Kollam : എല്ലാവരും ഒരുപിടി ഒർമ്മകളാണ് കഴിഞ്ഞ ദിവസം സ്ത്രീധനത്തിന്റെ പേരിൽ വേദനകൾ സഹിച്ച് ഇഹലോക വാസം വെടിഞ്ഞ വിസ്മയെ കുറിച്ച് സോഷ്യൽ മീഡിയിൽ പങ്കുവെക്കുന്നത്. ഉറ്റ കൂട്ടുകാരും കുടുംബവും എല്ലാവരും ഒരോയൊരു ഷോക്കിലാണ് തങ്ങൾക്ക് ഏറ്റവും പ്രിയപ്പട്ടവളുടെ അതിദാരുണമായി മരണത്തെ കുറിച്ച് അറിയിക്കുന്നത്.
പലരും സോഷ്യൽ മീഡിയിൽ വിസ്മയുമായിട്ടുള്ള ഓർമ്മകൾ കുറിക്കുകയും ചെയ്തു. അതിലൊരു ഓർമ്മ കുറിപ്പായിരുന്നു വിസ്മയുടെ കോളേജിലെ സുഹൃത്തായ അരുണിമ മണ്ഡപത്തിൽ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. കോളേജിൽ പ്രണയദിനത്തിൽ നടത്തിയ പ്രണയ ലേഖന മത്സരത്തിൽ പങ്കെടുത്തതും നടൻ കാളിദാസ് ജയറാമിനായി ഒരു കത്ത് എഴുതിയതുമെല്ലാമാണ് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. അന്ന് ആ കത്ത് സുഹൃത്ത് ഫേസ്ബക്കിൽ പങ്കുവെച്ചെങ്കിലും ആരും ശ്രദ്ധിച്ചുമില്ല വൈറലായതുമില്ല.
ALSO READ : Kirankumar: കിരൺ കുമാറിനെ സസ്പെൻറ് ചെയ്തു
പക്ഷെ ഇന്ന് വീണ്ടും സുഹൃത്ത് തന്റെ പ്രിയകൂട്ടികാരിയുടെ ഒർമ്മക്കായി ആ പ്രണയ ലേഖനം സോഷ്യൽ മീഡിയിൽ പങ്കുവെച്ചപ്പോൾ ഇന്നത്തെ ഈ കാലാവസ്ഥയിൽ അത് കാളിദാസ് ജയറാമിന്റെ അടുത്തെത്തി. പക്ഷെ ആ കത്ത് കാളിദാസ് സ്വീകരിച്ചപ്പോൾ ആ വിവരം കേൾക്കാനായി വിസ്മയ മാത്രം ഈ ലോകത്തിൽ ഇല്ലാതെയായി.
വളരെ വേദനയോടെയാണ് കാളിദാസ് ഇക്കാര്യം തന്റെ സോഷ്യൽ മീഡിയിയലൂടെ അറിയിച്ചത്. വിസ്മയുടെ വിയോഗത്തിനും അതിന് കാരണമായ പ്രശ്നത്തിനും താൻ അതീവ ദുഃഖിതനാണെന്ന് താരം തന്റെ സോഷ്യൽ മീഡിയിൽ പങ്കുവച്ച കുറിപ്പിലൂടെ അറിയിച്ചു. ഇത്രയും സാക്ഷരതയും ലോകത്തിലെ എല്ലാ മൂലയിലുമുള്ള വിവരങ്ങളും അറിയാൻ സാധിക്കുന്ന ഈ കാലഘട്ടത്തിലും ഇത്തരത്തിലുള്ള വിഷയത്തിൽ ഒരു ജീവൻ നഷ്ടപ്പെടുകയെന്നത് ഒരിക്കലും അംഗീകരിക്കാൻ സാധിക്കാത്തതാണ്. സോഷ്യൽ മീഡിയിൽ വെറുമൊരു ഹാഷ്ടാഗായി മാത്രം ഇത് ഒതുങ്ങാതെ നമ്മുക്ക് നമ്മുടെ പെൺക്കുട്ടികളെ മുന്നോട്ട് കൊണ്ടുവരണമെന്ന് കാളിദാസ് കുറിച്ചു.
"പ്രിയപ്പെട്ട വിസ്മയ,
നിങ്ങൾ എനിക്കെഴുതിയ കത്ത് എന്റെ അടുത്തെത്തുന്നത് നിങ്ങളെ സ്നേഹിക്കുന്നവർക്ക് നിങ്ങളെ നഷ്ടമായപ്പോഴാണ്. മാപ്പ്! ആരും കേൾക്കാതെ പോയ ആ ശബ്ദത്തിന്! എരിഞ്ഞമർന്ന സ്വപ്നങ്ങൾക്ക്!"
എന്ന അടികുറുപ്പോടെയാണ് കാളിദാസ് ആ കത്ത് സ്വീകരിച്ചത്.
ALSO READ : Vismaya Suicide Case : വിസ്മയയുടെ ആത്മഹത്യയിൽ ഭർത്താവ് കിരണിന്റെ അറസ്റ്റ് രേഖപ്പെടുത്തി
കഴിഞ്ഞ ദിവസം പുലർച്ചെയാണ് വിസ്മയ ഭർത്താവിന്റെ വീട്ടിൽ സ്ത്രീധനത്തിന്റെ തുടർന്ന് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്. തുടർന്ന് ഇന്നലെ രാത്രിയിൽ തന്നെ സംഭവുമായി ബന്ധപ്പെട്ട് പ്രതിയായ ഭർത്താവ് കിരൺ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇന്ന് വൈകിട്ട് കോടതി പ്രതിയെ റിമാൻഡ് ചെയ്യുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...