Vizhinjam Port : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് വികസന പ്രവർത്തനങ്ങളുടെ ഭാഗമായി കുരിശ്ശടി പൊളിച്ച് മാറ്റുന്നതിനെതിരെ ശക്തമായ പ്രതിഷേധം

വിഴിഞ്ഞം കരിമ്പള്ളിക്കരയിൽ സ്ഥാപിച്ചിരുന്ന കുരിശ്ശടി പൊളിക്കാനുള്ള നീക്കത്തെച്ചൊല്ലിയാണ് പ്രതിഷേധമുണ്ടായത്.   

Written by - Zee Malayalam News Desk | Last Updated : Aug 19, 2021, 04:57 PM IST
  • വിഴിഞ്ഞം കരിമ്പള്ളിക്കരയിൽ സ്ഥാപിച്ചിരുന്ന കുരിശ്ശടി പൊളിക്കാനുള്ള നീക്കത്തെച്ചൊല്ലിയാണ് പ്രതിഷേധമുണ്ടായത്.
  • പൊലീസ് ഉദ്യോഗസ്ഥർ പ്രതിഷേധം തടയാൻ ശ്രമിച്ചത് സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു.
  • കുരിശടിക്ക് സമീപമുള്ള കാണിക്കവഞ്ചിയുടെ അറ്റകുറ്റപ്പണി അധികൃതർ തടഞ്ഞതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്.
  • തുറമുഖ നിർമാണം ചൂണ്ടിക്കാട്ടി കുരിശടിയും പൊളിച്ചു മാറ്റണമെന്ന് അധികൃതർ നിലപാട് സ്വീകരിച്ചു. ഈ നിലപാടിനെ തുടർന്നാണ് പ്രദേശത്ത് നേരിയ ക്രമസമാധാന പ്രശ്നങ്ങൾ ആദ്യം ഉടലെടുത്തത്.
Vizhinjam Port : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് വികസന പ്രവർത്തനങ്ങളുടെ ഭാഗമായി കുരിശ്ശടി പൊളിച്ച് മാറ്റുന്നതിനെതിരെ ശക്തമായ പ്രതിഷേധം

Thiruvananthapuram : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കുരിശ്ശടി പൊളിച്ച് മാറ്റുന്നതിനെച്ചൊല്ലി വൻ പ്രതിഷേധം സംഘടിപ്പിച്ചു. വിഴിഞ്ഞം കരിമ്പള്ളിക്കരയിൽ സ്ഥാപിച്ചിരുന്ന കുരിശ്ശടി പൊളിക്കാനുള്ള നീക്കത്തെച്ചൊല്ലിയാണ് പ്രതിഷേധമുണ്ടായത്. 

പ്രതിഷേധം ശക്തമായതിനെ തുടർന്ന് പ്രദേശത്ത് പൊലീസ് ഉദ്യോഗസ്ഥരും എത്തിയിരുന്നു.  പൊലീസ് ഉദ്യോഗസ്ഥർ പ്രതിഷേധം തടയാൻ ശ്രമിച്ചത് സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു. ഏറെ നേരം സംഘർഷാവസ്ഥ പ്രദേശത്ത് നിലനിൽകുകയും ചെയ്‌തിരുന്നു.

ALSO READ: Onam 2021: സാമൂഹിക അകലം പാലിച്ച് സദ്യയ്ക്ക് ഇലയിടണം, മാസ്കിട്ട് ഗ്രൂപ്പ് ഫോട്ടോ,അല്‍പം ശ്രദ്ധിച്ചാല്‍ ഓണം കഴിഞ്ഞും സന്തോഷം- ആരോഗ്യവകുപ്പ്

കുരിശടിക്ക് സമീപമുള്ള കാണിക്കവഞ്ചിയുടെ അറ്റകുറ്റപ്പണി അധികൃതർ തടഞ്ഞതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. തുറമുഖ നിർമാണം ചൂണ്ടിക്കാട്ടി കുരിശടിയും പൊളിച്ചു മാറ്റണമെന്ന് അധികൃതർ നിലപാട് സ്വീകരിച്ചു. ഈ നിലപാടിനെ തുടർന്നാണ് പ്രദേശത്ത് നേരിയ ക്രമസമാധാന പ്രശ്നങ്ങൾ ആദ്യം ഉടലെടുത്തത്.

ALSO READ: Covid Vaccination : സെപ്റ്റംബര്‍ അവസാനത്തോടെ 18ന് മുകളിലുള്ള എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കുമെന്ന് മന്ത്രി വീണ ജോർജ്

തുടർന്ന് സബ് കലക്ടർ ഇടപെട്ട് ഇരുകൂട്ടരുമായി ചർച്ച ചെയ്ത പരിഹാരം കണ്ടെത്താൻ ശ്രമിച്ചിരുന്നു. എന്നാൽ സബ് കളക്ടറുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലും വിശ്വാസികൾക്ക് അനുകൂലമായ തീരുമാനം ഉണ്ടായില്ല. ഇതോടുകൂടി ഇടവക വിശ്വാസികൾ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയത്.

ALSO READ: Forest Department Idukki: ഇടുക്കിയിലെ ഏലം കർഷകർക്കിടയിലെ പണപ്പിരിവിൽ അടിയന്തിര അന്വേഷണത്തിന് ഉത്തരവ്

 കുരിശടി ഭാഗത്തേക്ക് കൂട്ടമായെത്തിയ സ്ത്രീകളടക്കമുള്ള വിശ്വാസികൾ പൊലീസിനേയും മറികടന്ന് കുരിശടിയിലേക്ക് പോകുകയും കൂട്ട പ്രാർഥന നടത്തുകയും ചെയ്തു. ഉന്നത ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി ചർച്ച നടത്തിയെങ്കിലും പ്രതിഷേധക്കാർ സമവായത്തിന് തയ്യാറായിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News