Vazhakku Movie Review: എത്ര നിസ്സാരമാണ് ഈ വഴക്ക് ? വഴക്ക് മൂവി റിവ്യൂ

Vazhakku Review: ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ നേരിടുന്ന സിദ്ധാർത്ഥ് എന്ന അഭിഭാഷകനാണ് വഴക്കിലെ പ്രധാന കഥാപാത്രം.  

Written by - Ajay Sudha Biju | Last Updated : Dec 12, 2022, 12:32 PM IST
  • സിദ്ധാർത്ഥ് കണ്ടുമുട്ടുന്ന ഓരോ വ്യക്തിയിലും അയാളുടെ തന്നെ പ്രതിഫലനം കാണാം.
  • അയാൾക്കുള്ളിലെ നന്മയും, ക്രൂരതയും, ഭയവും, അരക്ഷിതാവസ്ഥയുമെല്ലാമാണ് മറ്റു കഥാപാത്രങ്ങളിലൂടെയും സംവിധായകൻ സ്ക്രീനിലെത്തിച്ചിരിക്കുന്നത്.
  • സംവിധായകൻ്റെ കാഴ്ചപ്പാട് പ്രേക്ഷകരിലേക്ക് അടിച്ചേൽപ്പിക്കുക എന്ന വ്യവസ്ഥാപിത സങ്കൽപ്പത്തിന് വിരുദ്ധമായി പ്രേക്ഷകർക്ക് തങ്ങളുടേതായ രീതിയിൽ കഥയെ വ്യാഖ്യാനിക്കാനുള്ള അവസരം നൽകുന്നു എന്നതും വഴക്കിൻ്റെ പ്രത്യേകതയാണ്.
Vazhakku Movie Review: എത്ര നിസ്സാരമാണ് ഈ വഴക്ക് ? വഴക്ക് മൂവി റിവ്യൂ

പ്രപഞ്ചത്തിലെ മറ്റു ജീവികളേക്കാൾ ഫലപ്രദമായി വികാരങ്ങൾ പ്രകടിപ്പിക്കാൻ മനുഷ്യന് സാധിക്കാറുണ്ട്. ഭാഷയും കൂടുതൽ പരിഷ്കരിക്കപ്പെട്ട സമൂഹങ്ങൾക്ക് ലിപിയുമൊക്കയുണ്ട് എന്നതാണ് ഇക്കാര്യത്തിൽ മനുഷ്യൻ്റെ ആനുകൂല്യം. ഉദ്ദേശിക്കുന്നതൊക്കെ നമുക്ക് പറയാൻ സാധിക്കും, മറ്റുള്ളവരിലേക്ക് എത്തിക്കാൻ സാധിക്കും. എന്നിട്ടും മറ്റു ജീവിവർഗ്ഗങ്ങൾക്കിടയിലൊന്നും പ്രത്യക്ഷമല്ലാത്തത്ര തെറ്റിദ്ധാരണകൾ മനുഷ്യർക്കിടയിലുണ്ട്. 

എത്ര അടുപ്പമുള്ളവരായാലും ചിലപ്പോള്‍ പരസ്പരം മനസ്സിലാക്കാൻ സാധിച്ചെന്നു വരില്ല. മനസ്സിലാക്കാൻ ശ്രമിക്കാറില്ല എന്നതാകും കൂടുതൽ ശരി. മനുഷ്യർക്കിടയിലെ ഈ പ്രശ്നങ്ങളെ ആസ്പദമാക്കി സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത ചിത്രമാണ് 'വഴക്ക്'. ടൊവീനോ തോമസ്, കനി കുസൃതി, സുദേവ് നായർ, അസീസ് നെടുമങ്ങാട് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചിത്രം മലയാള സിനിമ ടുഡേ വിഭാഗത്തിലാണ് പ്രദർശിപ്പിക്കുന്നത്. ടൊവീനോയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

