Vande Bharat Kerala : വന്ദേഭാരത് രാവിലെ 5.10ന് തിരവനന്തപുരത്ത് നിന്നും പുറപ്പെടും; സമയക്രമവും ടിക്കറ്റ് നിരക്കും ഇങ്ങനെ

Vande Bharat Express Kerala Timings : രാവിലെ 5.10ന് തിരുവന്തപുരം സെൻട്രൽ സ്റ്റേഷനിൽ നിന്നും വന്ദേഭാരത് സർവീസ് ആരംഭിക്കും.  

Written by - Zee Malayalam News Desk | Last Updated : Apr 18, 2023, 06:19 PM IST
  • ഏപ്രിൽ 25ന് പ്രധാനമന്ത്രി വന്ദേ ഭാരതിന് ഫ്ലാഗ് ഓഫ് നൽകും
  • 1400 രൂപയാണ് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക്
  • എസ്കിക്യൂട്ടീവ് ക്ലാസിന് 2,400 രൂപയാണ് ടിക്കറ്റ് നിരക്ക്
  • ഭക്ഷണം ഉൾപ്പെടെയാണ് ടിക്കറ്റ് നിരക്ക്
Vande Bharat Kerala : വന്ദേഭാരത് രാവിലെ 5.10ന് തിരവനന്തപുരത്ത് നിന്നും പുറപ്പെടും; സമയക്രമവും ടിക്കറ്റ് നിരക്കും ഇങ്ങനെ

തിരുവനന്തപുരം : സംസ്ഥാനത്തെ ഏറ്റവും വേഗതയേറിയ ട്രെയിൻ സർവീസായ വന്ദേഭാരതത്തിന്റെ സമയക്രമങ്ങളുടെ വിവരങ്ങൾ പുറത്ത്. ട്രെയിൻ രാവിലെ 5.10ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെടും. ഉച്ചയ്ക്ക് 12.30തോടെ കണ്ണൂരിലെത്തും. തുടർന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മടക്ക സർവീസ് കണ്ണൂരിൽ നിന്നാരംഭിക്കും. രാത്രി 9.20ന് തിരുവനന്തപുരത്ത് വന്ദേഭാരത് മടങ്ങിയെത്തും. വിവിധ സ്റ്റേഷനുകളിൽ എത്തുന്ന സമയം ക്രമങ്ങളിൽ റെയിൽവെയുടെ ഭാഗത്ത് നിന്നും അന്തിമ തീരുമാനം ഉണ്ടാകേണ്ടതുണ്ട്.

വന്ദേഭാരതത്തിന്റെ കേരള സർവീസ് ഔദ്യോഗികമായ ഈ മാസം ഏപ്രിൽ 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. തിരുവനന്തപുരം സെൻട്രൽ റെയിൽവെ സ്റ്റേഷനിൽ നിന്നാണ് പ്രധാനമന്ത്രി വന്ദേഭാരത് ട്രെയിന് പച്ചക്കൊടി കാണിക്കുക. കൂടാതെ ഉദ്ഘാടന ദിനത്തിൽ തിരഞ്ഞെടുക്കപ്പെട്ട യാത്രക്കാർക്കൊപ്പം പ്രധാനമന്ത്രി വന്ദേഭാരതത്തിലൂടെ യാത്ര ചെയ്യുകയും ചെയ്യും. ഒപ്പം അവരുമായി നരേന്ദ്ര മോദി സംവദിക്കുകയും ചെയ്യും.

ALSO READ : Vande Bharat Kerala : കേരള മണ്ണിൽ വന്ദേഭാരത്; കാണാം ചിത്രങ്ങൾ

വന്ദേഭാരത് ടിക്കറ്റ് നിരക്ക്

ഏറ്റവും കുറഞ്ഞ് ടിക്കറ്റ് നിരക്ക് 1,400 രൂപയാണ്. ഭക്ഷണമടക്കമാണ് ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്. തിരുവനന്തപുരത്ത് നിന്നും കണ്ണൂർ വരെയുള്ള ഇക്കോണമി വിഭാഗത്തിനാണ് 1400 രൂപ ഈടാക്കുന്നത്. എസ്കിക്യൂട്ടീവ് ക്ലാസിന് 2,400 രൂപയാണ് (ഭക്ഷണം അടക്കം) ടിക്കറ്റ് നിരക്ക്. രണ്ട് കോച്ചുകളിലായി 54 സീറ്റുകൾ വീതമാണ് എക്സിക്യൂട്ടിവ് ക്ലാസിൽ ഉണ്ടാകുക. 2x2 എന്ന മാതൃകയിലാകും സീറ്റിങ്. 78 സീറ്റുകൾ വീതം 12 ഇക്കോണമി ക്ലാസുകളും. കൂടാതെ മുന്നിലെയും പിന്നിലെയും എഞ്ചിനോട് ചേർന്ന്  44 സീറ്റ് വീതമുള്ള രണ്ട് ഇക്കോണമി കോച്ചുകളും വന്ദേഭാരതിലുണ്ട് 3x2 എന്ന ഘടനയിലാണ് ഇക്കോണമി ക്ലാസിലെ സീറ്റിങ മാതൃക. ഏപ്രിൽ 25ന് ശേഷമുള്ള ടിക്കറ്റ് ബുക്കിങ് റെയിൽവെ ഉടൻ ആരംഭിച്ചേക്കും.

വന്ദേഭാരത് ട്രയൽ റൺ

അതേസമയം കഴിഞ്ഞ ദിവസം വന്ദേഭാരതത്തിന്റെ കേരളത്തിൽ ആദ്യ ട്രയൽ റൺ നടത്തിയിരുന്നു. ഏഴ് മണിക്കൂർ 10 മിനിറ്റ് കൊണ്ടാണ് ട്രെയിൻ കണ്ണൂരിലെത്തിയത്. തിരുവനന്തപുരത്ത് നിന്ന് രാവിലെ 5.10ന് പുറപ്പെട്ട ട്രെയിൻ 12.10ന് കണ്ണൂരിൽ എത്തി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News