Viral Video: തേങ്ങ പൊളിക്കാൻ സഹായിക്കുന്ന നായ..! കേരളത്തിൽ നിന്നുള്ള വീഡിയോ വൈറലാകുന്നു

ദിനംപ്രതി വ്യത്യസ്തമായ വീഡിയോകളാൽ (Viral Video) നിറഞ്ഞു നിൽക്കുന്ന ഒരു ലോകമാണ് ഇന്റർനെറ്റ് എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ.  

Written by - Zee Malayalam News Desk | Last Updated : Feb 10, 2022, 08:57 PM IST
  • വ്യത്യസ്തമായ വീഡിയോകളാൽ നിറഞ്ഞു നിൽക്കുന്ന ഒരു ലോകമാണ് ഇന്റർനെറ്റ്
  • ചില വിഡിയോകൾ രസകരമായതായിരിക്കും ചിലത് പേടിപ്പെടുത്തുന്നതും
  • തേങ്ങാ പൊളിക്കാൻ സഹായിക്കുന്ന ഒരു നായകുട്ടന്റെ വീഡിയോയാണ് വൈറലാകുന്നത്
Viral Video: തേങ്ങ പൊളിക്കാൻ സഹായിക്കുന്ന നായ..! കേരളത്തിൽ നിന്നുള്ള വീഡിയോ വൈറലാകുന്നു

Viral Video: ദിനംപ്രതി വ്യത്യസ്തമായ വീഡിയോകളാൽ (Viral Video) നിറഞ്ഞു നിൽക്കുന്ന ഒരു ലോകമാണ് ഇന്റർനെറ്റ് എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ.  ഏതെല്ലാം രീതിയിലുള്ള വീഡിയോകളാണ് ഇവിടെ വരുന്നതെന്ന് നമുക്ക് ചിന്തിക്കാൻ പോലും കഴിയില്ല.  പാമ്പ്, സിംഹം, പൂച്ച, വിവാഹം എന്നുവേണ്ട എല്ലാത്തരത്തിലുമുള്ള വീഡിയോകളും നമുക്ക് ഇവിടെ കാണാം.  

Also Read: Viral Video: ഇതെന്താ പ്രീ-വെഡിങ് ഷൂട്ടോ..? മൂർഖന്മാർ മുഖാമുഖം..!

ചില വിഡിയോകൾ (Viral Video) രസകരമായതായിരിക്കും ചിലത് പേടിപ്പെടുത്തുന്നതും മറ്റുചിലതോ ഞെട്ടിപ്പിക്കുന്നതും ആയിരിക്കും.  ഇപ്പോഴിതാ തേങ്ങാ പൊളിക്കാൻ സഹായിക്കുന്ന ഒരു നായകുട്ടിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.  വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും എന്ത് രസമായിട്ടാണ് ഓരോ തൊണ്ടും നായ അടർത്തിയെടുക്കുന്നതെന്ന്.  

Also Read: Viral Video: അതിവേഗത്തിൽ ഓടുന്ന കാളക്കൂട്ടത്തെ ആക്രമിക്കുന്ന സിംഹം...!! വീഡിയോ വൈറല്‍

വൈറലാകുന്ന ഈ വീഡിയോ (Viral Video) കേരളത്തിൽ നിന്നുള്ളതാണ്. വിഡിയോയിൽ ഒരു സ്ത്രീ തേങ്ങ പൊളിക്കുന്നത് നിങ്ങൾക്ക് കാണാൻ കഴിയും.  പക്ഷെ മുഴുവനും പൊളിക്കുന്നത് അവരല്ലാട്ടോ.. തേങ്ങയുടെ തൊണ്ട് അടർത്തിമാറ്റുന്നത് മറ്റാരുമല്ല അവരുടെ വളർത്തു നായ 'ലിയോ' ആണ്.  വീഡിയോ കാണാം...

 

Also Read: Viral Video: യുവതി പാമ്പിനെ പിടിക്കുന്ന രീതി കണ്ടാൽ നിങ്ങൾ ഞെട്ടും..!

വീഡിയോയ്ക്ക് (Viral Video) ഇതുവരെ 4.1 k ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്. ഒപ്പം നിരവധി രസകരമായ കമന്റുകളും ലഭിച്ചിട്ടുണ്ട്. നിരവധി ആളുകളാണ് ലിയോയ്ക്ക് അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുന്നത്.  ഇതിൽ 'ബാലവേല ശിക്ഷാർഹമാണ് എന്ന് തുടങ്ങി 'മേനക ഗാന്ധി കാണണ്ട' എന്നിങ്ങനെ രസകരമായ നിരവധി കമന്റുകളുമുണ്ട്.  ഈ വീഡിയോ 'നായപ്രേമിസംഘം' എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

 

Trending News