അനന്തമായ മഹാപ്രപഞ്ചത്തിന്‍റെ വലിപ്പം പ്രേക്ഷകരിലേക്ക് എത്തിച്ചുകൊണ്ട് ആരംഭിക്കുന്ന ചിത്രം, ഭൂമിയിലുണ്ടാകുന്ന പ്രശ്നങ്ങള്‍ എത്രമാത്രം ചെറുതാണെന്ന് ഓർമ്മിപ്പിക്കുന്നു. സിദ്ധാർത്ഥ് എന്ന യുവ അഭിഭാഷകനാണ് വഴക്കിലെ കേന്ദ്ര കഥാപാത്രം. ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ നേരിടുന്ന ഇയാൾ വിവാഹ മോചനത്തിന്‍റെ വക്കിലാണ്. ഇതുമൂലം തന്‍റെ മകൾ പോലും സിദ്ധാർത്ഥിന് എതിരാകുന്നു. ഒരിക്കൽ തീർത്തും അവിചാരിതമായി സിദ്ധാർത്ഥ് ഒരു കുടുംബത്തെ കണ്ടുമുട്ടുന്നു. തുടർന്ന് അയാൾക്ക് കടന്നുപോകേണ്ടി വരുന്ന പ്രശ്നങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം. 

സിദ്ധാർത്ഥ് കണ്ടുമുട്ടുന്ന ഓരോ വ്യക്തിയിലും അയാളുടെ തന്നെ പ്രതിഫലനം കാണാം. അയാൾക്കുള്ളിലെ നന്മയും, ക്രൂരതയും, ഭയവും, അരക്ഷിതാവസ്ഥയുമെല്ലാമാണ് മറ്റു കഥാപാത്രങ്ങളിലൂടെയും സംവിധായകൻ സ്ക്രീനിലെത്തിച്ചിരിക്കുന്നത്. സംവിധായകൻ്റെ കാഴ്ചപ്പാട്  പ്രേക്ഷകരിലേക്ക് അടിച്ചേൽപ്പിക്കുക എന്ന വ്യവസ്ഥാപിത സങ്കൽപ്പത്തിന് വിരുദ്ധമായി പ്രേക്ഷകർക്ക് തങ്ങളുടേതായ രീതിയിൽ കഥയെ വ്യാഖ്യാനിക്കാനുള്ള അവസരം നൽകുന്നു എന്നതും വഴക്കിൻ്റെ പ്രത്യേകതയാണ്.

Also Read: IFFK 2022: പരിഷ്കരണത്തിൻ്റെ, രൂപപ്പെടുത്തലിൻ്റെ, ഓർമ്മപ്പെടുത്തലിൻ്റെ ഐഎഫ്എഫ്കെ; സിനിമയുടെ ദിനരാത്രങ്ങൾ

 

എടുത്തുപറയേണ്ട മറ്റൊന്ന് വളരെ ദീർഘമായ ഷോട്ടുകളാണ്. ഒരു സിസിടിവി ക്യാമറ എങ്ങനെയാണോ യഥാർത്ഥ സംഭവങ്ങൾ ഒപ്പിയെടുക്കുന്നത്, അതുപോലെ അഭിനേതാക്കളുടെ പ്രകടനം അവരോടൊപ്പം സഞ്ചരിച്ച് പകർത്തിയെടുത്തിരിക്കുകയാണ് സംവിധായകൻ. അതുകൊണ്ട് തന്നെ നാടകീയത ഒട്ടുമില്ലാതെ, വളരെ റിയലിസ്റ്റിക്കാണ് ചിത്രത്തിലെ രംഗങ്ങൾ. വാണിജ്യ സിനിമകളിൽ കൂടുതൽ അഭിനയിച്ച് പരിചയിച്ച ടൊവീനോ, സുദേവ് എന്നീ അഭിനേതാക്കളെ ഈ ചിത്രത്തിൽ കഥ ആവശ്യപ്പെടുന്ന പൂർണതയോടെ പ്രേക്ഷകർക്ക് മുൻപിൽ അവതരിപ്പിച്ച സംവിധായകൻ സനൽ കുമാർ ശശിധരൻ അഭിനന്ദനം അർഹിക്കുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News