Tiger Attack: വയനാട് കടുവ ഭീതി, പ്രതിഷേധം; ഒടുവിൽ കൂട് സ്ഥാപിച്ച് വനംവകുപ്പ്

Tiger Attack Wayanad: കടുവയെ പിടികൂടാൻ കൂട് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ചിതലയം റേഞ്ച് ഓഫീസില്‍ ഉപരോധസമരം നടത്തിയിരുന്നു.

Written by - Zee Malayalam News Desk | Last Updated : Feb 1, 2024, 11:42 PM IST
  • തൊഴുത്തിന്റെ പിറകില്‍ കെട്ടിയ പശുക്കിടാവിനെയാണ് കടുവ കടിച്ചുകൊന്നത്
  • വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം
  • വീട്ടുകാര്‍ ബഹളം വെച്ചതോടെ കടുവ പശുക്കിടാവിനെ ഉപേക്ഷിച്ച് കൃഷിയിടത്തിലേക്ക് ഓടിപ്പോയി
Tiger Attack: വയനാട് കടുവ ഭീതി, പ്രതിഷേധം; ഒടുവിൽ കൂട് സ്ഥാപിച്ച് വനംവകുപ്പ്

വയനാട്: പുല്‍പ്പള്ളി താന്നിതെരുവില്‍ കടുവയെ പിടികൂടാൻ കൂട് സ്ഥാപിച്ച് വനം വകുപ്പ്. വ്യാഴാഴ്ച രാത്രിയാണ് കടുവ എത്തിയ പശുത്തൊഴുത്തിനടുത്ത് കൂട് സ്ഥാപിച്ചത്.

കടുവയെ പിടികൂടാൻ കൂട് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ചിതലയം റേഞ്ച് ഓഫീസില്‍ ഉപരോധസമരം നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവനുസരിച്ചാണ് കൂട് സ്ഥാപിച്ചത്.

പറമ്പിൽ കെട്ടിയിരുന്ന താഴത്തേടത്ത് ശോശാമ്മയുടെ വീട്ടിലെ പശുക്കിടാവിനെയാണ് കടുവ കൊന്നത്. ഈ പ്രദേശത്ത് നേരത്തെയും കടുവ എത്തിയിരുന്നു. പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളില്‍ അടുത്തിടെയായി കടുവയുടെ സാന്നിധ്യം വർധിച്ചത് പ്രദേശവാസികളെ ഭീതിയിലാക്കിയിരിക്കുകയാണ്.

തൊഴുത്തിന്റെ പിറകില്‍ കെട്ടിയ പശുക്കിടാവിനെയാണ് കടുവ കടിച്ചുകൊന്നത്. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. വീട്ടുകാര്‍ ബഹളം വെച്ചതോടെ കടുവ പശുക്കിടാവിനെ ഉപേക്ഷിച്ച് കൃഷിയിടത്തിലേക്ക് ഓടിപ്പോയി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News