ആമീർ ഖാന്‍റെ മകൾ കാമുകനോടൊപ്പം ബൈക്ക് റൈഡില്‍; വേഗത 25 ന് മുകളിൽ പോയിട്ടില്ലെന്ന് താരപുത്രി

'ഞാൻ ഈ യാത്രയിൽ ഒരിക്കൽ പോലും വാഹനത്തിന്‍റെ സ്പീഡ് 25 കിലോമീറ്ററിന് മുകളിൽ ഓടിച്ചിട്ടില്ല, ഈ റൈഡ് വളരെയധികം രസമുള്ളതാണെന്നും' വീഡിയോ റീപോസ്റ്റ് ചെയ്ത്കൊണ്ട് ഇറ തന്‍റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ എഴുതി.

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : May 19, 2022, 06:49 PM IST
  • ഇറ തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി ഇവ റീപോസ്റ്റ് ചെയ്തതോടെയാണ് ഇത് ആരാധകർ ഏറ്റെടുത്തത്.
  • നീ എങ്ങോട്ടാണ് പോകുന്നതെന്ന് ചോദിക്കുമ്പോൾ ഐസ്ക്രീം കഴിക്കാൻ ഒരു ഡേറ്റിന് പോകുന്നു എന്ന് ഇറ മറുപടി പറയുന്നുണ്ട്.
  • കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഷാരൂഖ് ഖാന്‍റെ മകൾ സുഹാന ഖാൻ തന്‍റെ ആദ്യ ചിത്രമായ ആര്‍ച്ചറീസിന്‍റെ ട്രൈലർ പങ്ക് വച്ചിരുന്നു.
ആമീർ ഖാന്‍റെ മകൾ കാമുകനോടൊപ്പം ബൈക്ക് റൈഡില്‍; വേഗത 25 ന് മുകളിൽ പോയിട്ടില്ലെന്ന് താരപുത്രി

ബോളീവുഡ് സൂപ്പർസ്റ്റാർ ആമിർഖാന്‍റെ മകൾ ഇറാ ഖാനും കാമുകനായ നൂപുർ ശിഖരെയും തങ്ങളുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി സ്ഥിരമായി പങ്ക് വയ്കാറുണ്ട്. കഴിഞ്ഞ ദിവസം നൂപുർ തന്‍റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ഇരുവരുടെയും ചില ചിത്രങ്ങളും വീഡിയോസും പങ്ക് വച്ചിരുന്നു. ഇറ തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി ഇവ റീപോസ്റ്റ് ചെയ്തതോടെയാണ് ഇത് ആരാധകർ ഏറ്റെടുത്തത്. ഇറ ബൈക്ക് ഓടിക്കുന്ന വീഡിയോയാണ് നൂപൂർ പങ്കുവച്ചത്. വീഡിയോയിൽ നൂപൂർ ഇറയോട് നീ എങ്ങോട്ടാണ് പോകുന്നതെന്ന് ചോദിക്കുമ്പോൾ ഐസ്ക്രീം കഴിക്കാൻ ഒരു ഡേറ്റിന് പോകുന്നു എന്ന് ഇറ മറുപടി പറയുന്നുണ്ട്. 

'ഞാൻ ഈ യാത്രയിൽ ഒരിക്കൽ പോലും വാഹനത്തിന്‍റെ സ്പീഡ് 25 കിലോമീറ്ററിന് മുകളിൽ ഓടിച്ചിട്ടില്ല, ഈ റൈഡ് വളരെയധികം രസമുള്ളതാണെന്നും' വീഡിയോ റീപോസ്റ്റ് ചെയ്ത്കൊണ്ട് ഇറ തന്‍റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ എഴുതി. നൂപൂർ കൈയിൽ പിടിച്ചിരിക്കുന്ന ഐസ്ക്രീം ഇറ കഴിക്കുന്ന ഒരു ചിത്രവും നൂപൂർ തന്‍റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പങ്ക് വച്ചിരുന്നു. 'അവൾ എന്‍റെ ഐസ്ക്രീം കഴിച്ചു' എന്ന് മറാത്തി ഭാഷയിൽ നൂപൂർ ചിത്രത്തിന് അടിക്കുറിപ്പ് എഴുതിയിട്ടുണ്ട്. കഴിഞ്ഞ വർഷമാണ് നൂപൂറുമായുള്ള തന്‍റെ ബന്ധം ഇറ സാമൂഹ്യ മാധ്യമങ്ങൾ വഴി ആരാധകരെ അറിയിച്ചത്. 

Read Also: പന്ത്രണ്ടാംക്ലാസ് മതി എമിറേറ്റ്സ് എയർലൈനിൽ ജോലി നേടാം; ആകർഷക ശമ്പളം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

2021 വാലന്‍റൈൻസ് വീക്കിലെ പ്രോമിസ് ഡേയില്‍ നൂപൂറുമായുള്ള ഒരു ചിത്രം പങ്ക് വച്ചുകൊണ്ടാണ് തങ്ങളുടെ ബന്ധം ഇറ ലോകത്തോട് പറഞ്ഞത്. തുടർന്ന് ഇരുവരും തങ്ങളുടെ നിരവധി ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പങ്ക് വച്ചിരുന്നു. ഇരുവരുടെ കുടുംബങ്ങൾ തമ്മിലും വളരെ അടുത്ത ബന്ധമാണ് ഉള്ളത്. കഴിഞ്ഞ വർഷത്തെ ദീപാവലി ആഘോഷവും ക്രിസ്തുമസ് ആഘോഷങ്ങളും ഇരുവരും തങ്ങളുടെ കുടുംബങ്ങൾക്കൊപ്പം വലിയ ആഘോഷമാക്കിയിരുന്നു. ക്രിസ്തുമസിന് മുന്നോടിയായി ഇറയും നൂപൂറും ജർമ്മനിയിലേക്ക് ഒരു യാത്ര പോയിരുന്നു. 

ഇതിന്‍റെ ചിത്രങ്ങളും ആരാധകർക്കിടയിൽ വലിയ ചർച്ചാ വിഷയമായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഷാരൂഖ് ഖാന്‍റെ മകൾ സുഹാന ഖാൻ തന്‍റെ ആദ്യ ചിത്രമായ ആര്‍ച്ചറീസിന്‍റെ ട്രൈലർ പങ്ക് വച്ചിരുന്നു. ഇറയുടെ സിനിമാ രംഗത്തേക്കുള്ള പ്രവേശനവും ആഘോഷമാക്കാൻ ആരാധകർ കാത്തിരിക്കുകയാണ്. എന്നാൽ അച്ഛനേപ്പോലെ ഇറക്ക് അഭിനയരംഗത്ത് വലിയ താല്പര്യമില്ല. പക്ഷെ സംവിധാനം ഇറയ്ക് ഇഷ്ടമാണെന്നാണ് സൂചന. 2019 ല്‍ യൂറിപീഡീസിന്‍റെ വിഖ്യാത നാടകമായ മെഡിയ എന്ന നാടകം ഇറ സംവിധാനം ചെയ്തിട്ടുണ്ട്. ഇറയുടെ സഹോദരൻ ജുനൈദ് ഖാൻ ഈ നാടകത്തിൽ സുപ്രധാനമായ ഒരു വേഷം അഭിനയിച്ചിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News