ഹേമകമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ തമിഴ് സിനിമയിലും ലൈംഗിക ചൂഷണം വ്യാപകമാണെന്ന് വെളിപ്പെടുത്തി മുതിര്‍ന്ന നടിയും നിര്‍മാതാവുമായ കുട്ടി പത്മിനി. ലൈംഗിക അതിക്രമത്തെ തുടര്‍ന്ന് നിരവധി സ്ത്രീകള്‍ ആത്മഹത്യ ചെയ്തതായും അവര്‍ പറഞ്ഞു. മറ്റ് തൊഴില്‍ മേഖലകളെ പോലെ തന്നെയാണ് സിനിമ മേഖലയെന്നും എന്നാല്‍ ഇവിടെ മാത്രം അതൊരു മാംസക്കച്ചവടമായി മാറുന്നത് എന്തുകൊണ്ടാണെന്നും അവര്‍ ചോദിച്ചു.
സംവിധായകരും സാങ്കേതിക പ്രവര്‍ത്തകരും സീരിയല്‍ നടിമാരോട് ലൈംഗികാവശ്യം ഉന്നയിക്കുന്നെന്നും ദുരനുഭവങ്ങള്‍ ഉണ്ടായിട്ടും പരാതി നല്കാന് മടിക്കുന്നത് അത് തെളിയിക്കാനുള്ള കഷ്ടപാട് കൊണ്ടാണെന്നും പത്മിനി പറഞ്ഞു. എങ്ങനെ തെളിവ് നല്‍കും, സിബിഐ ചെയ്യുന്നത് പോലെ നുണ പരിശോധന നടത്തണോ എന്നും അവർ ചോദിച്ചു.
Read Also:'കാരവാനിൽ ഒളിക്യാമറ'; ഞെട്ടിക്കുന്ന വെളുപ്പെടുത്തലുമായി രാധിക ശരത്കുമാർ
അതേസമയം ബാല താരമായിരിക്കെ തനിക്കും ഹിന്ദി സെറ്റില്‍ വച്ച് മോശം അനുഭവമുണ്ടായെന്ന് നടി വെളിപ്പെടുത്തി. അമ്മ വിവരം പുറത്ത് പറഞ്ഞതോടെ സിനിമയില്‍ നിന്ന് ഒഴിവാക്കി. അക്രമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നവരെ തടയാനാണ് എതിരാളികള്‍ ശ്രമിക്കുന്നതെന്നും നടി കൂട്ടിച്ചേർത്തു.
എല്ലാം സഹിക്കാന്‍ തയ്യാറായാല്‍ സിനിമ, സീരിയൽ മേഖലയിൽ മികച്ച സാമ്പത്തിക നേട്ടം ഉണ്ടാക്കാൻ സാധിക്കുമെന്നും കരിയര്‍ മെച്ചപ്പെടുത്തുന്നതിന് വേണ്ടി പലരും എല്ലാം സഹിച്ച് നില്കുകയാണെന്നും അവർ ആരോപിച്ചു.
തമിഴ് സിനിമയിലെ ലൈംഗിക അതിക്രമങ്ങളെ കുറിച്ച് മുമ്പും പല താരങ്ങളും തുറന്ന് പറഞ്ഞിട്ടുണ്ട്. ചിന്മയിക്കും ശ്രീറെഡ്ഡിക്കും വിലക്കുകള്‍ നേരിടേണ്ടി വന്നുവെന്നും പത്മിനി പറഞ്ഞു. നടന് രാധാരവിക്കെതിരെ ആരോപണമുന്നയിച്ചവരെ പിന്തുണച്ച ചിന്മയിക്ക് സിനിമ, സീരിയല്‍ സംഘടനകളില്‍ അംഗത്വം നല്‍കിയില്ലെന്നും ശ്രീ റെഡ്ഡിക്കും ഇതേ അവസ്ഥ തന്നെയായിരുന്നെന്നും കുട്ടി പത്മിനി വ്യക്തമാക്കി.
മീടു മൂവ്മെന്റ് സമയത്ത് സൗത്ത് ഇന്ത്യന്‍ ആര്‍ട്ടിസ്റ്റ് അസോസിയേഷ്ന്‍ രൂപീകരിച്ച പരാതി കമ്മിറ്റിയിലെ അംഗമായിരുന്നു കുട്ടി പത്മിനി.
'കുഴന്തയും ദൈവവും' എന്ന ചിത്രത്തിന് ബാല താരത്തിനുള്ള ദേശീയ അവാര്‍ഡ് നടിക്ക് ലഭിച്ചിട്ടുണ്ട്.
നടികര്‍ സംഘം സെക്രട്ടറിയും നടനുമായ വിശാല്‍ തമിഴ് സിനിമയിലും ഹേമകമ്മിറ്റി പോലെ സമിതി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടർന്ന് തമിഴ് സിനിമയിലെ ലൈംഗിക ചൂഷണങ്ങളെ വെളിപ്പെടുത്തി പല നടിമാരും രംഗത്തെത്തുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.