Viral Video| മുഴുവനും മൂടി വെള്ളം; ലോഡുമായി പിക്കപ്പിൻെ മാസ് എൻട്രി

പ്രളയത്തിൽ മുഴുവനും വെള്ളം മൂടി തോട്ടത്തിൽ നിന്നും ലോഡുമായി പോകുന്ന മഹീന്ദ്ര പിക്കപ്പാണ് വീഡിയോയിൽ. 

Written by - Zee Malayalam News Desk | Last Updated : Aug 3, 2022, 04:07 PM IST
  • അത്തരമൊരു വീഡിയോ ആണ് കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്.
  • പ്രളയത്തിൽ മുഴുവനും മൂടി തോട്ടത്തിൽ നിന്നും ലോഡുമായി പോകുന്ന മഹീന്ദ്ര പിക്കപ്പാണ് വീഡിയോയിൽ
  • ഒരു പ്രശ്നവുമില്ലാതെ വണ്ടി റോഡിലേക്ക് പോകുന്നതാണ് വീഡിയോയിൽ
Viral Video| മുഴുവനും മൂടി വെള്ളം; ലോഡുമായി പിക്കപ്പിൻെ മാസ് എൻട്രി

തടി ലോറി എന്നത് മലയാളികളുടെ ഹരം കൂടിയാണ്. എവിടെയാണെങ്കിലും ഒരു തടി വണ്ടി കണ്ടാൽ നോക്കാത്തവരായി ആരുമില്ല. എപ്പോഴും മരണ മാസ് വരവായിരിക്കും ഇത്തരത്തിലുള്ള വണ്ടികൾ.അത്തരമൊരു വീഡിയോ ആണ് കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്. 

പ്രളയത്തിൽ മുഴുവനും വെള്ളം മൂടി തോട്ടത്തിൽ നിന്നും ലോഡുമായി പോകുന്ന മഹീന്ദ്ര പിക്കപ്പാണ് വീഡിയോയിൽ. എഞ്ചിൻ അടക്കം 80 ശതമാനവും വെള്ളത്തിൽ മുങ്ങിയാണ് പിക്കപ്പുള്ളത്. മുൻ വശത്ത് രണ്ട് പേർ വഴി കാട്ടുന്നുമുണ്ട്. ഒരു പ്രശ്നവുമില്ലാതെ വണ്ടി റോഡിലേക്ക് പോകുന്നതാണ് വീഡിയോയിൽ. ഓട്ടോ മാനിയാക് എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ വന്നത്.

Also Read: Viral Video: കാമുകിയുടെ തലയിൽ പേൻ നോക്കുന്ന കാമുകൻ, വീഡിയോ കണ്ടാൽ ഞെട്ടും!

 

കേരളത്തിൽ എവിടെയോ നിന്നാണ് വീഡിയോ എന്ന് വ്യക്തമാണ്. എന്നാൽ ഇത് വണ്ടി ഓടിച്ച് പോകുന്നതല്ല പകരം കെട്ടി വലിക്കുന്നതാണെന്നും വീഡിയോക്ക് താഴെ കമൻറുണ്ട്. സ്വന്തം വണ്ടി ആരേലും ഇങ്ങനെ വെള്ളത്തിൽ ഇറക്കുമോ.. ഞാൻ ഇറക്കില്ല. തടി അല്ലെ രണ്ടോ മൂന്നോ ദിവസം അവിടെ കിടന്നോട്ടെ എന്ന് വിചാരിയ്ക്കും-വീഡിയോക്ക് ഒരാളുടെ കമൻറ് ഇങ്ങനെയായിരുന്നു. ഒരു ദിവസം മുൻപ് പങ്ക് വെച്ച വീഡിയോ 12000-ൽ അധികം പേരാണ് കുറഞ്ഞ സമയത്തിൽ കണ്ടത്.
 
 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by AM123 (@automaniac123)

 

Also Read: Viral Video: കാമുകിയുടെ തലയിൽ പേൻ നോക്കുന്ന കാമുകൻ, വീഡിയോ കണ്ടാൽ ഞെട്ടും!

അതേസമയം ഇത് എവിടെ നിന്നുള്ള വീഡിയോ ആണെന്നതിൽ വ്യക്തയില്ല. ഒരു പക്ഷെ ലോഡ് കയറ്റിയ പിക്കപ്പ് വെള്ളത്തിൽ കുടുങ്ങി പോയതായിരിക്കും എന്നും ചിലർ പറയുന്നുണ്ട്. എന്തായാലും നിരവധി പേരാണ് വീഡിയോ പങ്ക് വെച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News