തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലും താരങ്ങൾക്കെതിരായ ആരോപണങ്ങളിലും പ്രതികരിച്ച് മോഹൻലാൽ. താൻ എവിടെയും ഒളിച്ചോടി പോയിട്ടില്ലെന്നും വ്യക്തിപരമായ കാര്യങ്ങൾ സ്ഥലത്തുണ്ടായിരുന്നില്ലെന്ന് മോഹൻലാൽ പറഞ്ഞു. സിനിമ ഷൂട്ടിംഗ് കാരണം ചെന്നൈയിലും ബോംബെയിലും ആയിരുന്നു. ഒപ്പം ഭാര്യയ്ക്ക് സർജറിയുള്ളത് കാരണം അതിൻ്റെ തിരക്കിലുമായിരുന്നുവെന്നാണ് താരം പറഞ്ഞത്. ഹേമ കമ്മിറ്റി റിപ്പോർട്ട് സ്വാഗതാർഹമാണെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
'അമ്മ' കുടുംബം പോലെയാണ്. അംഗങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണ് അമ്മ സംഘടന തുടങ്ങിയത്. പ്രസിഡൻ്റ് സ്ഥാനം ഏറ്റെടുക്കാൻ വൈമുഖ്യം ഉണ്ടായിരുന്നു. പിന്നീട് അത് ഏറ്റെടുക്കുകയായിരുന്നു. ഇപ്പോഴത്തെ സംഭവ വികാസങ്ങളിൽ മലയാള സിനിമ ലോകത്തിന് മുഴുവൻ ഉത്തരവാദിത്തമുണ്ട്; ഉത്തരം പറയേണ്ടത് എല്ലാവരുമാണെന്നും മോഹൻലാൽ പറഞ്ഞു. അമ്മയിലെ രാജി കൂട്ടായി ആലോചിച്ചാണ് തീരുമാനിച്ചത്. എല്ലാവരുടെയും അനുവാദം ചോദിച്ചിട്ടാണ് 'അമ്മ' കമ്മിറ്റി പിരിച്ചുവിട്ടതെന്നും താരം മാധ്യമങ്ങളോട് പറഞ്ഞു.
Also Read: Radhika Sarathkumar: 'കാരവാനിൽ ഒളിക്യാമറ'; ഞെട്ടിക്കുന്ന വെളുപ്പെടുത്തലുമായി രാധിക ശരത്കുമാർ
മാധ്യമങ്ങളുടെ പല ചോദ്യങ്ങൾക്കും ഉത്തരമില്ലെന്നായിരുന്നു മോഹൻലാലിന്റെ മറുപടി. ആരോപണവിധേയരെ മാറ്റി നിർത്തണ്ടേ എന്ന ചോദ്യത്തിന് അതിനെങ്ങനെ സാധിക്കുമെന്നും എല്ലാം നിയമത്തിന്റെ വഴിക്ക് മുന്നോട്ട് പോകട്ടെയെന്നും അദ്ദേഹം പറഞ്ഞു. സർക്കാരും കോടതിയും പൊലീസും കാര്യങ്ങൾ തീരുമാനിക്കും. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണമെന്നും ലാൽ കൂട്ടിച്ചേർത്തു. നിലവിൽ കാര്യങ്ങൾ സംഭവിച്ചു പോയി. ഇനി സംഭവിക്കാതിരിക്കാൻ നോക്കാം. താൻ പവർ ഗ്രൂപ്പിൻ്റെ ആളല്ലെന്നും തനിക്ക് അതിനെക്കുറിച്ച് അറിയില്ലെന്നും മോഹൻലാൽ പറഞ്ഞു.
ദയവ് ചെയ്ത് സിനിമ മേഖലയെ തകർക്കരുതെന്നും മോഹൻലാൽ പറഞ്ഞു. പതിനായിരകണക്കിന് ആളുകൾ ഈ മേഖലയിൽ തൊഴിൽ ചെയ്യുന്നുണ്ട്. മലയാള സിനിമയെ രക്ഷിക്കണം. നമുക്കെല്ലാവർക്കും ചേർന്ന് സിനിമ വ്യവസായത്തെ ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടുപോകാമെന്ന് മോഹൻലാൽ കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.