ഹോളീവുഡ് താരങ്ങളായ ആംബർ ഹേർഡ്സിനും ജോണി ഡെപ്പിനുമെതിരായ അപകീർത്തി കേസ് കോടതിയിൽ പുരോഗമിക്കുകയാണ്. ഓരോ ദിവസവും താരങ്ങൾ കേസുമായി ബന്ധപ്പെട്ട് പുതിയ ആരോപണങ്ങള്‍ ഉന്നയിക്കുന്നതും തങ്ങൾക്ക് അനുകൂലമായ സാക്ഷികളെയും തെളിവുകളും കോടതിയിൽ ഹാജരാക്കുന്നതുമാണ് ആരാധകർക്ക് കാണാൻ സാധിക്കുന്നത്. പതിയെ കേസ് ആംബർ ഹേർഡ്സിന് എതിരാകുന്ന സൂചനകളാണ് കോടതിയിൽ നിന്നും ലഭിക്കുന്നത്. ഇപ്പോൾ വളരെ കടുത്ത ഒരു ആരോപണവുമായി ആംബർ ഹേർഡ്സ് കോടതിയിൽ എത്തിയിരിക്കുകയാണ്.
കേസ് കാരണം തനിക്ക് എല്ലാ ദിവസവും ഭീഷണി കോളുകൾ വരാറുണ്ടെന്നും തന്‍റെ കുഞ്ഞിനെ കയ്യിൽ കിട്ടിയാൽ മൈക്രോവേവ് ഓവനിൽ വച്ച് വേവിക്കുമെന്ന് പറഞ്ഞ് വരെ ഫോൺ കോൾ വന്നെന്നാണ് ആംബർ ഹേർഡ്സ് കോടതിയിൽ പറഞ്ഞത്. കോടതിയിൽ കേസ് സംബന്ധമായ വാദം നടക്കുന്നതിനിടയിൽ താരത്തിന്‍റെ അഭിഭാഷകനായ ബെൻ റോട്ടൻബോർൺ ആണ് ആംബർ ഹേർഡ്സിന് കേസ് കാരണം ഉണ്ടായിട്ടുള്ള ഭീഷണികളെപ്പറ്റി സൂചിപ്പിച്ചത്. ഇതിന് പിന്നാലെയാണ് താരം ഇതിനെപ്പറ്റി കോടതിയെ ബോധിപ്പിച്ചത്. ലോ ആന്‍റ് ക്രൈം നെറ്റ് വർക്ക് അവരുടെ യൂട്യൂബ് ചാനൽ വഴി കോടതി മുറിയിലെ ദൃശ്യങ്ങൾ പുറത്ത് വിട്ടതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്.
Read Also: ലോകത്തിലെ ഏറ്റവും ഗതാഗതക്കുരുക്ക് കുറഞ്ഞ നഗരമായി അബുദാബി
താരം പറഞ്ഞ വാക്കുകൾ - 'ഞാൻ ഓരോ ദിവസവും ലോകത്തിന് മുന്നിൽ അപമാനിക്കപ്പെടുകയും ക്രൂശിക്കപ്പെടുകയും ചെയ്യുകയാണ്. ഇന്ന് ഈ കോടതി മുറിയിൽ ഇരിക്കുമ്പോൾ എന്‍റെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട സമയങ്ങളിൽ കൂടിയാണ് ഞാൻ കടന്ന് പോകുന്നത്. ആളുകൾ എന്നെയും എന്‍റെ കുട്ടിയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നു. എന്‍റെ കുഞ്‍ഞിനെ മൈക്രോവേവ് ഓവനിൽ വച്ച് വേവിക്കുമെന്ന് വരെ എനിക്ക് ഭീഷണി കാൾ ലഭിച്ചു. ഞാൻ തന്നെ ഉണ്ടാക്കിയെടുത്ത കുറച്ച് നിയമങ്ങൾ പിൻതുടർന്നാണ് ഇപ്പോൾ ജീവിക്കുന്നത്.
പലപ്പോഴും ഷൂട്ടിങ്ങിനിടയിലും കൂട്ടുകാർക്കൊപ്പം സമയെ ചെലവഴിക്കുമ്പോഴും എനിക്ക് പാനിക് അറ്റാക് ഉണ്ടാകാറുണ്ട്. ആ സമയത്ത് എന്‍റെ ചുറ്റും നിൽക്കുന്നവർക്കും എന്‍റെ അവസ്ഥയ്ക്ക് അനുസരിച്ച് പെരുമാറേണ്ടി വരുന്നു. ചിരിക്കുകയോ, തമാശ പറയുകയോ സന്തോഷിക്കുകയോ ചെയ്യാത്ത ഒരു ഞാനാണ് ഇപ്പോൾ കോടതിക്കുമുന്നിൽ ഇരിക്കുന്നത്. ശരിക്കുള്ള എന്‍റെ സ്വഭാവം ഇങ്ങനെ അല്ലായിരുന്നു. എനിക്ക് എന്നെത്തന്നെ പൂർണ്ണമായും നഷ്ടപ്പെട്ടിരിക്കുന്നു' എന്നുമാണ് താരം കോടതിയിൽ കരഞ്ഞ്കൊണ്ട് പറഞ്ഞത്.
Read Also: വാനര വസൂരി നേരിടാൻ യുഎഇ പൂര്‍ണ സജ്ജമെന്ന് ആരോഗ്യവിദഗ്ധർ
കോടതി അനുവദിച്ച ഒരു പ്രത്യേക ജ്യൂറിയാണ് കഴിഞ്ഞ ദിവസം കേസിന്‍റെ വാദം കേട്ടത്. നിലവില്‍ ജോണി ഡെപ്പ് ആംബർ ഹേർഡ്സിനെതിരെ നൽകിയ 50 മില്ല്യൺ ഡോളറിന്‍റെ അപകീർത്തി കേസ് വാദമാണ് പുരോഗമിക്കുന്നത്. 2018 ൽ 'ഗാർഹിക പീഠനത്തിന്‍റെ ഇര' എന്ന് സ്വയം വിശേഷിപ്പിച്ചുകൊണ്ട് ആംബർ ഹേർഡ്സ് 'ദി വാഷിങ്ങ്ടൺ പോസ്റ്റിൽ' എഴുതിയ ലേഖനത്തിനെതിരെയാണ് ജോണി ഡെപ്പ് അപകീർത്തി കേസ് നൽകിയത്. ഇതിന് മറുപടിയായി ആംബർ ഹേർഡ്സ് ജോണിക്കെതിരെ നൽകിയ 100 മില്ല്യൺ ഡോളറിന്‍റെ കേസിലും കോടതിയിൽ വാദം നടക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...