സെയിൽസ് ഗേൾ ബസ് കണ്ടക്ടറായി; കളിത്തോഴൻ ബസിലെ രജനി ജീവിതത്തിന് കൊടുത്ത ലോംഗ് ബെൽ

പ്രളയവും കോവിഡും കഴിഞ്ഞതോടെ കടയിൽ വ്യാപാരം കുറഞ്ഞു. ജോലി നഷ്ടപ്പെടും എന്ന സ്ഥിതിവന്നതോടെ സ്വയം തിരഞ്ഞെടുത്ത തൊഴിലാണ്

Written by - Zee Malayalam News Desk | Last Updated : Oct 11, 2022, 03:02 PM IST
  • ബസ് ഉടമയോട് കണ്ടക്ടർ ആകണമെന്ന ആഗ്രഹത്തെ കുറിച്ച് സംസാരിച്ചപ്പോൾ അദ്ദേഹം സമ്മതിച്ചു
  • ഭർത്താവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പ്രോത്സാഹിപ്പിച്ചു
  • പരീക്ഷയെഴുതി കണ്ടക്ടർ ലൈസൻസ് സ്വന്തമാക്കി
സെയിൽസ് ഗേൾ ബസ് കണ്ടക്ടറായി; കളിത്തോഴൻ ബസിലെ രജനി ജീവിതത്തിന് കൊടുത്ത ലോംഗ് ബെൽ

ഇടുക്കി: കണ്ണമ്പടി വനത്തിലൂടെ കാടറിഞ്ഞ് കട്ടപ്പന നഗരത്തിലേക്ക് പായുന്ന കളിത്തോഴൻ എന്ന ബസിൽ ബെല്ലടിക്കുന്ന വളയിട്ട കൈകൾ. ചിരിമായാത്ത മുഖവുമായി യാത്രക്കാർക്കിടയിലൂടെ രജനി എന്ന ജില്ലയിലെ ആദ്യ സ്വകാര്യ ബസ് കണ്ടക്ടർ. 

ജീവിക്കാൻ മാന്യമായ തൊഴിൽ വേണം. അത് അന്തസ്സോടെയും അർപ്പണബോധത്തോടെയും ചെയ്യണമെന്നത് രജനിയുടെ ചെറുപ്പം മുതൽക്കുള്ള ആഗ്രഹമാണ്. അങ്ങനെയാണ് വനിതകൾ തിരഞ്ഞെടുക്കാൻ മടിക്കുന്ന സ്വകാര്യബസിലെ കണ്ടക്ടർ ജോലി രജനി തിരഞ്ഞെടുത്തത്. വർഷങ്ങളായി കട്ടപ്പനയിലെ തുണിക്കടയിൽ സെയിൽസ് ഗേൾ ആയിരുന്നു രജനി.

ALSO READ: കേരളത്തിൽ നരബലി? രണ്ട് സ്ത്രീകളെ കൊലപ്പെടുത്തി

പ്രളയവും കോവിഡും കഴിഞ്ഞതോടെ കടയിൽ വ്യാപാരം കുറഞ്ഞു. ജോലി നഷ്ടപ്പെടും എന്ന സ്ഥിതിവന്നതോടെ സ്വയം തിരഞ്ഞെടുത്ത തൊഴിലാണ് സ്വകാര്യബസിലെ കണ്ടക്ടർ ജോലി. ഇപ്പോൾ കട്ടപ്പന-കണ്ണംപടി റൂട്ടിൽ സർവീസ് നടത്തുന്ന കളിത്തോഴൻ ബസിലെ കണ്ടക്ടറാണ് കണ്ണംപടി വൻമാവ് ഒറ്റപ്ലാക്കൽ രജനി സന്തോഷ്.

പരിചയം ഉണ്ടായിരുന്ന ബസ് ഉടമയോട് കണ്ടക്ടർ ആകണമെന്ന ആഗ്രഹത്തെ കുറിച്ച്  സംസാരിച്ചപ്പോൾ അദ്ദേഹം സമ്മതിച്ചു. ഭർത്താവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പ്രോത്സാഹിപ്പിച്ചു. പിന്നെ ഒന്നും ആലോചിച്ചില്ല. പരിശീലനം നേടി, പരീക്ഷയെഴുതി കണ്ടക്ടർ ലൈസൻസ് സ്വന്തമാക്കി. സഹപ്രവർത്തകരും പിന്തുണയുമായി രജനിക്ക് ഒപ്പമുണ്ട്.

ALSO READ:'ശിവശങ്കർ ക്ഷേത്രത്തിൽവച്ച് താലിചാർത്തി; ഞാൻ അദ്ദേഹത്തിന്റെ പാർവതി; ആത്മകഥയുമായി സ്വപ്‌ന സുരേഷ്‌

യാത്രക്കാരും മാന്യമായി സഹകരിക്കുന്നുണ്ട് എന്നും  രജനി പറയുന്നു. രാവിലെ ആറിന് തുടങ്ങുന്ന സർവീസ് വൈകീട്ട് ആറിന് ആണ് അവസാനിക്കുക.  വനിതാ കണ്ടക്ടർ എന്ന പദവിമാത്രമല്ല, ബ്ലഡ് ഡൊണേഷൻ സംഘടനയായ ജനകീയ രക്ത ദാനസേനയുടെ ജില്ല ചീഫ് കോർഡിനേറ്റർ കൂടിയാണ് രജനി സന്തോഷ്‌.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News