Wayanad Tiger Attack : വയനാട്‌ കടുവ ആക്രമണം: കുറുക്കൻമൂലയിലെ കടുവയെ ഇനിയും കണ്ടെത്താനായില്ല; ആശങ്കയോടെ ജനം

ദിവസം മുഴുവൻ തിരച്ചിൽ നടത്തിയെങ്കിലും കടുവയെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നും വനം വകുപ്പ് അധികൃതർ അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Dec 26, 2021, 12:55 PM IST
  • കടുവ ഇപ്പോഴും പ്രദേശത്ത് ആക്രമണം തുടരുകയാണ്, കാടിനുള്ളിൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പാതയൊരുക്കി തിരച്ചിൽ നടത്തിയിരുന്നു.
  • മാത്രമല്ല കുങ്കിയാനകളുടെ സഹായത്തോടെ മയക്കുവെടി സംഘങ്ങളും കാടിനുള്ളിൽ തിരച്ചിൽ നടത്തി.
  • ക്രിസ്തുമസ് തലേന്ന് വരെ തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തിന്റെ ഭാഗമായ ദേവട്ടത്തെ ഉള്‍വനങ്ങളായ മന്ദംകൊല്ലി, ഈശ്വരക്കൊല്ലി എന്നിവിടങ്ങളില്‍ കടുവക്കായി തിരച്ചില്‍ നടത്തിയിരുന്നു.
  • എന്നാൽ ദിവസം മുഴുവൻ തിരച്ചിൽ നടത്തിയെങ്കിലും കടുവയെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നും വനം വകുപ്പ് അധികൃതർ അറിയിച്ചു.
Wayanad Tiger Attack : വയനാട്‌ കടുവ ആക്രമണം: കുറുക്കൻമൂലയിലെ കടുവയെ ഇനിയും കണ്ടെത്താനായില്ല; ആശങ്കയോടെ ജനം

Kalpatta : വയനാട് കടുവയിറങ്ങി (Tiger Attack) ദിവസങ്ങൾ കഴിഞ്ഞിട്ടും കടുവയെ കണ്ടെത്താനായില്ല. ദിവസങ്ങളായി കുറുക്കൻമൂല (Kurukkanmoola) ഭാഗത്ത് തിരച്ചിൽ തുടരുകയാണ്. കടുവ ഇപ്പോഴും പ്രദേശത്ത് ആക്രമണം തുടരുകയാണ്, കാടിനുള്ളിൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പാതയൊരുക്കി തിരച്ചിൽ നടത്തിയിരുന്നു. മാത്രമല്ല കുങ്കിയാനകളുടെ സഹായത്തോടെ മയക്കുവെടി സംഘങ്ങളും കാടിനുള്ളിൽ തിരച്ചിൽ നടത്തി.

ക്രിസ്തുമസ് തലേന്ന് വരെ തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തിന്റെ ഭാഗമായ ദേവട്ടത്തെ ഉള്‍വനങ്ങളായ മന്ദംകൊല്ലി, ഈശ്വരക്കൊല്ലി എന്നിവിടങ്ങളില്‍ കടുവക്കായി തിരച്ചില്‍ നടത്തിയിരുന്നു. എന്നാൽ ദിവസം മുഴുവൻ തിരച്ചിൽ നടത്തിയെങ്കിലും കടുവയെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നും വനം വകുപ്പ് അധികൃതർ അറിയിച്ചു.

ALSO READ: Wayanad Tiger : വയനാട്ടിൽ കടുവ ആക്രമണം തുടർക്കഥയാകുന്നു : കടുവയെ പിടികൂടാത്തതിൽ പ്രതിഷേധം ശക്തം

ഇതിനിടെ കടുവയുടെ കഴുത്തിൽ ഉണ്ടായ മുറിവിൽ നിന്നും വീണ ചോരത്തുള്ളികൾ പിന്തുടർന്ന് അന്വേഷണം നടത്തിയെങ്കിലും അതിനും ഫലം ഉണ്ടായില്ല. ഇതിനെ തുടർന്ന്  കുറുക്കന്‍മൂലയില്‍ സ്ഥാപിച്ചതിനെക്കാളും സാങ്കേതിക സംവിധാനങ്ങളുള്ള ക്യാമറകള്‍ വനത്തിനുള്ളിലും സ്ഥാപിച്ചിരുന്നു.

ALSO READ: Alappuzha Murder | ഷാൻ വധക്കേസിലെ പ്രതികളെ ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും

എന്നാൽ ഈ ക്യാമറകളിൽ ഒന്നും തന്നെ കടുവയുടെ ദൃശ്യങ്ങൾ പതിയാത്തതും വനം വകുപ്പ് ഉദ്യോഗസ്ഥരെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്.  കടുവയുടെ സഞ്ചാരപാത കണ്ട് പിടിക്കാൻ 68 ക്യാമറകളാണ് പ്രദേശത്ത് സ്ഥാപിച്ചിരിക്കുന്നത്. ഈ ക്യാമറകളിൽ    കടുവയുടെ ദൃശ്യങ്ങൾ പതിയുന്നത് അനുസരിച്ച് ആ പ്രദേശങ്ങളിൽ പരിശോധന നടത്തുകയാണ്.

ALSO READ: Migrant workers | എറണാകുളത്ത് പോലീസിനും നാട്ടുകാർക്കും നേരെ കിറ്റക്സിലെ അന്യസംസ്ഥാന തൊഴിലാളികളുടെ ആക്രമണം; പോലീസ് വാഹനം കത്തിച്ചു

അതേസമയം ജനങ്ങൾ അതീവ ആശങ്കയിലാണ്. ആക്രമണങ്ങൾ തുടരുന്നത് ജനങ്ങൾ ഭീഷണിയാവുകയാണ്.കടുവയെ പിടികൂടാൻ സ്ഥാപിച്ച വിവിധ കൂടുകളെയും ക്യാമറകളെയും മാറി കടന്നാണ് ആക്രമണം തുടരുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News