Forest robbery case: മരംമുറി വിവാദത്തിൽ സിപിഐയിൽ ഭിന്നത

മരംമുറി വിവാദം വേണ്ട രീതിയിൽ കൈകാര്യം ചെയ്തില്ലെന്നും തുടക്കത്തിൽ പ്രതികരിക്കാതിരുന്നത് പാർട്ടിക്ക് വലിയ ദോഷം ചെയ്തുവെന്നും സിപിഐയിലെ ഒരു വിഭാ​ഗം വിലയിരുത്തുന്നു

Written by - Zee Malayalam News Desk | Last Updated : Jun 13, 2021, 12:06 PM IST
  • ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാർക്ക് ഉത്തരവാദിത്തമില്ലെന്ന് പറയുമ്പോൾ എന്തുകൊണ്ട് അഴിമതി കണ്ടെത്തി തടയാൻ കഴിഞ്ഞില്ല എന്ന ആക്ഷേപമാണ് സിപിഐയിൽ ഉയരുന്നത്
  • മരംമുറിക്കേസിൽ വിശദീകരണം നൽകാൻ കാനം രാജേന്ദ്രനോ ഇ.ചന്ദ്രശേഖരനോ കെ രാജുവോ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവും സിപിഐയിൽ ഉയരുന്നു
  • കഴിഞ്ഞദിവസം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ സിപിഐക്കെതിരെ വിമർശനം ഉന്നയിച്ച് രം​ഗത്തെത്തിയിരുന്നു
  • രാജേന്ദ്രന്റെ മൗനം എന്തുകൊണ്ടാണ്, ബിനോയ് വിശ്വം ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടിരുന്നു
Forest robbery case: മരംമുറി വിവാദത്തിൽ സിപിഐയിൽ ഭിന്നത

കോഴിക്കോട്: മരംമുറി വിവാദത്തിൽ (Forest robbery case) സിപിഐയിൽ ഭിന്നത. കേസിൽ പാർട്ടിക്കോ മന്ത്രിമാർക്കോ പിഴവ് പറ്റിയിട്ടില്ലെന്ന വിശ്വാസത്തിലാണ് സിപിഐ (CPI) നേതൃത്വം. എന്നാൽ വിഷയം വേണ്ട രീതിയിൽ കൈകാര്യം ചെയ്തില്ലെന്നും തുടക്കത്തിൽ പ്രതികരിക്കാതിരുന്നത് പാർട്ടിക്ക് വലിയ ദോഷം ചെയ്തുവെന്നും മറ്റൊരു വിഭാ​ഗം വിലയിരുത്തുന്നു.

ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാർക്ക് ഉത്തരവാദിത്തമില്ലെന്ന് പറയുമ്പോൾ എന്തുകൊണ്ട് അഴിമതി കണ്ടെത്തി തടയാൻ കഴിഞ്ഞില്ല എന്ന ആക്ഷേപമാണ് സിപിഐയിൽ ഉയരുന്നത്. മരംമുറിക്കേസിൽ വിശദീകരണം നൽകാൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനോ റവന്യൂമന്ത്രിയായിരുന്ന ഇ.ചന്ദ്രശേഖരനോ വനംവകുപ്പ് മന്ത്രിയായിരുന്ന കെ രാജുവോ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവും സിപിഐയിൽ ഉയരുന്നു.

ALSO READ: Forest robbery case: മുട്ടിൽ മരംമുറിക്കേസ് അന്വേഷണത്തിന്റെ മേൽനോട്ട ചുമതല ക്രൈംബ്രാഞ്ച് എഡിജിപി ശ്രീജിത്തിന്

കഴിഞ്ഞദിവസം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ സിപിഐക്കെതിരെ വിമർശനം ഉന്നയിച്ച് രം​ഗത്തെത്തിയിരുന്നു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മൗനം എന്തുകൊണ്ടാണെന്ന് സുരേന്ദ്രൻ ചോദിച്ചിരുന്നു. പ്രകൃതി സ്നേഹിയായ ബിനോയ് വിശ്വം ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടിരുന്നു. സിപിഐ മുൻപ് വനംവകുപ്പ് കൈകാര്യം ചെയ്തപ്പോഴും വിവാദങ്ങൾ ഉയർന്നത് വീണ്ടും ചർച്ചയാകുന്നുണ്ട്.

എന്നാൽ മരംമുറിക്കടത്ത് കേസിൽ റവന്യൂവകുപ്പിനെ (Revenue Department) ന്യായീകരിച്ച് മന്ത്രി കെ.രാജൻ രം​ഗത്തെത്തി. എല്ലാ വകുപ്പുകൾക്കും കൂട്ടുത്തരവാദിത്തമാണ് ഉള്ളത്. കർഷകരുടെ പ്രശ്നങ്ങളിൽ കൂട്ടായി ആലോചിച്ച് തീരുമാനം എടുക്കുമെന്നും കെ രാജൻ പറഞ്ഞു. സിപിഐ ഇക്കാര്യം ചർച്ച ചെയ്തിട്ടില്ലെന്നും പാർട്ടി നിലപാട് താൻ വിശദീകരിക്കില്ലെന്നും അത് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വിശദീകരിക്കുമെന്നും കെ രാജൻ വ്യക്തമാക്കി.

ALSO READ: Muttil Tree Felling: മരം മുറി കളക്ട റുടെ മുന്നറിയിപ്പ് അവഗണിച്ച്, കത്തിന് സ‍ർക്കാ‍ർ മറുപടി നൽകിയില്ല

അതേസമയം, മുട്ടിൽ മരംമുറിയിൽ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയടക്കം ഇടപെട്ടതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. വെട്ടിമാറ്റിയ മരങ്ങൾ കൊണ്ടുപോകാൻ അനുവദിക്കുന്നില്ലെന്ന പ്രതികളുടെ പരാതിയിലാണ് പ്രിൻസിപ്പൽ സെക്രട്ടറി  ഇടപെട്ടതായി സൂചനയുള്ളത്. 

മരം മുറി കേസിലെ പ്രതികളിലൊരാളായ ആന്റോ അഗസ്റ്റിൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് റവന്യൂ  പ്രിൻസിപ്പൽ സെക്രട്ടറി ജയതിലക് ജില്ലാ കളക്ടറോട് വിശദീകരണം ചോദിച്ചത്. ഈ സമയങ്ങളിലും നടപടിയെടുക്കാനോ ഉത്തരവ് തിരുത്താനോ ജയതിലക് തയ്യാറായിരുന്നില്ലെന്നാണ് വ്യക്തമാകുന്നത്. അതേസമയം മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്താകെ നടത്തിയ തിരച്ചിലിൽ തൃശൂരിൽ നിന്നും 84 കഷ്ണം തേക്ക് തടികൾ കണ്ടെടുത്തു. കണ്ടെടുത്തവക്ക് ഏകദേശം മൂന്ന് ലക്ഷം രൂപ വരുമെന്നാണ് കണക്ക്. നിലവിൽ അഞ്ച് അന്വേഷണ സംഘങ്ങളാണ് (Investigation team) മരം മുറിയുടെ വിവിധ കേസുകൾ അന്വേഷിക്കുന്നത്. കണക്കുകൾ പ്രകാരം സംസ്ഥാനത്താകെ ഏതാണ്ട് 70ൽ അധികം കേസുകളാണ് മരം മുറിയുമായി ബന്ധപ്പെട്ട് എടുത്തിട്ടുള്ളത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News