നടി ഐശ്വര്യ ലക്ഷ്മി കേന്ദ്രകഥാപാത്രമായ തെലുങ്ക് ചിത്രം 'അമ്മു' ഒടിടിയിൽ റിലീസ് ചെയ്തു. ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയ ആമസോൺ പ്രൈം വീഡിയോയിലാണ് ചിത്രം സ്ച്രീം ചെയ്യുന്നത്. തമിഴ് സംവിധായകൻ കാർത്തിക് സുബ്ബരാജാണ് ചിത്രം നിർമിച്ചിരിക്കുന്നത്. തെലുങ്കിൽ ഒരുക്കിയരിക്കുന്ന ചിത്രം മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലും സ്ട്രീം ചെയ്യുന്നുണ്ട്. സ്റ്റോൺ ബഞ്ചറിന്റെ ബാനറിൽ കല്യാൺ സുബ്രഹ്മണ്യനും കാർത്തികേയൻ സന്താനവും ചേർന്ന് നിർമിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ചാരുകേശ് ശേഖറാണ്.
ഐശ്വര്യക്ക് പുറമെ ചിത്രത്തിൽ ബോബി സിംഹ, നവീൻ ചന്ദ്ര എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. ഗാർഹിക പീഢനത്തിന് ഇരയാകുന്ന സ്ത്രീ അത് തരണം ചെയ്യുന്ന കഥാപാത്രത്തെയാണ് ഐശ്വര്യ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
Also Read: Veekam Movie : ധ്യാൻ ശ്രീനിവാസന്റെ ഫാമിലി ത്രില്ലര്‍ ‘വീകം’; നവംബറിൽ തീയേറ്ററുകളിൽ എത്തും
ഗോഡ്സെയ്ക്ക് ശേഷം ഐശ്വര്യയുടെ രണ്ടാമത്തെ തെലുങ്ക് ചിത്രമാണ് അമ്മു. കൂടാതെ മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ ഒന്നാം ഭാഗത്തിൽ ഐശ്വര്യ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുകയും ചെയ്തു. കുമാരി, മമ്മൂട്ടി ചിത്രം ക്രിസ്റ്റഫർ, ദുൽഖറിന്റെ കിങ് ഓഫ് കൊത്ത എന്നീ ചിത്രങ്ങളാണ് ഐശ്വര്യയുടേതായി ഇനി തിയറ്ററുകളിൽ എത്താൻ ഒരുങ്ങുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...