Aliya Bhatt in RRR: ആലിയ ഭട്ടിന്റെ 'ആര്‍ആര്‍ആർ' ലുക്ക് പുറത്തുവിട്ടു

ഇടയ്ക്ക് ഷൂട്ടിംഗ് നിര്‍ത്തിവച്ചിരുന്നുവെങ്കിലും കഴിഞ്ഞ ഒക്ടോബറില്‍ വീണ്ടും ചിത്രീകരണം ആരംഭിക്കുകയായിരുന്നു.   

Written by - Zee Malayalam News Desk | Last Updated : Mar 15, 2021, 04:54 PM IST
  • ബാഹുബലി-2 നു ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ 'ആര്‍ആര്‍ആര്‍'
  • കൊറോണ മഹാമാരി കാരണം ഇടയ്ക്ക് ഷൂട്ടിംഗ് നിര്‍ത്തിവച്ചിരുന്നു
  • ത്രത്തില്‍ രാം ചരണും ജൂനിയര്‍ എന്‍ടിആറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Aliya Bhatt in RRR: ആലിയ ഭട്ടിന്റെ 'ആര്‍ആര്‍ആർ' ലുക്ക് പുറത്തുവിട്ടു

Aliya Bhatt in RRR: ബാഹുബലി-2 നു ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ 'ആര്‍ആര്‍ആര്‍ (RRR).  കൊറോണ മഹാമാരി കാരണം ഇടയ്ക്ക് ഷൂട്ടിംഗ് നിര്‍ത്തിവച്ചിരുന്നുവെങ്കിലും കഴിഞ്ഞ ഒക്ടോബറില്‍ വീണ്ടും ചിത്രീകരണം ആരംഭിക്കുകയായിരുന്നു. 

ചിത്രത്തില്‍ രാം ചരണും ജൂനിയര്‍ എന്‍ടിആറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.  ഇപ്പോഴിതാ ചിത്രത്തില്‍ സീതയുടെ വേഷം ചെയ്യുന്ന ആലിയ ഭട്ടിന്റെ (Alia Bhatt) ചിത്രം വൈറലാകുകയാണ്.   

Also Read: വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലെത്തുന്ന ഹൃദയത്തിന്റെ ഷൂട്ടിങ് പൂർത്തിയായി; സിനിമ തീയേറ്ററുകളിൽ റിലീസ് ചെയ്യും

ചിത്രം ഈ വര്‍ഷം ഒക്ടോബര്‍ 13 നാണ് തീയറ്ററുകളില്‍ എത്തുന്നത്.  ചിത്രത്തില്‍ ബോളിവുഡിലേയും തോളിവുഡിലേയുംപ്രമുഖര്‍ വേഷമിടുന്നുണ്ട്. ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അജയ് ദേവ്ഗണുംഎത്തുന്നുണ്ട്.  ചിത്രം 10 ഭാഷകളില്‍ റിലീസ് ചെയ്യും. 

ചിത്രത്തില്‍ എംഎം കീരവാണിയാണ് സംഗീത സംവിധാനം. ചിത്രം നിര്‍മ്മിക്കുന്നത് ഡിവിവി ധനയ്യയാണ്.  ആര്‍.ആര്‍.ആര്‍ എന്ന പേര് കൊണ്ട് ഉദ്ദേശിക്കുന്നത് രുധിരം, രൗദ്രം, രണം എന്നാണ്.  ചിത്രം ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്താണ് ഒരുക്കുന്നത്.  ചിത്രത്തിന്‍റെ മുതല്‍ മുടക്ക്450 കോടിയാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News