ചെർപ്പുളശേരി: നെല്ലായ മോളൂരിൽ മാതളനാരങ്ങയുടെ അല്ലി തൊണ്ടയിൽ കുടുങ്ങി അങ്കണവാടി വിദ്യാർഥി മരിച്ചു. മോളൂർ മേലെതലക്കൽ അബ്‌ദുൽ സലാമിന്റെയും ഷെരീഫയുടെയും മകൻ മുഹമ്മദ് ജലാൽ (3) ആണ് മരിച്ചത്. പൊട്ടച്ചിറ ഐ.എച്ച്.ഡി.പി. കോളനി അങ്കണവാടി വിദ്യാര്‍ഥിയാണ്. ഉമ്മക്കൊപ്പം അങ്കണവാടിയിൽ എത്തിയ കുട്ടി തിരികെ വീട്ടിലേക്ക് മടങ്ങാൻ കരച്ചിലായിരുന്നു.
നിലവിളിച്ചപ്പോള്‍ വായിലുണ്ടായിരുന്ന മാതളനാരങ്ങ തൊണ്ടയില്‍ കുടുങ്ങി ശ്വാസതടസ്സമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. അസ്വസ്ഥത അനുഭവപ്പെട്ട കുട്ടിയെ ആദ്യം വല്ലപ്പുഴയിലെയും പിന്നീട് പട്ടാമ്പിയിലെയും സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സഹോദരൻ: സ്വാലിഹ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
.