Adithattu Movie : ഷൈൻ ടോം ചാക്കോ - സണ്ണി വെയ്ൻ ചിത്രം അടിത്തട്ട് തിയേറ്ററുകളിലേക്ക്; റിലീസിങ് തീയതി പ്രഖ്യാപിച്ചു

Adithattu Movie Release Date :  ജൂലൈ 1 നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. ചിത്രത്തിൻറെ സെൻസറിങ് നടപടികളും പൂർത്തിയായിരുന്നു. ചിത്രത്തിന് എ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Jun 14, 2022, 05:52 PM IST
  • ജൂലൈ 1 നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്.
  • ചിത്രത്തിൻറെ സെൻസറിങ് നടപടികളും പൂർത്തിയായിരുന്നു. ചിത്രത്തിന് എ സർട്ടിഫിക്കറ്റാണ് ലഭിച്ചത്.
  • ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജിജോ ആന്റണിയാണ്.
  • ഉൾക്കടലിൽ ഷൂട്ട് ചെയ്ത ചിത്രമാണ് അടിത്തട്ട്. ചിത്രം ഒരു സർവൈവൽ ത്രില്ലറായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 Adithattu Movie : ഷൈൻ ടോം ചാക്കോ - സണ്ണി വെയ്ൻ ചിത്രം അടിത്തട്ട് തിയേറ്ററുകളിലേക്ക്; റിലീസിങ് തീയതി പ്രഖ്യാപിച്ചു

കൊച്ചി  :  സണ്ണി വെയ്‌നും ഷൈൻ ടോം ചാക്കോയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം അടിത്തട്ടിന്റെ റിലീസിങ് തീയതി പ്രഖ്യാപിച്ചു. ജൂലൈ 1 നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. ചിത്രത്തിൻറെ സെൻസറിങ് നടപടികളും പൂർത്തിയായിരുന്നു. ചിത്രത്തിന് എ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജിജോ ആന്റണിയാണ്. ഉൾക്കടലിൽ ഷൂട്ട് ചെയ്ത ചിത്രമാണ് അടിത്തട്ട്. ചിത്രം ഒരു സർവൈവൽ ത്രില്ലറായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ചിത്രത്തിൻറെ ടീസർ ഏപ്രിലിൽ റിലീസ് ചെയ്തിരുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിൻറെ ടീസറിന് ലഭിച്ചത്. ഒരു മത്സ്യബന്ധന ബോട്ടും, അതിനുള്ളിൽ നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിൻറെ പ്രമേയം എന്നാണ് ടീസർ സൂചിപ്പിക്കുന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് അടിത്തട്ടിനായി കാത്തിരിക്കുന്നത്. ചിത്രത്തിൻറെ ടീസറിൽ കടലും ബോട്ടും മത്സ്യ ബന്ധനവുമെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്.

ALSO READ:  Janaki Sudheer : ബിഗ് ബോസ് താരം ജാനകി സുധീർ നായികയായി എത്തുന്നു; ഇൻസ്റ്റയുടെ ഫസ്റ്റ് ലുക്കെത്തി

ആഴ്ചകളോളം മത്സ്യ ബന്ധനത്തിനായി ഉൾക്കടലിൽ ബോട്ടിൽ കഴിയുമ്പോഴുള്ള തൊഴിലാളികളുടെ ജീവിതവും ടീസറിൽ കാണിക്കുന്നുണ്ട്. ഷൈൻ ടോം ചാക്കോയും, സണ്ണി വെയ്‌നും തമ്മിലുള്ള സംഘടന രംഗവും ടീസറിൽ ഉൾപ്പെടുത്തിയിരുന്നു. ടീസറിന് ശേഷം ഹൈലാസ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയും വീഡിയോയും പുറത്ത് വിട്ടിരുന്നു. ചിത്രത്തിലെ ഗാനവും സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

എട്ട് മത്സ്യബന്ധന തൊഴിലാളികളുടെ കഥയാണ് ചിത്രം പറയുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിലെ ചില സീനുകൾ ഒഴിച്ച് ബാക്കിയെല്ലാം ബാക്കിയെല്ലാം അറബികടലിലാണ് ചിത്രീകരിച്ചത്. ചിത്രത്തിൻറെ ഷൂട്ടിങ്ങിലെ ഏറ്റവും വലിയ വെല്ലുവിളിയും ഇത് തന്നെയായിരുന്നു. ബാക്കി ഭാഗങ്ങൾ തങ്കശ്ശേരി, കാപ്പിൽ, വർക്കല എന്നിവിടങ്ങളിലായി ആണ് ചിത്രീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്ഷം തന്നെ ചിത്രത്തിൻറെ ഷൂട്ടിങ് പൂർത്തികരിച്ചിരുന്നു. കണയിൽ ഫിലിംസിന്റെയും മിഡിൽ മാർച്ച സ്റ്റുഡിയോസിന്റെയും ബാനറിലാണ് ചിത്രം എത്തുന്നത്. ചിത്രംനിർമ്മിക്കുന്നത് സൂസൻ ജോസഫ്, സിൻ ട്രീസ എന്നിവർ സംയുക്തമായിയാണ്. ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഖൈസ് മിലനും, ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് പാപ്പിനുമാണ്.

കൊന്തയും പൂണൂലും, ഒരു രാത്രി രണ്ടു പകൽ, പൃഥ്വിരാജ് നായകനായ ഡാർവിന്റെ പരിണാമം എന്നീ ചിത്രങ്ങളിലൂടെ സിനിമ രംഗത്ത് ഏറെ ശ്രദ്ധ നേടിയ സംവിധായകനാണ് ജിജോ ആന്റണി. സണ്ണി വെയ്‌നെയും, ഷൈൻ ടോം ചാക്കോയേയും കൂടാതെ പ്രശാന്ത് അലക്‌സാണ്ടര്‍, മുരുകന്‍ മാര്‍ട്ടിന്‍, ജോസഫ് യേശുദാസ്, സാബു മോന്‍ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിൽ മാർട്ടിൻ എന്ന കഥാപാത്രമായി ആണ് സണ്ണി വെയിൻ എത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News