Train services: എറണാകുളത്ത് കനത്ത മഴ; റെയിൽവേ ട്രാക്കിൽ വെള്ളക്കെട്ട്, ട്രെയിൻ ​ഗതാ​ഗതം താറുമാറായി

Kerala train cancelled: നിരവധി ട്രെയിനുകൾ വൈകിയാണ് ഓടുന്നത്. ഇന്ന് (31.08.22) രാവിലെ കായംകുളത്ത് നിന്ന് 8.50ന് പുറപ്പെടേണ്ട ആലപ്പുഴ വഴിയുള്ള എറണാകുളം പാസഞ്ചർ റദ്ദാക്കി.

Written by - Zee Malayalam News Desk | Last Updated : Aug 31, 2022, 07:40 AM IST
  • നാഗർകോവിൽ നിന്നും 31.08.22ന് രണ്ട് മണിക്ക് പുറപ്പെടേണ്ട 16606 മംഗളൂരു ഏറനാട് എക്സ്പ്രസ് ഒരു മണിക്കൂർ വൈകി മൂന്ന് മണിക്ക് പുറപ്പെടും
  • ഇന്ന് (31.08.22) രാവിലെ 06.35 ന് കൊച്ചുവേളിയിൽ നിന്നും പുറപ്പെടേണ്ട ഗോരഖ്പൂർ രപ്തിസാഗർ സൂപ്പർഫാസ്റ്റ് ആറ് മണിക്കൂർ 10 മിനിറ്റ് വൈകി ഉച്ചക്ക് 12.45ന് കൊച്ചുവേളിയിൽ നിന്നും പുറപ്പെടും
  • ഇന്ന് (31.08.22) രാവിലെ 08.30ന് എറണാകുളത്ത് നിന്നും ബിലാസ്പൂർ വരെ പോകുന്ന സൂപ്പർ ഫാസ്റ്റ് രണ്ട് മണിക്കൂർ 45 മിനിറ്റ് വൈകി 11.15 ന് എറണാകുളത്ത് നിന്നും പുറപ്പെടും
Train services: എറണാകുളത്ത് കനത്ത മഴ; റെയിൽവേ ട്രാക്കിൽ വെള്ളക്കെട്ട്, ട്രെയിൻ ​ഗതാ​ഗതം താറുമാറായി

കൊച്ചി: എറണാകുളത്ത് കനത്ത മഴയെ തുടർന്ന് റെയിൽവേ ട്രാക്കിൽ വെള്ളം കയറി. ഇതേ തുടർന്ന് കേരളത്തിലെ ട്രെയിൻ ​ഗതാ​ഗതം താറുമാറായി. നിരവധി ട്രെയിനുകൾ വൈകിയാണ് ഓടുന്നത്. ഇന്ന് (31.08.22) രാവിലെ കായംകുളത്ത് നിന്ന് 8.50ന് പുറപ്പെടേണ്ട ആലപ്പുഴ വഴിയുള്ള എറണാകുളം പാസഞ്ചർ റദ്ദാക്കി. ഏറനാട് എക്സ്പ്രസ്, റപ്തിസാഗർ, ബിലാസ്പുർ സൂപ്പർഫാസ്റ്റ് ട്രെയിനുകൾ വൈകും. നാഗർകോവിൽ നിന്നും 31.08.22ന് രണ്ട് മണിക്ക് പുറപ്പെടേണ്ട 16606 മംഗളൂരു ഏറനാട് എക്സ്പ്രസ് ഒരു മണിക്കൂർ വൈകി മൂന്ന് മണിക്ക് പുറപ്പെടും.

ഇന്ന് (31.08.22) രാവിലെ 06.35 ന് കൊച്ചുവേളിയിൽ നിന്നും പുറപ്പെടേണ്ട ഗോരഖ്പൂർ രപ്തിസാഗർ സൂപ്പർഫാസ്റ്റ്  ആറ് മണിക്കൂർ 10 മിനിറ്റ് വൈകി ഉച്ചക്ക് 12.45ന് കൊച്ചുവേളിയിൽ നിന്നും പുറപ്പെടും. ഇന്ന് (31.08.22) രാവിലെ 08.30ന് എറണാകുളത്ത് നിന്നും ബിലാസ്പൂർ വരെ പോകുന്ന സൂപ്പർ ഫാസ്റ്റ് രണ്ട് മണിക്കൂർ 45 മിനിറ്റ് വൈകി 11.15 ന് എറണാകുളത്ത് നിന്നും പുറപ്പെടും.

ALSO READ: Kerala Rain: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്; എല്ലാ ജില്ലകളിലും യെല്ലോ അലർട്ട്

കഴിഞ്ഞ ദിവസവും ട്രെയിൻ ​ഗതാ​ഗതം തടസ്സപ്പെട്ടിരുന്നു. അതേസമയം, സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം മഴ ശക്തമാകും. പുലർച്ചെ വരെ മഴ തുടരാൻ സാധ്യതയുണ്ട്. മലയോര മേഖലകളിൽ കനത്ത ജാഗ്രത പുലർത്തണമെന്നും നിർദേശമുണ്ട്.

കടലിൽ ശക്തമായ കാറ്റ് വീശാനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം, എറണാകുളം ജില്ലകളിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് (31.08.2022 ബുധനാഴ്ച) കളക്ട‍ര്‍മാര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾക്കും അങ്കണവാടികൾക്കും അവധി ബാധകമാണെന്ന് ജില്ലാ കളക്ടർമാർ വ്യക്തമാക്കി.  പത്തനംതിട്ടയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അവധിയാണ്.  ആലപ്പുഴയിലെ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ നിശ്ചയിച്ച സര്‍വ്വകലാശാലാ പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News