Arikkomban: ഇറക്കിവിട്ട സ്ഥലത്ത് തന്നെ തിരിച്ചെത്തി അരിക്കൊമ്പന്‍; ഷെഡ് തകര്‍ത്തു

Arikkomban updates: അരിക്കൊമ്പൻ ഇറങ്ങുന്നത് കാരണം മേഘമലയിൽ സഞ്ചാരികൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഇനിയും നീക്കിയിട്ടില്ല. 

Written by - Zee Malayalam News Desk | Last Updated : May 23, 2023, 12:39 PM IST
  • അരിക്കൊമ്പന്‍ ജനവാസ മേഖലയിലേയ്ക്ക് ഇറങ്ങുന്നത് തമിഴ്‌നാട്ടിലും ആശങ്ക പരത്തിയിരിക്കുകയാണ്.
  • അരിക്കൊമ്പന്‍ നാല് ദിവസം മുമ്പാണ് തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിന്റെ വനമേഖലയില്‍ പ്രവേശിച്ചത്.
  • അരിക്കൊമ്പന്‍ ഇനിയും മടങ്ങി വരാനുള്ള സാധ്യത തമിഴ്‌നാട് വനംവകുപ്പ് തള്ളിക്കളയുന്നില്ല.
Arikkomban: ഇറക്കിവിട്ട സ്ഥലത്ത് തന്നെ തിരിച്ചെത്തി അരിക്കൊമ്പന്‍; ഷെഡ് തകര്‍ത്തു

ഇടുക്കി: ചിന്നക്കനാലില്‍ നിന്ന് പിടികൂടി പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ ഇറക്കിവിട്ട അതേ സ്ഥലത്ത് തിരിച്ചെത്തി അരിക്കൊമ്പന്‍. പെരിയാറിലെ സീനയര്‍ ഓട എന്ന സ്ഥലത്താണ് നിലവില്‍ അരിക്കൊമ്പന്‍ നിലയുറപ്പിച്ചിരിക്കുന്നത്. ഇവിടെയുണ്ടായിരുന്ന വനപാലകരുടെ ഷെഡ് അരിക്കൊമ്പന്‍ തകര്‍ത്തു. 

അരിക്കൊമ്പന്‍ ജനവാസ മേഖലയിലേയ്ക്ക് ഇറങ്ങുന്നത് തമിഴ്‌നാട്ടിലും ആശങ്ക പരത്തിയിരുന്നു. ഇത് കാരണം മേഘമലയിലേയ്ക്ക് വിനോദ സഞ്ചാരികളെ പ്രവേശിപ്പിക്കുന്നില്ല. കഴിഞ്ഞ ഏതാനും നാളുകളായി മേഘമലയിലെ വനമേഖലയിലെ തേയില തോട്ടങ്ങളിലുമായി ചുറ്റിത്തിരിഞ്ഞിരുന്ന അരിക്കൊമ്പന്‍ നാല് ദിവസം മുമ്പാണ് തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിന്റെ വനമേഖലയില്‍ പ്രവേശിച്ചത്. 

ALSO READ: അച്ഛന്റെ പാത പിന്തുടർന്നെത്തി...കർണ്ണാടക നിയമസഭയിലെ സ്പീക്കറാകുന്ന ആദ്യ മലയാളി മുസ്ലീം നേതാവ്

പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ പ്രവേശിച്ചെങ്കിലും അരിക്കൊമ്പന്‍ ഇനിയും മടങ്ങി വരാനുള്ള സാധ്യത തമിഴ്‌നാട് വനംവകുപ്പ് തള്ളിക്കളയുന്നില്ല. ഈ സാഹചര്യത്തില്‍ നിരീക്ഷണത്തിനായി നിയോഗിച്ചിരിക്കുന്ന സംഘങ്ങളോട് അവിടെ തന്നെ തുടരാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. 

മുല്ലക്കുടിയ്ക്ക് സമീപമുള്ള മേദകാനത്താണ് അരിക്കൊമ്പനെ തുറന്നുവിട്ടത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി അരിക്കൊമ്പന്‍ മുല്ലക്കുടി ഭാഗത്ത് നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് റേഡിയോ കോളറില്‍ നിന്ന് വനം വകുപ്പിന് ലഭിക്കുന്ന വിവരം. അരിക്കൊമ്പന്‍ മുല്ലക്കുടിയില്‍ തുടരുന്നതില്‍ ആശങ്ക വേണ്ടെന്നും റേഡിയോ കോളറില്‍ നിന്ന് കൃത്യമായി വിവരങ്ങള്‍ ലഭിക്കുന്നുണ്ടെന്നും വനം വകുപ്പ് അറിയിച്ചു.

വനം വകുപ്പ് തുറന്നുവിട്ട സ്ഥലത്ത് നിന്ന് കിലോ മീറ്ററുകളോളം സഞ്ചരിച്ചാണ് അരിക്കൊമ്പന്‍ തമിഴ്‌നാട്ടിലെ ജനവാസ മേഖലയില്‍ എത്തിയത്. ഇവിടെ വനം വകുപ്പിന്റെ വാഹനം തകര്‍ത്ത അരിക്കൊമ്പന്‍ വ്യാപകമായ കൃഷിനാശവും വരുത്തിയിരുന്നു. അടുത്തിടെ ഒരു റേഷന്‍ കട ആക്രമിച്ചെന്ന വിവരവും പുറത്തുവന്നിരുന്നു. ഏതായാലും അരിക്കൊമ്പന്‍ തിരികെ പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ എത്തിയെന്ന വിവരം തമിഴ്‌നാട് വനം വകുപ്പിനും മേഖലയിലെ ജനങ്ങള്‍ക്കും ആശ്വസമായി മാറിയിരിക്കുകയാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News