Wayanad Landslide: മരണസംഖ്യ ഉയരുന്നു; ചെളി നിറഞ്ഞ വീടുകളിൽ ആളുകൾ കുടുങ്ങി കിടക്കുന്നതായി സംശയം!

Wayanad Landslide Latest Updates: മൂന്നാം ദിവസമായ ഇന്ന് തിരച്ചിൽ രാവിലെ തന്നെ ആരംഭിച്ചിട്ടുണ്ട്.  തിരച്ചിലിനായി കരസേനയും നാവിക സേനയും കോസ്റ്റ് ഗാര്‍ഡും എത്തിയിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Aug 1, 2024, 07:16 AM IST
  • മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം വർധിക്കുകയാണ്
  • മരണസംഖ്യ നിലവിൽ 276 ആയിട്ടുണ്ട്
  • 240 പേരെ കുറിച്ച് ഇപ്പോഴും ഒരു വിവരമില്ല
Wayanad Landslide: മരണസംഖ്യ ഉയരുന്നു; ചെളി നിറഞ്ഞ വീടുകളിൽ ആളുകൾ കുടുങ്ങി കിടക്കുന്നതായി സംശയം!

കൽപ്പറ്റ: വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം വർധിക്കുകയാണ്. മരണസംഖ്യ നിലവിൽ 276 ആയിട്ടുണ്ട്.  240 പേരെ കുറിച്ച് ഇപ്പോഴും ഒരു വിവരമില്ല. മരണസംഖ്യ ഇനിയും ഉയർന്നേക്കും എന്നാണ് റിപ്പോർട്ട്. 

Also Read: ദുരന്തഭൂമിയായി വയനാട്, കണ്ണീർ തോരാതെ നാട്; മരണം 246 ആയി, ഇരുന്നൂറിലേറെ പേരെ കാണാതായി

പാറക്കല്ലുകളും ചെളിയും നിറഞ്ഞ വീടുകളിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നതായാണ് സംശയം. ഇതിനിടയിൽ ബെയ്ലി പാലത്തിന്റെ നിർമാണം അവസാനഘട്ടത്തിലായിട്ടുണ്ട്. മുണ്ടക്കൈയിൽ നിന്നും ചാലിയാറിൽ നിന്നുമായി ഇന്നലെ കണ്ടെത്തിയത് 98 മൃതദേഹങ്ങളാണ്. 75 മൃതദേഹങ്ങള്‍ നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകിയിട്ടുണ്ട്. 

Also Read: ഇന്ന് മീന രാശിക്കാർക്ക് അനുകൂലം, ഇടവ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, അറിയാം ഇന്നത്തെ രാശിഫലം!

മൂന്നാം ദിവസമായ ഇന്ന് തിരച്ചിൽ രാവിലെ തന്നെ ആരംഭിച്ചിട്ടുണ്ട്.  തിരച്ചിലിനായി കരസേനയും നാവിക സേനയും കോസ്റ്റ് ഗാര്‍ഡും എത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്ത മൃതദേഹങ്ങളില്‍ പലതും തിരിച്ചറിയാന്‍ പറ്റാത്ത നിലയിലാണെന്നാണ് റിപ്പോർട്ട്. ഇതുവരെ നൂറോളം പേരെ മാത്രമാണ് തിരിച്ചറിയാന്‍ കഴിഞ്ഞിരിക്കുന്നത്. ചാലിയാറില്‍ നിന്ന് 127 മൃതദേഹങ്ങൾ ഇന്നലെ ലഭിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ നിരവധി പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളതെന്നാണ് വിവരം. 82 ദുരിതാശ്വാസ ക്യാമ്പുകളില്‍ 8304 പേരുണ്ട്. 

Also Read: ഗജകേസരി യോഗത്താൽ ഇവർക്ക് ലഭിക്കും വെച്ചടി വെച്ചടി കയറ്റം! 

 

ശക്തമായ മഴയും മലവെള്ളപ്പാച്ചിലും രക്ഷാപ്രവർത്തനത്തിന് കനത്ത വെല്ലവിളിയാകുന്നുണ്ട്. ചൂരൽമലയിൽ രക്ഷാപ്രവർത്തനത്തിനായി നിർമ്മിച്ച താത്കാലിക പാലം മുങ്ങി. ബെയ്‌ലി പാലത്തിന്റെ പണി ഉച്ചയ്ക്ക് മുൻപ് പൂർത്തിയാകും എന്നാണ് റിപ്പോർട്ട്. ഈ പാലത്തിന് 24 ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുണ്ട്.  അതുകൊണ്ടുതന്നെ പാലം പണി പൂര്‍ത്തിയായാല്‍ കൂടുതല്‍ ഉപകരണങ്ങളെത്തിച്ച് രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ കഴിയുമെന്നാണ് റിപ്പോർട്ട്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News