഞ്ഞ ദിവസം ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു. അതിന് ശേഷം ചെന്നൈ ഇവിപി ഫിലിം സിറ്റിയിൽ നടത്തുന്ന ഷൂട്ടിങ് നിർത്തിവെക്കാൻ തമിഴ്നാട് സർക്കാർ ആവശ്യപ്പെടുകായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
തമിഴ്നാട് ആരോഗ്യ വകുപ്പും പൊലീസും ഷൂട്ടിങ് സെറ്റിലെത്തി പരിശോധന നടത്തിയെന്നും മത്സരാർഥികളായി ബിഗ് ബോസ് ഹൗസിൽ ഉണ്ടായിരുന്നവരെ ഹോട്ടലിലേക്ക് മാറ്റിയെന്നും ഏഷ്യനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
ALSO READ : Bigg Boss Malayalam Season 3 : Bigg Boss House ൽ Mobile Phone ന്റെ ഉപയോഗം? സംശയം ആരോപിച്ച് Social Media
ആരോഗ്യ വകുപ്പ് ബിഗ് ബോസ് സീസൺ ത്രീയുടെ സെറ്റ് സീൽ ചെയ്തു എന്ന് പല മേഖലകളിൽ നിന്ന് കഴിഞ്ഞ ദിവസങ്ങളിലായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ തമിഴ്നാട്ടിൽ ലോക്ഡൗൺ രണ്ടാഴ്ചത്തേക്കും കൂടി നീട്ടിയ സാഹചര്യത്തിൽ റിയാലിറ്റി ഷോയുടെ ഷൂട്ടിങ് നിർത്താവെക്കാൻ തമിഴ്നാട് സർക്കാർ അറിയിക്കുകയായിരുന്നു എന്നാണ് ഔദ്യോഗികമായി ഏഷ്യനെറ്റ് അറിയിക്കുന്നത്.
മലയാളം സൂപ്പർ സ്റ്റാർ മോഹൻലാൽ അവതാരകനായി എത്തുന്ന പരിപാടി 92 ദിവസം ഇതിനോടകം പിന്നിട്ടു. ഈ വർഷം ഫെബ്രുവരി 14ന് 14 മത്സരാർഥികളുമായി ആരംഭിച്ച ഷോയിൽ നിലവിൽ എട്ട് പേരാണ് ബിഗ് ബോസ് വീടിനുള്ളിൽ ഉള്ളത്.
ALSO READ : Bigg Boss Malayalam Season 3 മത്സരാർഥികൾക്ക് Drishyam 2 കാണാൻ അവസരമരുക്കി Mohanlal
കോവിഡും ലോക്ഡൗണിനെയും തുടർന്ന് ബിഗ് ബോസ് മലയാളം സീസൺ 2 ഷോ റദ്ദാക്കിയത്. കഴിഞ്ഞ വർഷം സീസണിന്റെ പകുതിക്കിടെ മോഹൻലാൽ എത്തി ഷോ റദ്ദാക്കിയെന്ന് മത്സരാർഥികളോടായി അറിയിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.