Vizhinjam Port : വിഴിഞ്ഞം തുറമുഖം 2023ൽ തന്നെ കമ്മീഷൻ ചെയ്യുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ

Vizhinjam International Port) നിർമാണം 2023ൽ തന്നെ പൂർത്തിയാക്കി കമ്മീഷൻ ചെയ്യുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ

Written by - Zee Malayalam News Desk | Last Updated : Sep 23, 2021, 10:53 PM IST
  • ഴിഞ്ഞം പോർട്ടിന്റെ പ്രവർത്തന പുരോഗതി വിലയിരുത്താനായി വിഴിഞ്ഞത്ത് എത്തിയതായിരുന്നു അദ്ദേഹം.
  • കേരളത്തിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമാണം സർക്കാർ വലിയ ഗൗരവത്തിലാണ് കാണുന്നത്.
  • പ്രകൃതിക്ഷോഭം, കോവിഡ് എന്നിവ കാരണം മുൻനിശ്ചയിച്ച പ്രവർത്തന കാലാവധിയിൽ താമസം ഉണ്ടായിട്ടുണ്ടെങ്കിലും ഇപ്പോൾ കാര്യങ്ങൾ അനുകൂലമായി വന്നിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
Vizhinjam Port : വിഴിഞ്ഞം തുറമുഖം 2023ൽ തന്നെ കമ്മീഷൻ ചെയ്യുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ

Thiruvananthapuram : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ (Vizhinjam International Port) നിർമാണം 2023ൽ തന്നെ പൂർത്തിയാക്കി കമ്മീഷൻ ചെയ്യുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. വിഴിഞ്ഞം പോർട്ടിന്റെ പ്രവർത്തന പുരോഗതി വിലയിരുത്താനായി വിഴിഞ്ഞത്ത് എത്തിയതായിരുന്നു അദ്ദേഹം. 

കേരളത്തിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമാണം സർക്കാർ വലിയ ഗൗരവത്തിലാണ് കാണുന്നത്. പ്രകൃതിക്ഷോഭം, കോവിഡ് എന്നിവ കാരണം മുൻനിശ്ചയിച്ച പ്രവർത്തന കാലാവധിയിൽ താമസം ഉണ്ടായിട്ടുണ്ടെങ്കിലും ഇപ്പോൾ കാര്യങ്ങൾ അനുകൂലമായി വന്നിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. 

ALSO READ : വിഴിഞ്ഞം പദ്ധതി വൈകും; തുറമുഖ നിർമാണം പൂർത്തിയാക്കാൻ കൂടുതൽ സമയം തേടി Adani Group

ഈ അവസരത്തെ ഉപയോഗപ്പെടുത്തി പ്രവർത്തനങ്ങൾ ത്വരിത ഗതിയിലാക്കുക എന്നതിനാണ് സർക്കാർ ഊന്നൽ നൽകുന്നത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനി എംഡി ആയി ഗോപാലകൃഷ്ണൻ ഐ.എ.എസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ ആഴ്ചയിൽ തന്നെ പോർട്ട് ആസ്ഥാനത്ത് വിസിൽ ഓഫീസ് പ്രവർത്തനം ആരംഭിക്കുമെന്ന് അഹമ്മദ് ദേവർകോവിൽ വ്യക്തമാക്കി. 

അതേസമയം വിഴിഞ്ഞം തുറമുഖത്തിന്റെ നിർമാണം പൂർത്തിയാക്കാൻ കൂടുതൽ സമയം നൽകണമെന്ന് ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ്. കരാർ നീട്ടി നൽകണമെന്നും 2024ഓടെ മാത്രമേ പദ്ധതി പൂർത്തികരിക്കാനാകൂവെന്നും ചൂണ്ടിക്കാട്ടി അദാനി ഗ്രൂപ്പ് സർക്കാരിനെ സമീപിച്ചു.

ALSO READ : സര്‍ക്കാരിന്റെ പിടിപ്പുകേടുമൂലം വിഴിഞ്ഞം പദ്ധതി വന്‍ പ്രതിസന്ധിയില്‍ - K Sudhakaran

2015ൽ കരാർ ഒപ്പിടുമ്പോൾ ആയിരം ദിവസം കൊണ്ട് പൂർത്തിയാക്കുമെന്നായിരുന്നു അദാനി ​ഗ്രൂപ്പ് ചെയർമാൻ ​ഗൗതം അദാനിയുടെ അവകാശവാദം. അദാനി ​ഗ്രൂപ്പ് ആദ്യം നൽകിയ വ്യവസ്ഥ പ്രകാരം 2019 ഡിസംബർ മൂന്നിനകം പദ്ധതി തീർക്കേണ്ടതായിരുന്നു. കരാർപ്രാകരം 2019 ഡിസംബറിൽ നിർമാണം തീർന്നില്ലെങ്കിൽ മൂന്ന് മാസം കൂടി നഷ്ടപരിഹാരം നൽകാതെ അദാനി ഗ്രൂപ്പിന് കരാറുമായി മുന്നോട്ടുപോകാം. അതിന് ശേഷം പ്രതിദിനം 12 ലക്ഷം വെച്ച് പിഴയൊടുക്കണമെന്നാണ് വ്യവസ്ഥ.

വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്തേക്ക് റെയിൽ, റോഡ് കണക്ടിവിറ്റി ഉറപ്പാക്കുന്നത് വൈകി. അതിർത്തി മതിൽ നിർമ്മാണവും വൈകി. ഇതു കൂടാതെ ഓഖിയും രണ്ട് പ്രളയവും ഇടക്കിടെയുണ്ടായ ചുഴലിക്കാറ്റുകളും നാട്ടുകാരുടെ പ്രതിഷേധവും പദ്ധതി നീളാൻ കാരണമായെന്നും അദാനി ​ഗ്രൂപ്പ് വാദിക്കുന്നു.

ALSO READ : മുൻദ്ര തുറമുഖത്ത് നിന്ന് ഹെറോയിൻ പിടികൂടിയ സംഭവത്തിൽ കമ്പനിക്കെതിരെ വ്യാജ പ്രചരണങ്ങൾ നടക്കുന്നതായി Adani Group

സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടിന്റെയും നിരുത്തരവാദിത്ത്വത്തിന്റെയും ഫലമായി കേരളത്തിന്റെ അഭിമാനമായ വിഴിഞ്ഞം തുറമുഖ പദ്ധതി വന്‍ പ്രതിസന്ധിയിലേക്കു കൂപ്പുകുത്തിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. യുഡിഎഫ് സര്‍ക്കാര്‍ 2015 ഓഗസ്റ്റില്‍ ഉദ്ഘാടനം ചെയ്ത് നാലു വര്‍ഷം കൊണ്ട് 2019 ല്‍ പൂര്‍ത്തിയാക്കുമെന്നു പ്രഖ്യാപിച്ച വിഴിഞ്ഞം പദ്ധതിയെ പിണറായി സര്‍ക്കാര്‍ കൊല്ലാക്കൊല ചെയ്യുകയാണെന്ന കെ സുധാകരൻ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News