Tiger attack: വയനാട്ടിൽ വീണ്ടും കടുവയിറങ്ങി; പശുവിനെ ആക്രമിച്ചു, കിടാവിനെ കൊന്നു

Wayanad Tiger attack: ഏഴ് മാസം പ്രായമായ പശുക്കിടാവിനെ കൊന്ന കടുവ തൊഴുത്തിൽ കെട്ടിയിരുന്ന ആറ് വയസ് പ്രായമുള്ള കറവ പശുവിനെയും ആക്രമിച്ചു.  

Written by - Zee Malayalam News Desk | Last Updated : Mar 21, 2024, 11:44 AM IST
  • ഏഴ് മാസം പ്രായമായ പശുക്കിടാവിനെയാണ് കടുവ ആക്രമിച്ച് കൊന്നത്.
  • പാതി ഭക്ഷിച്ച നിലയിൽ പശുക്കിടാവിന്റെ ജഡം കണ്ടെത്തി.
  • പശു കിടാവിനെ ആക്രമിച്ചത് കടുവ തന്നെയാണെന്ന് സ്ഥീരികരിച്ചു.
Tiger attack: വയനാട്ടിൽ വീണ്ടും കടുവയിറങ്ങി; പശുവിനെ ആക്രമിച്ചു, കിടാവിനെ കൊന്നു

കൽപ്പറ്റ: വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം. പുൽപ്പള്ളി കബനിഗിരി സ്വദേശി പുഴിപ്പുറത്ത് മാമ്മൻ്റെ ഏഴ് മാസം പ്രായമായ പശുക്കിടാവിനെ കടുവ കൊന്നു. 

തൊഴുത്തിൽ കെട്ടിയിരുന്ന ആറ് വയസ് പ്രായമുള്ള കറവ പശുവിനെയും കടുവ ആക്രമിച്ചു. കഴുത്തിന് ഉൾപ്പെടെ മാരകമായ പരിക്കാണ് ഉള്ളത്. പുലർച്ച മൂന്നരയോടെയാണ് സംഭവം. പശുക്കളുടെ കരച്ചിൽ കേട്ട് കൂട്ടിലെ ലൈറ്റ് ഇട്ടുവെങ്കിലും കടുവ പശു കിടാവിനെ വലിച്ചിഴച്ച് കൊണ്ടു പോകുകയായിരുന്നു. 

കൂടിനോട് ചേർന്ന് 200 മീറ്റർ മാറി പശുക്കിടാവിനെ പാതി ഭക്ഷിച്ച നിലയിൽ ജനം കണ്ടെത്തി. വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി പശു കിടാവിനെ ആക്രമിച്ചത് കടുവ തന്നെയാണെന്ന് സ്ഥീരികരിച്ചു. കടുവയെ തിരിച്ചറിയാനായി ആദ്യഘട്ടത്തിൽ പ്രദേശത്ത് ക്യാമറകൾ സ്ഥാപിക്കാനാണ് വനം വകുപ്പ് തീരുമാനം.

ALSO READ: കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല, മോഹിനിയാട്ടം സൗന്ദര്യമുള്ള ആണുങ്ങള്‍ക്കുള്ളത് കലാഭവൻ മണിയുടെ സഹോദരന് അധിക്ഷേപം

മെയ് മാസത്തിൽ വിളവെടുക്കേണ്ട വാഴകൾ വെട്ടി; കെഎസ്ഇബി അധികൃതർക്കെതിരെ വിമർശനം

പുതുക്കാട് പാഴായിയിൽ കെ.എസ്.ഇ.ബിയുടെ വാഴവെട്ട്.  പാഴായിലെ കർഷകൻ കോപ്പാട്ടിൽ മനോജിന്റെ വാഴകളാണ് പറപ്പൂക്കര കെഎസ്ഇബി അധികൃതർ വെട്ടിനശിപ്പിച്ചത്. മനോജിൻ്റെ കൃഷിയിടത്തിലൂടെ വലിച്ചിരുന്ന ലൈൻ കമ്പിക്ക് താഴെ നിന്നിരുന്ന എട്ട് വാഴകളാണ് അധികൃതർ വെട്ടിമാറ്റിയത്. ഒരു വർഷം പ്രായമായ നേന്ത്രവാഴകൾ മെയ് മാസത്തിൽ വിളവെടുക്കേണ്ടതായിരുന്നു.

വാഴയുടെ മുകൾവശത്തുള്ള ഇലകൾ വെട്ടിമാറ്റിയതുമൂലം കായകൾ മൂപ്പെത്താതെ നശിക്കുമെന്ന് കർഷകൻ പറയുന്നു. യാതൊരു മുന്നറിപ്പുമില്ലാതെയാണ് കെഎസ്ഇബി അധികൃതർ വാഴകൾ വെട്ടിയത്. പാടത്ത് എത്തിയപ്പോഴാണ് മനോജ് വിവരം അറിഞ്ഞത്. പത്ത് വർഷത്തിലേറെയായി ഈ പാടത്ത് വാഴകൃഷി നടത്തുന്നുണ്ടെങ്കിലും ഇത്തരം അനുഭവം ആദ്യമാണെന്ന് മനോജ് പറഞ്ഞു. 

വൈദ്യുതി ലൈനിന് കീഴിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് വാഴ വെട്ടിയത്. നാലേക്കറിൽ അഞ്ഞൂറ് വാഴകളാണ് ഇത്തവണ കൃഷി ചെയ്തിരിക്കുന്നത്. സംഭവമറിഞ്ഞ് കൃഷി വകുപ്പ് മന്ത്രി കർഷകനെ ഫോണിൽ ബന്ധപ്പെട്ട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. വാഴകൾ വെട്ടിമാറ്റിയ ശേഷം ഇനി പരാതിയുമായി പോകുന്നില്ലെന്ന നിലപാടിലാണ് മനോജ്.

മാസങ്ങൾക്ക് മുൻപ് വലപ്പാട് ചൂലൂരിലും കെ.എസ്.ഇ.ബി വാഴ വെട്ടിക്കളഞ്ഞിരുന്നു. സമാനമായ കാരണം പറഞ്ഞായിരുന്നു ഇവിടെയും വാഴ വെട്ടൽ. വാർത്തയായതിന് പിന്നാലെ കൃഷി മന്ത്രി കർഷകനെ വിളിച്ചിരുന്നു. നഷ്ടപരിഹാരം നൽകുമെന്നും അറിയിച്ചിരുന്നു. ഉദ്യോഗസ്ഥരുടെ ധാർഷ്ട്യമാണ് സംഭവം ആവർത്തിക്കുന്നതിന് പിന്നിലെന്ന വിമർശനം ശക്തമായിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്

Trending News