Guava Health Benefits: അമ്പമ്പോ പേരയ്ക്ക ഇത്ര പവർഫുളായിരുന്നോ? ​ഗുണങ്ങൾ അറിയണ്ടേ!

Guava Health Benefits: പേരയ്ക്ക എല്ലാവർക്കും ഇഷ്ടമുള്ള ഒരു ഫ്രൂട്ടാണ്. നാട്ടിൻപുറങ്ങളിലും മാർക്കറ്റുകളിലുമൊക്കെ വളരെ സുലഭമാണ് പേരയ്ക്ക. പേരയ്ക്ക് ദിവസവും കഴിക്കുന്നത് നിരവധി ​ഗുണങ്ങൾ നൽകും. 

 

 

 

1 /6

വിറ്റാമിൻ സി ധാരാളമായി അടങ്ങിയതാണ് പേരയ്ക്ക. ഇത് രോ​ഗപ്രതിരോധശേഷി കൂട്ടും. അണുബാധകളിൽ നിന്ന് സംരക്ഷിക്കുകയും മുറിവുകൾ ഉണക്കുന്നതിന് സഹായിക്കുകയും ചെയ്യും. കൂടാതെ ഫ്ലേവനോയിഡുകൾ, കരോട്ടിനോയിഡുകൾ തുടങ്ങിയ ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമാണ് പേരയ്ക്ക.  

2 /6

ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നതാണ് പേരയ്ക്ക. മലബന്ധം പോലുള്ള പ്രശ്നങ്ങൾ തടയാൻ സഹായിക്കുന്നു. നാരുകൾ ധാരാളമടങ്ങിയതാണ് പേരയ്ക്ക. കൂടാതെ ഇതിൽ കലോറി വളരെ കുറവാണ്. അതിനാൽ ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് തീർച്ചയായും ഡയറ്റിൽ പേരയ്ക്ക ഉൾപ്പെടുത്താവുന്നതാണ്.   

3 /6

ആന്റി ഓക്സിഡന്റുകളാലും പൊട്ടാസ്യം, ഫൈബർ എന്നിവയാലും സമ്പുഷ്ടമായ പേരയ്ക്ക രക്തസമ്മർദ്ദവും കൊളസ്ട്രോളും കുറച്ച് ഹൃദയാരോ​ഗ്യം സംരക്ഷിക്കുന്നു. ​ഗ്ലൈസെമിക് സൂചിക കുറവുള്ള പേരയ്ക്ക പ്രമേഹ രോ​ഗികൾക്ക് നല്ലതാണ്. കാരണം ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും.   

4 /6

ചർമ്മ സംരക്ഷണം നോക്കുന്നവർക്കും പേരയ്ക്ക ബെസ്റ്റ് ഓപ്ഷനാണ്. കൊളാജൻ പ്രൊഡക്ഷന് സഹായിക്കുന്ന വിറ്റാമിൻ സി അടങ്ങിയതാണ് ഈ പഴം. അകാല വാർധക്യം തടയാനും ചർമ്മത്തിന്റെ ചെറുപ്പം നിലനിർത്താനും പേരയ്ക്ക സഹായിക്കുന്നു. കാഴ്ച ശക്തി കൂട്ടാൻ സഹായിക്കുന്ന വിറ്റാമിൻ എ, ബീറ്റാ കരോട്ടിൻ എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്.   

5 /6

തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുന്ന വിറ്റാമിൻ ബി അടങ്ങിയതാണ് പേരയ്ക്ക. ആർത്രൈറ്റിസ് പോലുള്ള രോ​ഗങ്ങളെ തടയാൻ പേരയ്ക്ക കഴിക്കുന്നതിലൂടെ സാധിക്കും. കാരണം ഇവയിലെ ആന്റി ഇൻഫ്ലമേറ്ററി ​ഗുണങ്ങൾ വീക്കം കുറയ്ക്കാൻ സഹായിക്കും. 

6 /6

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക)  

You May Like

Sponsored by Taboola