ബാലമണി എന്ന ടെലിവിഷന്‍ സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ദേവിക നമ്പ്യാര്‍ വിവാഹിതയാവുന്നു. സംഗീത സംവിധായകന് വിജയ് മാധവാണ് വരന്.
ഇരുവരുടെയം വിവാഹ നിശ്ചയ ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഓഗസ്റ്റ് 25ന് മഞ്ചേരി മലബാർ ഹെറിട്ടേജിൽ ആയിരുന്നു വിവാഹ നിശ്ചയ ചടങ്ങ്.
ദേവിക (Devika Nambiar) മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമാണ്. പരിണയത്തിലെ കൃഷ്ണവേണി എന്ന കഥാപാത്രവും രാക്കുയിലിലെ തുളസി എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Also Read: Deepti Sati: സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടി നടി ദീപ്തി സതിയുടെ പുത്തൻ ചിത്രങ്ങൾ
മ്യുസിക് റിയാലിറ്റി ഷോയിലെ മത്സരാർഥിയായാണ് വിജയ് മാധവ് (Vijay Madhav) ശ്രദ്ധേയനാകുന്നത്. ഇപ്പോള്‍ സംഗീത സംവിധാന രംഗത്ത് സജീവമാണ് വിജയ്. രാക്കുയിൽ പരമ്പരയിൽ വിജയ് മാധവനൊപ്പം ദേവിക ഗാനം ആലപിച്ചിരുന്നു. ഈ പരമ്പരയിൽ അതിഥി വേഷത്തിൽ വിജയ് മാധവനും എത്തിയിരുന്നു. വിവാഹ നിശ്ചയ വാർത്ത പുറത്തുവന്നതുമുതൽ ആരാധകർ ചോദിക്കുന്നത് ഇരുവരും പ്രണയത്തിലായിരുന്നോ എന്നാണ്.
അഭിനയത്തിനു പുറമേ അവതാരികയായും ദേവിക തിളങ്ങിയിട്ടുണ്ട്. കോമഡി ഫെസ്റ്റിവൽ, ചിരിമ സിനിമ തുടങ്ങി നിരവധി പരിപാടികളുടെ അവതാരികയായിരുന്നു ദേവിക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...