Brazil Horror: ചുംബനം നിരസിച്ച സഹപ്രവർത്തകയെ കഴുത്തു ഞെരിച്ച് കൊന്ന പ്രതി പിടിയിൽ; സംഭവം ബ്രസീലിൽ

Brazil Murder: സഹപ്രവർത്തകൻ കൊലപ്പെടുത്തിയ സ്ത്രീയുടെ മൃതദേഹം ഒരു ദിവസം കഴിഞ്ഞാണ് കണ്ടെത്തിയത്. 

Written by - Zee Malayalam News Desk | Last Updated : Nov 13, 2024, 03:07 PM IST
  • ബ്രസീലില്‍ ചുംബനം നിരസിച്ച സഹപ്രവര്‍ത്തകയെ കഴുത്തു ഞെരിച്ച് കൊന്നു
  • സാന്റോസ് ചുംബിക്കാന്‍ ശ്രമിച്ചപ്പോള്‍ അത് തടഞ്ഞ ബാര്‍ബോസ ഇയാളുടെ മുഖത്തടിക്കുകയായിരുന്നു
  • തുടർന്ന് സാന്റോസ് ബാര്‍ബോസയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു
Brazil Horror: ചുംബനം നിരസിച്ച സഹപ്രവർത്തകയെ കഴുത്തു ഞെരിച്ച് കൊന്ന പ്രതി പിടിയിൽ; സംഭവം ബ്രസീലിൽ

ബ്രസീലിയ: ബ്രസീലില്‍ ചുംബനം നിരസിച്ച സഹപ്രവര്‍ത്തകയെ കഴുത്തു ഞെരിച്ച് കൊന്നതായി റിപ്പോർട്ട്. സിന്റിയ റിബെയ്‌റോ ബാര്‍ബോസയെന്ന നാല് മക്കളുടെ അമ്മയായ 38 കാരിയെയാണ് ചുംബിക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകനായ മാര്‍സെലോ ജൂനിയര്‍ ബാസ്‌റ്റോസ് സാന്റോസ് ക്രൂരമായി കൊലപ്പെടുത്തിയത്. 

Also Read: ടിക് ടോക് താരത്തിന്റെ സ്വകാര്യ വീഡിയോ ചോര്‍ന്നു; പിറകേ വൈറല്‍ ആയി ഈ ദൃശ്യങ്ങള്‍- വീഡിയോ

ബാര്‍ബോസയുടെ രണ്ടാം വിവാഹം നടന്ന് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു ഈ കൊലപാതകം.  സാന്റോസ് ചുംബിക്കാന്‍ ശ്രമിച്ചപ്പോള്‍ അത് തടഞ്ഞ ബാര്‍ബോസ ഇയാളുടെ മുഖത്തടിക്കുകയായിരുന്നു. തുടർന്ന് സാന്റോസ് ബാര്‍ബോസയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്. 

Also Read: ധനലക്ഷ്മി രാജയോഗത്തിലൂടെ ഇവർക്കിനി വച്ചടി വച്ചടി കയറ്റം, നിങ്ങളും ഉണ്ടോ?

ബാര്‍ബോസയെ കൊന്നതിന് ശേഷം അവരുടെ  കൈകള്‍ കെട്ടിയിട്ട് ആള്‍താമസമില്ലാത്ത സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. കൊലപാതകം നടന്ന് ഒരു ദിവസത്തിന് ശേഷമാണ് ബാര്‍ബോസയുടെ മൃതദേഹം കണ്ടെത്താൻ കഴിഞ്ഞത്. കൊല നടന്ന ദിവസം സാന്റോസ് മണ്‍വെട്ടി അന്വേഷിച്ച് അയല്‍വാസികളുടെ വീട്ടിൽ ചെന്നിരുന്നുവെന്ന് അറിഞ്ഞ പൊലീസിന് ഇയാളിൽ സംശയമുണ്ടാകുകയും തുടര്‍ന്നുള്ള അന്വേഷണത്തില്‍ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്നാണ് ഇയാളാണ് കൊല നടത്തിയതെന്ന സൂചന പോലീസിന് ലഭിച്ചത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News